"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണ പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ പാഠങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:03, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ പാഠങ്ങൾ

മന്ദമാരുതൻ വീശും ആൽമരത്തണലിൽ ഞാൻ
ചാരിയിരുന്നു ചിന്തിച്ചു പ്രകൃതിയെ നോക്കി
മുല്ലതൻ പരിമളം വഹിക്കും സമീരൻ
വയലേലകൾ തോറും ഞാറു നടും കർഷകർ
പുഞ്ചവയൽ വരമ്പിൽ പഞ്ചവർണ്ണ തത്തകൾ
എല്ലാം ഗതകാലത്തിൻ ഓർമ്മച്ചിത്രങ്ങൾ മാത്രം
ഇന്നു മാനവർ നമ്മൾ പ്രകൃതിയെ നമ്മുടെ
ഇഷ്ടത്തിനു വഴങ്ങും തരിശുഭൂമിയാക്കി
പാടങ്ങൾ നിന്നിടത്ത് ഫ്ലാറ്റ് സമുച്ചയങ്ങൾ
താഴ്വരകളിൽ ഇന്നോ നിറഞ്ഞു ഫാക്ടറികൾ
മനുഷ്യർ നാം തകർത്ത ആവാസവ്യവസ്ഥയെ
പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലൊരിക്കലും
മരിക്കുന്നു ജീവികൾ കണക്കുകളില്ലാതെ
നമ്മോട് പൊറുക്കുമോ പ്രകൃതിതൻ സൃഷ്ടാവ്.
വായുവും മലിനമായ് മണ്ണും അംഗണിയും
ഭൂമി മാതാവിൻ മേനിയും മാലിന്യങ്ങളാൽ മൂടി
വവ്വാലുകൾ എലികൾ എന്നിവയിൽ കഴിയും
രോഗാണുക്കളെ നമ്മൾ വിളിച്ചു വരുത്തുന്നു.
മാറ്റണം ശൈലികൾ നാം കഴുകാം കൈകാലുകൾ
വ്യക്തിശുചിത്വം നമ്മുടെ ശീലമായ് തീർന്നിടേണം
വേണ്ടപോൽ സംരക്ഷിക്കാം നമുക്കീ പ്രകൃതിയെ
രോഗങ്ങളെ പൊരുതി മുന്നേറാം ജീവിതത്തിൽ.

ആർദ്ര
4 D പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത