"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചക്കര മാമ്പഴം

ഒരിടത്ത് അപ്പു എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.അവനും കൂട്ടുകാരും അവധിക്കാലത്ത് സമയം ചിലവഴിച്ചിരുന്നത് നല്ല മധുരമുള്ള മാമ്പഴം തരുന്ന മാവിന്റെ ചുവട്ടിലായിരുന്നു. കളിച്ചു ക്ഷീണവും വിശപ്പുമുണ്ടാകുമ്പോൾ അവർ അതിലെ മാമ്പഴം കഴിച്ചു് വിശപ്പടക്കിയിരുന്നു.കാലം കടന്നുപോയി .അപ്പു വലിയ ഒരു യുവാവായി മാറി .മാവിനും വയസ്സായി. മാവ് പഴയതുപോലെ കായ്ക്കാതായി. ഇത് മനസ്സിലാക്കിയ അപ്പു മാവ് മുറിച്ചു മാറ്റാൻ തീരുമാനിച്ചു. കോടാലിയുമായി വന്നപ്പോഴേക്കും ആ മരത്തിൽ താമസമാക്കിയിരുന്ന പക്ഷികളും മറ്റു ജീവികളും മരം മുറിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചുറ്റും കൂടി. അപ്പോഴാണ് അവനു തന്റെ തെറ്റ് മനസിലായത്. അവൻ മരം മുറിക്കാനുള്ള തന്റെ തീരുമാനം വേണ്ടെന്ന് വച്ചു. കൂട്ടുകാരെ നാം ഒരിക്കലും മരങ്ങൾ വെട്ടി നശിപ്പിക്കരുത് .എന്തെന്നാൽ മരങ്ങളും, സസ്യങ്ങളും, ജീവജാലങ്ങളും,ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി സമ്പത്തു.അതില്ലാതെ മനുഷ്യന് നിലനിൽപ്പില്ല. മരം വെട്ടേണ്ട സാഹചര്യം ഉണ്ടായാൽ പകരം നാം മറ്റൊന്ന് വെച്ചുപിടിപ്പിക്കണം. പ്രകൃതിയെ സംരക്ഷിക്കു.ജീവൻ നിലനിർത്തു.

അഭിരാമി സ് നായർ
8 B ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ