"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ബി ജി | | സ്കൂൾ= ബി ജി എച്ച് എസ് ഞാറള്ളൂർ | ||
| സ്കൂൾ കോഡ്= 25043 | | സ്കൂൾ കോഡ്= 25043 | ||
| ഉപജില്ല= കോലഞ്ചേരി | | ഉപജില്ല= കോലഞ്ചേരി |
19:25, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മുടെ ജീവിതചര്യയിലെ അത്യാവശ്യ ഘടകമാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറ് ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായിപാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കുക.വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഫാസ്റ്റഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴിവാക്കണം വ്യക്തിശുചിത്വം പോലെത്തന്നെ ശുചിത്വത്തിന്റെ മറ്റൊരു ഘടകമാണ് പരിസരശുചിത്വം. ജലമലിനീകരണം, വായുമലിനീകരണം എന്നിവ തടയുക, പ്രകൃതിക്കു ദോഷമില്ലാത്ത രീതിയിലുള്ള മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ഉപയോഗം കുറക്കൽ എന്നിവ പരിസരശുചിത്വത്തെ പ്രാവർത്തികമാക്കാൻ സഹായിക്കുന്നവയാണ്. ശുചിത്വം നമ്മിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതല്ലേ???
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം