"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/ഏദൻ തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഏദൻ തോട്ടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏദൻ തോട്ടം

എന്റെ കൊച്ചു വീട്ടിന്റെ തെക്കെപ്പറമ്പിൽ
ഒരോമനപ്പൂന്തോട്ടം നട്ടുവളർത്തി ഞാൻ
വെള്ളമൊഴിച്ചു വളമിട്ടു ഞാനത്
ഏദൻ എന്നു പേരും വച്ചു
  വിത്തുകൾ പാകി വിതച്ചു ഞാൻ
  വെള്ളമൊഴിച്ചു വളവുമിട്ടു
  നാൾക്കുനാൾ മുളപൊട്ടി വളർന്നു വന്നു
  ഓരില ഈരില മൂവിലയിങ്ങനെ
കതിരുകൾ നിൽക്കും പറമ്പുകൾ
എന്നന്തരംഗത്തിൻ പ്രതീക്ഷയായ്
പല വിധമാം വിത്തുവിതച്ചു ഞാൻ
പരിപാലിച്ചു താലോലമാട്ടി ഞാൻ
  ഫലമെടുപ്പിൻ സമയമായ്
  എന്നോളമെത്തിയ കതിരുകൾ
  എന്തൊരു കൗതുകമായിരുന്നു
  എന്തൊരു സൗന്ദര്യമായിരുന്നു
പച്ചയിലകളാൽ നിറഞ്ഞൊരു തോട്ടം
കുഞ്ഞിളം കാറ്റിലും നൃത്തമാടി
തേൻ നുകരാൻ ശലഭങ്ങൾ പറ
ന്നെത്തിയെൻ പൂന്തോട്ടത്തിൽ
  ചെറുവണ്ടുകൾ തൻ മർമരാരവം
  ചെറുകിളികൾ തൻ കളകളനാദം
  കണ്ടുരസിച്ചു ഞാൻ ഏദനിൽ തോട്ടത്തിൽ
  ഉല്ലാസപൂരിതം കുമ്പിടുന്നു

ജീഫിൻ.എസ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത