"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  കൊറോണ തന്ന പാഠം   

 
ഹേ മനുഷ്യാ ഹേ മനുഷ്യാ
നിർത്തൂ നിന്റെ അഹങ്കാരം
കണ്ടില്ലേ..നീ കണ്ടില്ലേ
ഈ ലോകജനതയെ തന്നെ തുടച്ചു
നീക്കുവാനായ് ഞാൻ പിറവിയെടുത്തത്‌
ഞാൻ എവിടെ നിന്നാണ് വന്നത്
എന്നു നീ തിരക്കുന്നില്ലെ?
ഞാൻ എവിടെ ജനനം കൊണ്ടുവെന്ന്
നീ തിരക്കുന്നില്ലെ?
നിന്നെ ഞാനൊന്ന്‌ പരീക്ഷിക്കുവാൻ
നിന്നെ ഞാനൊന്ന് പഠിപ്പിക്കുവാൻ
ക്ഷമ എന്തെന്ന് നിന്നെ പഠിപ്പിക്കുവാൻ
ദുഖമെന്തെന്ന് നിന്നെ പഠിപ്പിക്കുവാൻ
ഭക്ഷണത്തിന്റെ വില നിന്നെ പഠിപ്പിക്കുവാൻ
രൂപയുടെ മൂല്യം നിന്നെ പഠിപ്പിക്കുവാൻ
ഒരു ജീവന്റെ വില എന്തെന്ന് നിന്നെ പഠിപ്പിക്കുവാൻ
ഈ ധരണിയിൽ വലിയവനില്ലെന്നും
ചെറിയവനില്ലെന്നും അറിയിക്കുവാൻ..
ഞാൻ നിന്നിൽ നിന്നും മറ്റൊരാളിലേക്ക്
ആ ഒരാളിൽ നിന്ന് അനേകായിരങ്ങളിലേക്ക്
ചേക്കേറിടും ഞാൻ..
എന്നെ തുരത്തണമെങ്കിൽ
ഈ ലോകത്തിൽ നിന്നെന്നെ ഒഴിപ്പിക്കണമെങ്കിൽ
ഒന്നാകിടൂ മനുഷ്യരേ ഒന്നാകിടൂ..
നാമെല്ലാം ഒന്നാണെന്നു ചൊല്ലുക നീ
തുരത്താം നിനക്കെന്നെ എന്നെന്നേക്കുമായ്...

അഞ്ജന ബി എസ്
8B ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത