"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/മരങ്ങളെ സ്നേഹിച്ച കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരങ്ങളെ സ്നേഹിച്ച കൂട്ടുകാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി ബി എസ് വക്കം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42220
| സ്കൂൾ കോഡ്= 42220
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കഥ }}

18:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരങ്ങളെ സ്നേഹിച്ച കൂട്ടുകാർ

ഒരിടത്തു അഞ്ചു കുട്ടികളുണ്ടായിരുന്നു .അവർ കൂട്ടുകാർ ആയിരുന്നു .അവർ എന്നും മൈതാനത്തു പോയി കളിക്കുമായിരുന്നു .കളിച്ചു തളരുമ്പോൾ അവർ മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയും , അവിടെ ഇരുന്നു പാട്ടു പാടുകയും ഓരോ തമാശകൾ പറഞ്ഞു ചിരിക്കുകയും ചെയ്യുമായിരുന്നു . പതിവ് പോലെ അവർ കളിയ്ക്കാൻ മൈതാനത്തു വന്നപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു . മരങ്ങൾ മുറിക്കാനുള്ള ആലോചനയുമായി കുറച്ചു ആളുകൾ അവിടെ കൂടി നിൽപ്പുണ്ടായിരുന്നു . മരങ്ങൾ മുറിച്ചവിടെ വ്യവസായ ശാലകൾ പണിയാനായിരുന്നു അവരുടെ ലക്ഷ്യം. അവർ അഞ്ചു പേരും അതുകണ്ടു വിഷമിച്ചു മടങ്ങി പോയി . പിന്നീടുള്ള അവരുടെ ആലോചന അത് എങ്ങനെ തടയാമെന്നുള്ളതായിരുന്നു . അവർ കളിച്ചിരുന്ന , തമാശകൾ പങ്കുവെച്ച ,ക്ഷീണം അലട്ടിയിരുന്ന ആ മറച്ചുവട് ഇനി ഉണ്ടാകില്ല എന്ന ചിന്ത അവരുടെ ഉറക്കം കെടുത്തി . പിറ്റേ ദിവസം അവർ ഒരുമിച്ചു . ആ പ്രായത്തിലുള്ള കുട്ടികളുടെ പക്വതയെക്കാളേറെ ആയിരുന്നു അവരുടെ പെരുമാറ്റം . അവർ നാട്ടുകാരെ വിളിച്ചു കൂട്ടി വ്യവസായ ശാല നിർമ്മിക്കുന്ന പദ്ധതിക്കെതിരെ അവർ ശബ്ദമുയർത്തി . മരങ്ങൾ വെട്ടി നശിപ്പിച്ചാലുള്ള ദോഷങ്ങളെ കുറിച്ച് ആളുകളെ ഓർമപ്പെടുത്തി .ആ കുട്ടികളുടെ ആത്മാർഥമായ പരിശ്രമം ഒടുവിൽ വിജയിച്ചു .ഈ കുട്ടികൾക്കുള്ള വേദന പോലും നമ്മൾ ഓരോരുത്തർക്കും ഇല്ലാതെപോയല്ലോ എന്ന് ആളുകൾ ചിന്തിച്ചു . എല്ലാരും ഒത്തുചേർന്നപ്പോൾ ഒരു പട തന്നെ മൈതാനത്തെത്തി . പ്രതിഷേധത്തിന്റെ സ്വരം ഉയർന്നു . ഒടുവിൽ ആ കുട്ടികളുടെ ലക്ഷ്യം വിജയിച്ചു . മരം വെട്ടാൻ വന്നവർ വന്നതുപോലെ മടങ്ങി . ആ കുട്ടികൾ സന്തോഷത്താൽ മരത്തിനു ചുറ്റും നൃത്തം ചെയ്തു .

മാനസ എം
4 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ