"ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/മഴ തീരുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 61: വരി 61:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവിത  }}

21:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ തീരുമ്പോൾ

മഴ തീരുമ്പോൾ കണ്ണീരൊരു
മഴയായി പെയ്തു
അതൊരു ഒഴുക്കായി
പിന്നെ പുഴയായിത്തീർന്നു .
പുഴ കടലായി മാറി
അകക്കടലിന്റെ ഉള്ളുപ്പ്
സങ്കടക്കടലാഴം ...

പക്ഷെ നീ മഴയേ
തോരരുതായിരുന്നു
തോരാത്ത മഴ പക്ഷേ
ഇടക്കൊക്കെ തോരുന്നു ,
സന്തോഷം.
വിടരാൻ കാത്തുവെച്ച കൊച്ചുപൂവിന്റെ
മനപ്പുഴുക്കുത്തിനെ
നീ ഒഴിപ്പിച്ചു കളഞ്ഞില്ലേ ?

വീടിന്റെ ചാരിൽ
കൊച്ചുകലകൾ അലങ്കരിച്ചത്
നിനക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ
കാറ്റു കൊണ്ട് നീ അതിനെ
പാറിപ്പറപ്പിച്ചത് ?

എന്റെ ഉയിർപ്പുകൾ
ജലത്തിനുമീതെ തുടിക്കുന്നു
ജീവനിൽ കാറ്റായി ,കടലായി
പിന്നെ കാർമേഘരാക്ഷസിയായി മാറുന്നു

അപ്പോഴും എന്റെ കണ്ണീരൊരു മഴയായി
പെയ്തു കൊണ്ടിരിക്കും
പുഴയായി തീർന്നുകൊണ്ടിരിക്കും
കടലായി തിളച്ചു മറഞ്ഞുകൊണ്ടിരിക്കും
വിരിയാതെ,
 കൊഴിഞ്ഞവ നോക്കി
ഞാനപ്പഴും കണ്ണീരൊഴുക്കും

പച്ചനിറഞ്ഞ പൂച്ചട്ടികളാണെ സത്യം
തൊട്ടാവാടി പൂക്കളാണെ സത്യം
അണുപ്പകർച്ചകൾ നമ്മെ
പരസ്പരം അകറ്റി നിർത്തുമ്പോൾ
മഴക്കുളിരും തളിരും
പൂവും കായും
പക്ഷിപറവകളും
എന്താണാവോ പ്രാർത്ഥിക്കുന്നത് ??
 

റദ്‍വ
8A ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത