"ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>  <poem>
<P>
   
   
   
   

23:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

ഒരിടത്തു ഒരു നാടുണ്ടായിരുന്നു ആ നാടിന്റെ പേരാണ് കേരളം. പുല്ലും പൂക്കളും മരങ്ങളും കാടുകളും നിറഞ്ഞ കേരളത്തിൽ ഒരു ദിവസം ഒരു ജില്ലയിൽ അതായത് ആ ജില്ലയുടെ പേര് തൃശൂർ. അവിടെ ഒരു രോഗം സ്ഥിരീ കരിച്ചു. ആ രോഗമാണ് കൊറോണ വൈറസ്. ഭീകരനായ കൊറോണ എല്ലാ ജില്ലയിലും പടർന്നുകയറി. ഒരു ദിവസം ഒരു വീട്ടിൽ കുറെ ആളുകൾ വന്ന് കാളിങ് ബെൽ അടിച്ചു വീട്ടുടമ വാതിൽ തുറന്നു ആരാണ് എന്ന് ചോദിച്ചു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കൊറോണ നേരിടാനുള്ള നിർദ്ദേശങ്ങൾ നൽകാനാണ് ഞങ്ങൾ വന്നത്. വീട്ടുടമ പറഞ്ഞു കയറി ഇരിക്കൂ എന്ന്. ആരോഗ്യ പ്രവത്തകർ നിർദ്ദേശങ്ങൾ നൽകി തിരികെപോകാൻ ഒരുങ്ങിയപ്പോഴാണ് കൈയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് മാസ്ക്, കൈയ്യുറ, ഹാൻഡ് വാഷ്, സാനിറ്റയ്‌സർ, സോപ്പ് എന്നിവ നൽകി. വീട്ടുടമ ചോദിച്ചു എന്തിനാ ഞങ്ങൾക്ക് ഇതൊക്കെ നൽകുന്നത്. ആരോഗ്യപ്രവർത്തകർ പറഞ്ഞു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തു പോയി വരുമ്പോൾ സാനിറ്റയ്‌സർ ഉപയോഗിച്ച് നന്നായി കൈകൾ റബ്ബ് ചെയ്യുക. പിന്നെ ഹാൻഡ്‌വാഷ് നന്നായി ഉപയോഗിക്കുക. ഇത്രയും പറഞ്ഞുകൊണ്ട് അവർ തിരികെ പോയി .കൊറോണ എന്ന മഹാമാരിയെ നേരിട്ട ആരോഗ്യപ്രവർത്തകർക്ക് ഞങ്ങളും ഒരായിരം നന്ദി അറിയിച്ചുകൊണ്ട് കഥ ഇവിടെ അവസാനിക്കുകയാണ്.


പ്രതിഭ
3 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ