"ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/മറക്കരുതേ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/മറക്കരുതേ......" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
- [[ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/മറക്കരുതേ....../മറക്കരുതേ......
മറക്കരുതേ......
സുഹ്രത്തുക്കളെ, ഇത് കൊറോണ കാലമല്ലേ? "ശുചിത്വത്തിന് ഏറ്റവും പ്രാധാന്യമേറിയ കാലം".ഇപ്പോഴും ഇവയൊന്നിനേയും കുറിച്ച് മനസ്സിലാക്കാത്തവർക്കു വേണ്ടി ഇവയെന്തെന്ന് അറിയാനായി .ഒരു ചെറിയ കഥ ഇതാ. അങ്ങ് ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരുൾഗ്രാമം.അവിടെയുള്ളവർക്ക് രോഗമെന്താണെന്നോ, ചികിത്സയെന്താണെന്നോ അറിയില്ലായിരുന്നു.എന്നാൽ ശുചിത്വം എന്താണെന്ന് അറിയാമായിരുന്നു.അതുകൊണ്ടുതന്നെ അവർ അടുക്കും, ചിട്ടയോടും,വൃത്തിയോടും വെടിപ്പോടും കൂടി അവരുടെ ജീവിതം മുന്നോട്ടു നയിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാമത്തിലുള്ള കുറെപേർ അവിടുന്ന് കുടിയൊഴിയുകയും,മറ്റു ചിലർ അവിടെ വന്നു ചേരുകയും ചെയ്തു.പുതുതായി വന്ന്വർക്ക് ഒട്ടും വൃത്തിയുണ്ടായിരുന്നില്ല. അവർ വഴിയരുകിലും ജലസ്രോതസ്സുകളിലും മാലിന്യങ്ങൾ നിക്ഷേപിച്ചു തുടങ്ങി.പതിയെ പതിയെ ഗ്രാമവാസികളും അവരുടെ പാതയെ പിന്തുടർന്നു. അങ്ങനെ ആ ഗ്രാമം മാലിന്യ കൂമ്പാരമായിത്തീർന്നു.താമസിയാതെ അവിടെയുള്ളവർക്ക് രോഗങ്ങൾ പിടിപെടാ൯ തുടങ്ങി. അവർ ഓരോരുത്തരായി പെട്ടെന്ന് മരിക്കാ൯ തുടങ്ങി.അപ്പോഴാണ് ആ ഗ്രാമത്തിലെ മലയിലെ ഗുഹയിൽ ഒരു പണ്ഡിത൯ എത്തിയതായി അവിടെയുള്ളവർ അറിഞ്ഞത് .ഗ്രാമവാസികൾ പണ്ഡിതനെ പോയികണ്ട് എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നറിയാ൯ തീരുമാനിച്ചു.ഗ്രാമത്തലവ൯ പണ്ഡിതനെ പോയി കണ്ടു, എന്നി പണ്ഡിത൯ അങ്ങുന്നേ, ഞാ൯ അയൽ ഗ്രാമത്തിെന്റെ തലവനാണ്.കുറച്ചുനാളായി ഞങ്ങളുടെ ഗ്രാമവാസികൾ പെട്ടെന്ന് മരിച്ചു പോകുന്നു.ഞങ്ങൾക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല.അങ്ങ് എന്തെങ്കിലും വഴി പറഞ്ഞു തന്നെങ്കിൽ............” ഇതു കേട്ട പണ്ഡിത൯ പറഞ്ഞു: "നിങ്ങളുടെ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു.ഞാ൯ വന്നപ്പഴേ ശ്രദ്ധിച്ചതാണ്.നിങ്ങളുടെ ഗ്രാമത്തിൽ ട്ടു പറഞ്ഞു : "നമസ്കാരംഃ മഹാനായ പണ്ഡിത൯ അങ്ങുന്നേ, ഞാ൯ അയൽ ഗ്രാമത്തിെന്റെ തലവനാണ്.കുറച്ചുനാളായി ഞങ്ങളുടെ ഗ്രാമവാസികൾ പെട്ടെന്ന് മരിച്ചു പോകുന്നു.ഞങ്ങൾക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല.അങ്ങ് എന്തെങ്കിലും വഴി പറഞ്ഞു തന്നെങ്കിൽ............” ഇതു കേട്ട പണ്ഡിത൯ പറഞ്ഞു: "നിങ്ങളുടെ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു.ഞാ൯ വന്നപ്പഴേ ശ്രദ്ധിച്ചതാണ്.നിങ്ങളുടെ ഗ്രാമത്തിൽ ശുചിത്വം തീരെ ഇല്ല.അതുകൊണ്ടാണ് ഇങ്ങനെയൊക്കെഗ്രാമത്തി സംഭവിക്കുന്നത്.എത്രയും വേഗം ശുചിയാക്കൽ ആരംഭിച്ചോളൂ....”. പണ്ഡിത൯ പറഞ്ഞപ്രകാരം ഗ്രാമത്തിലവന്റെ നേതൃത്വത്തിൽ ശുചിയാക്കൽ ആരംഭിച്ചു.ഒരാഴ്ചയ്ക്കു ശേഷം എല്ലാം പഴയതു പോലെ ആയി.വൃത്തിയോടും വെടിപ്പോടും കൂടി ആ ഗ്രാമം തിളങ്ങി.ആളുകൾ പഴയതു പോലെ പൂർണാരോഗ്യാവസ്ഥയിലെത്തി.ഗ്രാമവാസികളെല്ലാം പണ്ഡിതന് നന്ദി പറഞ്ഞു.അതിനു ശേഷം എല്ലാവരും പഴയതുപോലെ തന്നെ സന്തോഷത്തോടെ ജീവിച്ചു.അതായത് "ശുചിത്വം വഴി ആരോഗ്യത്തിലേക്ക്"
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ