"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/മനു‍ഷ്യാ.......നീ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനു‍ഷ്യാ.......നീ..... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
   അനാവശ്യ യാത്രകളില്ലാതെയായ്...
   അനാവശ്യ യാത്രകളില്ലാതെയായ്...
വീടും തൊടിയും വെടിപ്പാക്കി നിങ്ങൾ
വീടും തൊടിയും വെടിപ്പാക്കി നിങ്ങൾ
   ശുചിത്വ ബോധത്തെപ്പറ്റി വാചാലരായ്...
   ശുചിത്വ ബോധത്തെപ്പറ്റി വാചാലരായ്...പരിസ്ഥിതിയും
ഉറങ്ങിക്കിടന്നോരു സർഗ്ഗവാസനകളെ  
ഉറങ്ങിക്കിടന്നോരു സർഗ്ഗവാസനകളെ  
   അമ്മമാർ,കുഞ്ഞുങ്ങൾ തട്ടിയുണർത്തീ...
   അമ്മമാർ,കുഞ്ഞുങ്ങൾ തട്ടിയുണർത്തീ...

22:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനു‍ഷ്യാ.......നീ.....

ഒക്കെയും തൻ കാൽച്ചുവട്ടിലെന്നുറപ്പിച്ച
      മനു‍ഷ്യാ നീയിന്നെവിടെയെത്തി ???
നിസ്സാരനായോരു വൈറസിൻ മുന്നിൽ നീ
     എന്തെന്നറിയാതെ പകച്ചു നിന്നൂ....
ജീവിത സമ്പാദ്യമെല്ലാം ചിലവാക്കി
     നീ പണിതുയർത്തിയ രമ്യ ഹർമ്മ്യം....
ആ രമ്യ ഹർമ്മ്യത്തിൻ ചുമരുകൾക്കുള്ളിൽ
    വീർപ്പുമുട്ടി നീ ചകിതനായി.....
ഉറ്റവരുടയവരെല്ലാമേ വിദേശത്തവർ
    ഗ്രാമത്തിൻ സമൃദ്ധിയിലേക്കെത്താൻ വിതുമ്പുന്നൂ..
ഹോട്ടൽ ഭക്ഷണമെല്ലാമുപേക്ഷിച്ചു
   തൻ തൊടിയിലെ രുചിഭേദങ്ങളറിഞ്ഞു
ഊഷര ഭൂമിയെയെല്ലാമിന്നു
   പച്ചപ്പരവതാനി വിരിപ്പിച്ചു...
പ്രകൃതി വിഭവങ്ങൾ തൻ പോഷകത്താൽ
    ആരോഗ്യവുമേറെ പു‍ഷ്ടിപ്പെട്ടു!!!
ആശുപത്രി ക്കിടക്കകളൊഴിഞ്ഞു...
   യന്ത്രങ്ങളെല്ലാം തുരുമ്പെടുത്തു..
മദ്യത്തിൻ മണമേതുമില്ലാതെ സ്വസ്ഥമായ്
   അന്തിയുറങ്ങുന്നു സ്ത്രീ ജനങ്ങൾ
ദേവാലയമൊക്കെയടച്ചു പൂട്ടീ
   സ്വന്തം ഗൃഹം തന്നെ കോവിലാക്കീ..
പഠനവും ജോലിയും വീട്ടിലൊതുങ്ങീ
  അനാവശ്യ യാത്രകളില്ലാതെയായ്...
വീടും തൊടിയും വെടിപ്പാക്കി നിങ്ങൾ
  ശുചിത്വ ബോധത്തെപ്പറ്റി വാചാലരായ്...പരിസ്ഥിതിയും
ഉറങ്ങിക്കിടന്നോരു സർഗ്ഗവാസനകളെ
  അമ്മമാർ,കുഞ്ഞുങ്ങൾ തട്ടിയുണർത്തീ...
പാരതന്ത്ര്യത്തിൻ നോവറിഞ്ഞ നീ
  കൂട്ടിലെ കിളികലെ പറത്തിവിട്ടൂ....
  
 

ശരണ്യ എസ്
10 B അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത