"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=vrsheeja| തരം=ലേഖനം}} |
21:17, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ഭൂഖണ്ഡ വ്യത്യാസമന്യേ ലോക ജനത ആകെ covid 19 എന്ന മഹാമാരിയെ നേരിടാൻ വിശ്രമരഹിതമായി പ്രവർത്തിച്ചു വരുന്നതിനിടയിൽ രോഗ പ്രതിരോധം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏതാനും കാര്യങ്ങൾ കുറിക്കുന്നത് അങ്ങേയറ്റം ഉചിതമാണെന്നു തോന്നുന്നു .ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നു വികസിച്ചു വന്ന പുതിയ കാലത്തും ചില വൈറസുകളും രോഗാണുക്കളും ഒരു സമൂഹത്തെ ആകെ നിശ്ചിതകാലം മുൾമുനയിൽ നിർത്തിയത് മുമ്പും സംഭവിച്ചിട്ടുള്ളതാണ്. വസൂരി കോളറ മലമ്പനി തുടങ്ങിയ പകർച്ചവ്യാധികളും മാറാരോഗങ്ങളും പല ഘട്ടങ്ങളിലായി നമ്മെ പ്രയാസപ്പെടുത്തുകയുണ്ടായി. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് അസുഖം വന്നാൽ ചികിത്സിക്കുക എന്നതിനോടൊപ്പം എന്നാൽ അതിനേക്കാൾ അധികം പ്രാധാന്യമുള്ളതാണ് രോഗ പ്രതിരോധം എന്ന അവബോധം കേരളീയ സമൂഹത്തിൽ വ്യാപകമായി തീരുന്നതിന് കാരണമായത് .എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും covid 19 എന്ന് മഹാമാരിയെ പിടിച്ചുകെട്ടാൻ ശാസ്ത്രലോകത്തിനും വിവിധ ചികിത്സാ രീതികൾക്കും ആയില്ല എന്ന് കടുത്ത ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു . ചൈനയിൽ നിന്നു തുടങ്ങി ഘട്ടംഘട്ടമായി ലോകരാജ്യങ്ങളെ ആകെ പിടിച്ചു കുലുക്കുകയാണ് ഈ മഹാമാരി. ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും ലോക കേന്ദ്രമായ അമേരിക്കയിലും വ്യാവസായിക മുന്നേറ്റത്തിന് പറുദീസയായ യൂറോപ്യൻ രാജ്യങ്ങളിലും പതിനായിരക്കണക്കിന് ജീവനാണ് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കവർന്നെടുക്കപെട്ടത്. എന്നാൽ വരാനിരിക്കുന്ന അപകടത്തെ കാലേക്കൂട്ടി കാണാനും ഗൗരവപൂർവ്വം നിലപാട് സ്വീകരിക്കാൻ തയ്യാറായ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒരു പരിധിവരെയെങ്കിലും കെടുതികൾ കുറക്കാൻ ആയിട്ടുണ്ട് എന്ന് കാണാനാവും .ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ജനകീയ പിന്തുണയോടെ സുരക്ഷിത മാർഗങ്ങൾ സ്വീകരിച്ച നാടുകൾക്കാണ് അല്പമെങ്കിലും ആശ്വാസം ഉള്ളത് .ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രങ്ങളുടെയും നിർദ്ദേശങ്ങൾ രോഗവ്യാപനം തടയാൻ വിപുലമായ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താൻ കേരള സർക്കാരിനും പ്രത്യേകിച്ച് ആരോഗ്യവകുപ്പിനും സാധിക്കുകയുണ്ടായി. ഒരുഘട്ടത്തിൽ മഹാരാഷ്ട്രയോടൊപ്പം ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്ന കേരളം സാമൂഹ്യ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ രോഗവ്യാപനത്തിന് മാതൃകാപരമായി കടിഞ്ഞാണിടുക ആണ് ഉണ്ടായത്. കേരളം വളർത്തിയെടുത്ത സവിശേഷമായ സാമൂഹ്യ നേട്ടങ്ങളും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ ജനകീയ വല്ക്കരണവും നമ്മുടെ ആശ്വാസത്തിന് നിദാനമായി തീർന്നിട്ടുണ്ട് എന്ന് കാണാനാവും. വ്യക്തി ശുചിത്വത്തിനും സാമൂഹ്യ ശുചിത്വത്തിനും എല്ലാ ഘട്ടത്തിലും പരമ പ്രാധാന്യം കല്പിച്ച പോരുന്ന പൊതുബോധമാണ് കേരളത്തിലേത് .അതുകൊണ്ടുതന്നെ ബ്രേക്ക് ചെയിൻ എന്ന് ആഹ്വാനം മനസ്സിൽ തട്ടി ഏറ്റെടുക്കാൻ ആബാലവൃദ്ധം വരുന്ന കേരള ജനതയ്ക്ക് വളരെ എളുപ്പത്തിൽ സാധിച്ചു എങ്കിലും ആശങ്ക പൂർണമായി അകന്നു എന്ന് നാം കണക്കാക്കി കൂടാ. രോഗപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും ജാഗ്രത നിലനിർത്തിയും ഒരേമനസ്സോടെ ഇനിയും ഉയരേണ്ടതുണ്ട് .അതോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു കൊണ്ട് വരാനിടയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കൂടി നാം ജാഗ്രത കാണിക്കേണ്ടതുണ്ട്
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം