"ജി എൽ പി എസ് പെരുവാമ്പ /അക്ഷരവൃക്ഷം/കൊതി വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊതി വരുത്തിയ വിന <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
10:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊതി വരുത്തിയ വിന
ഒരിടത്ത് ഒരു കുട്ടനാമയും കിട്ടൻ പൂച്ചയും ഉണ്ടായിരുന്നു.അവർ നല്ല ചങ്ങാതിമാരായിരുന്നു.അവർ എന്നും പുഴക്കരയിൽ കുറെ സമയം സംസാരിച്ചിരിക്കും. അങ്ങനെ ഒരു ദിവസം കുട്ടനാമ പറഞ്ഞു കൂട്ടുകാരാ നമുക്ക് അക്കരെ കാവിൽ പൂരം കാണാൻ പോയാലോ. പോകാം.പക്ഷേ എനിക്ക് നീന്താനറിയില്ലല്ലോ. പിന്നെ ഞാൻ എങ്ങിനെ വരും. കിട്ടൻ പൂച്ച പറഞ്ഞു. അതു സാരമില്ല. നിന്നെ ഞാൻ എന്റെ പുറത്ത് കയറ്റി അക്കരെ എത്തിച്ചോളാം. ശരി. എന്നാൽ നാളെ രാവിലെത്തന്നെ നമുക്ക് പുറപ്പെടാം. അവർ രണ്ടു പേരും തീരുമാനിച്ചു. പിറേറദിവസം രാവിലെ രണ്ടു പേരും പുഴക്കരയിലെത്തി. പോകുന്നതിനു മുമ്പ് കുട്ടനാമ പറഞ്ഞു. കൂട്ടുകാരാ പുഴയിലൂടെ പോകുമ്പോൾ പലതും കാണും. അതു കണ്ട് നീ കൊതിക്കരുത്. ഓ ഞാൻ അത്ര കൊതിയനൊന്നുമല്ല. എങ്കിൽ പോകാം .ആമ പൂച്ചയെ തന്റെ പുറത്തു കയറ്റി യാത്ര തുടങ്ങി. പുഴയുടെ നടുവിലെത്തിയപ്പോൾ പൂച്ച വലിയ ഒരു മീനിനെ കണ്ടു. ഹായ് എന്തു നല്ല മീൻ. ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു മീനിനെ കണ്ടിട്ടേയില്ല. കിട്ടിയിരുന്നെങ്കിൽ... പൂച്ചയുടെ വായിൽ വെള്ളമൂറി. പൂച്ച മീനിനെത്തന്നെ നോക്കി നിന്നു. കൊതി സഹിക്കാതെ വന്നപ്പോൾ ഒന്നും ഓർക്കാതെ മീനിന്റെ നേരെ ഒറ്റച്ചട്ടം. ബ്ലും... മീൻ ജീവനും കൊണ്ടോടി. കൊതിയനായ പൂച്ച പുഴയിൽ മുങ്ങിയും പൊങ്ങിയും ഒഴുകിപ്പോയി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ