"ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/വിനോദ സഞ്ചാരവും പരിസ്ഥിതി പ്രശ്നങ്ങളും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിനോദ സഞ്ചാരവും പരിസ്ഥിതി പ്രശ്നങ്ങളും.

പ്രകൃതിയിലെ അത്ഭുത കാഴ്ചകൾ ലോകത്തിലെ പല ജനങ്ങളെയും ആകർഷിക്കുന്നവയാണ്. അവ നേരിട്ടു കാണുവാനായി ധാരാളം സഞ്ചാരികളും എത്താറുണ്ട്.ഭൂമിയെ ആസ്വദിക്കുവാനെത്തുന്ന വിനോദ സഞ്ചാരികളുടെ അതിരു കടന്ന ഇടപെടലുകൾ പ്രകൃതി സൗന്ദര്യത്തിന് കോട്ടം സൃഷ്ടിച്ചേക്കാം. വിവാദങ്ങൾ നിരവധി സൃഷ്ടിച്ചതും ഇപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മേഖലയാണ് വിനോദ സഞ്ചാരവും പാരിസ്ഥിതിക പ്രശ്നങ്ങളും. ലോകജനതയുടെ ഒരു വൈകാരിക പ്രശ്നമല്ല ഇന്ന് ഈ പരിസ്ഥിതി പ്രശ്നങ്ങൾ .ഇവ സൃഷ്ടിക്കുന്ന കെടുതികൾ അത്ര ചെറുതല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 1960കളിലാണ് ലോകം പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്.

                   പരിസ്ഥിതി സന്തുലന പ്രക്രിയയിൽ അധിഷ്ഠിതമാണ്. മരവും മണ്ണും പാറയുമൊക്കെ പ്രത്യേക അനുപാതത്തിൽ ചേർന്നൊരുങ്ങി നിൽക്കുന്ന പ്രകൃതിയിൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഏതു പ്രശ്നവും ഭാവിയിൽ ഗുരുതരമായി ഭവിഷ്യത്തുണ്ടാക്കും.ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിനും വാഹകശേഷി ഉണ്ട്.നിശ്ചിത ദിവസം നിശ്ചിത വിനോദസഞ്ചാരികൾ മാത്രമേ ഓരോ കേന്ദ്രത്തിനും ഉൾകൊള്ളാൻ കഴിയൂ.1971 ൽ 'ടൂറിസ്റ്റ് എൻവൈയോൺമെൻ്റൽ പ്രോഗ്രാം ' എന്ന പേരിൽ ഓരോ വിനോദ സഞ്ചാര കേന്ദ്രവും എന്തെല്ലാം ഉൾകൊള്ളണമെന്ന് വിനോദ സഞ്ചാരത്തിൻ്റെ അന്താരാഷ്ട്ര സംഘടന ഒരു നിബന്ധന പ്രഖ്യാപിച്ചു.അതിൽ പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന വിഷയമായിരുന്നു. 'യുണൈറ്റഡ് നേഷൻസ് എൺവൈയേൺമെൻറൽ പ്രോഗ്രാമും ', 'വേൾഡ് ടൂറിസം ഓർഗനൈസേഷനും ' ചേർന്നു നടത്തിയ പ്രഖ്യാപനത്തിലാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ നിർദ്ദേശിച്ചത്.
                      വിനോദ സഞ്ചാരത്തെ കുറിച്ച് കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിലെല്ലാം വ്യത്യസ്ത കാഴ്ചപ്പാടുകളാണ് നിലനിൽക്കുന്നത്. ഗുണം പറയുന്നവർക്കും ദോഷം പറയുന്നവർക്കും ഒരുപോലെ പറയുവാൻ നിരവധി വസ്തുതകളുണ്ട്. അവ പഠിച്ച് വിലയിരുത്തുന്ന ഗ്രന്ഥങ്ങളും ഇന്നുണ്ട്.വിനോദ സഞ്ചാരം നല്ലതാണ്; അറിവു പകരാനും ലോകജനതയെ അറിയാനും ഉതകുന്ന ഒന്ന്. ഭൂമിയുടെ ചടുലവും സുന്ദരവുമായ അവസ്ഥ നേരിട്ടു കാണുക എന്നത് വിസ്മയവും അനുഭൂതി പകരുന്നതുമാണ്. പ്രകൃതിയുടെ വിചിത്ര പ്രതിഭാസം കാണുമ്പോൾ അഹങ്കരിക്കുവാനുള്ള ബോധവും സഞ്ചാരികൾക്കുണ്ടാകുന്നു. അവർ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നു.വിനോദ സഞ്ചാരം പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലായിരിക്കണം നിലകൊള്ളേണ്ടത് .അല്ലാത്ത പക്ഷം പരിസ്ഥിതി നശീകരണത്തിന് അവ കാരണമാകും.
മുഹമ്മദ് ഫഹദ് എൻ
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം