"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കോറോണയും അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(K)
 
No edit summary
വരി 23: വരി 23:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കഥ}}

15:19, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണയും അപ്പുവും

സൂര്യകിരണത്തിന്റെ പ്രകാശവും മഴ ത്തുള്ളിയും ഏറെയുള്ള ഒരു പുലരി കൂടി വരവായി. അമ്മയുടെ സ്വരമധുരമായ ശബ്ദത്തിൽ ഉള്ള അപ്പു എന്ന വിളിയിൽ അപ്പുവിന്റെ കുഞ്ഞി കണ്ണുകൾ തുറന്നു. ഉറക്കത്തിൽ ഉണരാൻ മനസ്സ് അനുവദിക്കുന്നില്ല. എന്നാലും സ്കൂളിൽ പോകാനുള്ള മതിയായ ആശ കൊണ്ട് അവൻ ഉണർന്നു കണ്ണുകൾ മെല്ലെ തിരുമി കൊണ്ട് അവൻ കിടക്കയിൽ നിന്നും എഴുനേറ്റു അടുക്കളയിലെ പാത്രളുടെ കലപിലശബ്ദത്തിൽ അമ്മയുടെ കൈക്ക രുത്തോടെ ഉണ്ടാക്കിയ ആഹാരത്തിന്റെ മണവും അവനു ഇഷ്ട്ടമാണ്. അമ്മ പല്ലുതേയ്ക്കാനായി അവനു പേസ്റ്റ് ബ്ര ഷിൽ വെച്ച് കൊടുത്തു. മുറ്റത്തെ ചെടിയോടു സംസാരിച് അവൻ പല്ലുതേയ്പ്പും കുളിയും ആഹാരം കഴിക്കലും ഒകെ നടത്തി. സ്കൂളിൽ പോകാനായി അവൻ നല്ല ഉടുപ്പും ഇട്ടു.
 സ്കൂളിലേക്കു പോകും വഴി അവൻ അമ്മയുടെ കൈയിൽ പിടിച്ചു മെല്ലെ നടന്നു അമ്മയുടെ കൈകളും ഉമ്മയും അവനു അമൃതിനു തുല്യമാണ്. അമ്മയുടെ കൈകളിൽ പിടിക്കാതെയും അമ്മയുടെ അടുത്ത് കിടക്കാതെയും അവനു ഉറങ്ങാൻ കഴിയില്ല. സ്കൂളിൽ പോയി അവൻ സന്തോഷത്തോടെ പഠിക്കുകയും കൂട്ടുകാർക്ക് ഒപ്പം കളിക്കുകയും ഒകെ ചെയ്തു.
 തിരികെ വീട്ടിൽ വന്നപ്പോൾ അവന്റെ അമ്മ നല്ല പണിയോടെ കിടക്കുന്നതാണ് അവൻ കണ്ടത്. അച്ഛനും അമ്മയും അപ്പുവും കൂടി ആശുപത്രിയിൽ പോയി. അമ്മയുടെ പനി കുറയാത്തതിനാൽ ഡോക്ടർ രക്തം പരിശോധനക്ക് പറഞ്ഞു. പരിശോധനയിൽ അമ്മയെ കൊറോണ എന്ന മഹാമാരി പിടിയിലാക്കി എന്ന് അവർ അറിഞ്ഞു.
 അപ്പുവിന്റെ വിഷമമായി അമ്മയ്ക്ക് സഹിക്കാനായില്ല. അമ്മയുടെ അടുത്ത് പോകാനും കിടക്കാനും അവനു കഴിയില്ല. അമ്മയ്ക്കും ഈ നാടിനും വേണ്ടി ഡോക്ടറും മറ്റു ആരോഗ്യപ്രവർത്തകരും പറയുന്ന തെല്ലാം അവൻ അനുസരിച്ചു. അപ്പുവിന്റെ നൻമ്മ ഈ നാടിനെയും നാട്ടുകാരെയും രക്ഷിക്കട്ടെ.........

 

ശിവനന്ദ
4A ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ