"ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

20:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നമ്മുടെ കേരളത്തിന് ശുചിത്വത്തിന്റെ കാര്യത്തിൽ തനതായ ഒരു പാരമ്പര്യമുണ്ട്.ശുചിത്വം നമുക്കും നമ്മുടെ നാടിനും അ ത്യാവശ്യം തന്നെയാണ്.ശുചിത്വം എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.ആരോഗ്യമുള്ള ഒരു തലമുറയ്ക്ക് മാത്രമേ ആരോഗ്യമുള്ള മറ്റൊരു തലമുറയ്ക്ക് ജൻമം നൽകാൻ കഴിയുകയുള്ളു.ഇന്ന് നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം,എന്തിനു പറയുന്നു നമ്മൾ നടന്നു പോകുന്ന വഴി വരെ മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ അറിയാതെയോ ഇതൊക്കെ നമ്മുടെ ശരീരത്തിലെത്തി പല പല രോഗങ്ങൾക്കും അടിമപ്പെടുന്നു.

ശുചിത്വത്തിൽ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്.വ്യക്തി ശുചിത്വം പാലിച്ചാൽ തന്നെ മാറി നിൽക്കുന്ന രോഗങ്ങളാണ് ഇന്നുള്ളതിൽ പലതും.ഇന്ന് ലോകം മുഴുവൻ ഭയപ്പെട്ടിരിക്കുന്ന "കോവിഡ് 19’’ എന്ന രോഗത്തിന്റെ ആദ്യത്തെ പ്രതിരോധ പ്രവ൪ത്തനവും വ്യക്തി ശുചിത്വമാണ്.വ്യക്തികൾ വീടുകൾ വൃത്തിയാക്കുകയും പിന്നീട് പരിസര ശുചിത്വത്തിലും ഏ൪പ്പെടുക

നമ്മുടെ കേരളം സംസ്ക്കാര സമ്പന്നമായ ഒരു സംസ്സഥാനമാണ്.നമ്മുടെ പൂ൪വ്വിക൪ അനുകരിച്ചു പോന്നിരുന്ന ആ സംസ്ക്കാരത്തിലേക്ക് നാം ഓരോരുത്തരും തിരിച്ചു പോകേണ്ടതുണ്ട്. അതിനായ് നാം ഓരോരുത്തരും പ്രയത്നിക്കേണ്ടതുണ്ട്.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.കൊതുകുകളെ നശിപ്പിക്കുക,പൊതു സ്ഥലത്ത് തുപ്പാതിരിക്കുക,മാലിന്യം വലിച്ചെറിയാതിരിക്കുക.ഇതൊക്കെ ഓരോ വ്യക്തിയിൽ നിന്നും തുടങ്ങിയാൽ ശുചിത്വപൂ൪ണ്ണവും ആരോഗ്യമുള്ളതുമായ ഒരു നല്ല നാടിനെ വാ൪ത്തെടുക്കാൻ നമുക്ക് കഴിയും.

നവാത്മിക രാജ്.സി.
3 എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം