"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:




ആമുഖം
കോട്ടയം ജില്ലയുടെ കിഴക്കന്‍  പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാ
നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍‍‍‍‍‍‍ പൊന്നു വിളയിക്കുന്ന കര്‍‍‍‍‍‍‍‍ഷകരുടെ ഗ്രാമമാണത്. റബ്ബ
റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ 
മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ
ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ
നതയെ പഠിപ്പിച്ച  പഠിപ്പിക്കുന്ന സ്ഥാപനം.  ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി
ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ
നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത
ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ
ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍
. പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍.
സ്ഥലപുരാണം
                  തിടനാട് ശിവക്ഷേത്രത്തിലെ ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയു
ണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് അ
തുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില്‍ ശാന്തിസൗ
രഭം തൂകുന്ന ഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമു
ള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാ
ട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടും
ബങ്ങള്‍ ആദ്യകാലത്ത്  ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ
യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍
ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ
ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു
. ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു  തിടനാട്.
                                      മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ  അഗ്നി നാടെങ്ങും പരത്തു
ന്നതിനു മുബ് 1915 – ല്‍  (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി
. ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍
സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരു
ന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞാണ് (12.10.1949) ഈ  എല്‍.
പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിനും ഭരണങ്ങാനത്തിനും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈ
സ്കൂളായും 1948 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായി തീരുകയും ചെയ്തു.
                                        അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അ
ന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാ
ളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും
അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ
അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരന്‍പര്യം ഉറപ്പിക്കാനും ഈ വിദ്യാല
യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോ
ട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8334" എന്ന താളിൽനിന്ന് ശേഖരിച്ചത്