"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ഇല്ല, തളരില്ല ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 22: വരി 22:
| ഉപജില്ല=  എറണാകുളം
| ഉപജില്ല=  എറണാകുളം
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=  ലേഖനം
|color=3
|color=3
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

05:51, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇല്ല, തളരില്ല ഞങ്ങൾ

കൊല്ലപ്പരീക്ഷയ്ക്കു ശേഷം ഞാൻ പുസ്തകവും പേനയും എടുക്കുന്നത് ആദ്യമായിട്ടാണ്. അതും അവധിക്കാലത്ത്.സത്യത്തിൽ കൊല്ലപ്പരീക്ഷ മുഴുവനും ഉണ്ടായില്ല. എനിക്കു ഇത് സന്തോഷകാലമാണ്. എന്റെ സ്വപ്‌നങ്ങൾ ഡിസംബർ മുതൽ തന്നെ തുടങ്ങിയിരുന്നു. രണ്ടു മാസം കഴിഞ്ഞാൽ വലിയ പരീക്ഷ വരും. പരീക്ഷയെക്കാൾ ഞാൻ ചിന്തിച്ചത് അതു കഴിഞ്ഞു വരുന്ന അവധിക്കാലത്തെക്കുറിച്ചായിരുന്നു. അവധിക്കാലത്ത് ഞാൻ പോകാൻ ആഗ്രഹിക്കുന്ന യാത്രകളെക്കുറിച്ചായിരുന്നു. സ്കൂൾ ഹോംവർക്കുകൾ ഇല്ലാത്ത രാത്രികളെക്കുറിച്ചായിരുന്നു. അവധിക്കാലം എന്നു പറയുന്നതിനേക്കാൾ കൊറോണക്കാലം എന്ന് പറയുന്നതാവും ഇപ്പോൾ ശരി. ഒന്നിനെയും വകവെക്കാത്ത മനുഷ്യൻ വെറും ഒരു സൂക്ഷ്മ ജീവിയായ വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്നു. മനുഷ്യരാശിയെ മുച്ചൂടും നശിപ്പിക്കും എന്ന ഒറ്റ വാശിയോടെ കൊറോണ വൈറസ് ലോകം മുഴുവൻ ആഞ്ഞടിക്കുകയാണ്. എന്നാൽ നമ്മൾ മനുഷ്യർ അങ്ങനെ തോറ്റുകൊടുക്കുന്നവരല്ലല്ലോ. ചൈനയിൽ തല പൊക്കിയ കോവിഡ് 19 എന്ന രോഗം അവിടെ നാശം വിതച്ചു തുടങ്ങിയപ്പോൾ നമ്മൾ ഇന്ത്യക്കാർ കണ്ടില്ലന്നു നടിച്ചു. നമ്മൾ മാത്രമല്ല മറ്റു ലോകരാജ്യങ്ങളും. ഇന്നു ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് നമ്മൾ ഇന്ത്യക്കാർക്ക്, കേരളീയർക്ക് ആത്മബന്ധങ്ങൾ ഒരുപാടുണ്ട്. ഒന്നുരിയാടാതെ, ഒന്നു കാണാതെ, ഒന്നു സ്പർശിക്കാതെ നമ്മുക്കൊരു ദിനമില്ല. മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നതു ആരാധനാലയങ്ങളിലെ ദർശനത്തോട് കൂടിയാണ്. വിദൂരസ്ഥലങ്ങളിലുള്ള തങ്ങളുടെ പ്രീയപ്പെട്ടവരുടെ ഓർമ്മകളോടു കൂടിയാണ്. ഈ കൊറോണക്കാലത്തു ദൈവങ്ങൾ നമുക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചിരിക്കുന്നു. മതത്തിന്റെ പേരിൽ മനുഷ്യൻ എന്ന ക്രൂരമൃഗം കാണിച്ചു കൂട്ടുന്ന ചെയ്തികൾ കണ്ടു മനം മടുത്ത ദൈവം അവസാനം അതു ചെയ്തതിൽ നമുക്ക് അതിശയിക്കേണ്ട ആവശ്യമില്ല. ആദ്യം ഒന്നു പകച്ചു പോയെങ്കിലും മനുഷ്യൻ അതിനെതിരെ പോരാടാനുള്ള ആത്മധൈര്യം വീണ്ടെടുത്തു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ നാം നമ്മുടെ പ്രിയപ്പെട്ടവരുമായുള്ള സമ്പർക്കം ഒഴിവാക്കി സ്നേഹസ്പർശനങ്ങൾ ഉപേക്ഷിച്ചു. ഈ മഹാമാരിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ജനങ്ങൾ രാത്രിയും പകലും ഒന്നാക്കി. കുറച്ചു പേരെ നമ്മുക്ക് ഈ പോരാട്ടത്തിൽ നഷ്ടപ്പെട്ടു . പക്ഷെ ഈ പോരാട്ടത്തിൽ നമ്മൾ തോൽക്കില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അറിഞ്ഞകാര്യങ്ങൾ മനസിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് കൊറോണ വൈറസിനെ നശിപ്പിക്കും എന്നറിഞ്ഞതു മുതൽ മനുഷ്യൻ ഇന്നു അതു ജീവിതചര്യയാക്കിയിരിക്കുന്നു. ഈ കൊറോണക്കാ ലത്ത് രാപകലില്ലാതെ അധ്വാനിക്കുന്ന ജനതയുടെ മുഖത്ത് കരിവാരിതേച്ചുകൊണ്ടു മറ്റൊരു വിഭാഗം ജീവിതം ആഘോഷമാക്കുന്നു. ഒരാവശ്യവും ഇല്ലാതെ കറങ്ങി നടന്നു രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നിട്ടും മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുന്ന സർക്കാർ ഉള്ള നാടാണിത്. അവരെ നാം അനുസരിക്കണം. ഈ അവധിക്കാലം ഞാൻ എന്റെ അപ്പയുടേയും അമ്മയുടേയും കൂടെ ആരുടേയും ശല്യമില്ലാതെ വീടിനുള്ളിൽ ആഘോഷിക്കുന്നു. ഒരുപാടു ചരിത്രസംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച ഒരു കാലഘട്ടത്തിലാണ് ഞാൻ എന്ന ഈ തലമുറ കടന്നുപോകുന്നത്. സുനാമിയും പ്രളയവും നിപ്പയും തകർത്ത ജീവിതം നമ്മൾ ഉയർത്തിയെടുത്തില്ലേ......... പിന്നെയാണോ കൊറോണ. ഇല്ല തളരില്ല ഞങ്ങൾ. കാരണം, മനുഷ്യത്വം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഒരു പുതുതലമുറ വളർന്നു വരുന്നുണ്ട്. ആവില്ല ഞങ്ങളെ തോൽപ്പിക്കാൻ...... BE SAFE AT HOME, LET'S BREAK THE CHAIN.

ജയശങ്കർ കെ . ആർ.
{{{ക്ലാസ്സ്}}} സെന്റ്‌. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം