"Ssghsspnr/ദൈവത്തിന്റെ സ്വന്തം നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവത്തിന്റെ സ്വന്തം നാട് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ദൈവത്തിന്റെ സ്വന്തം നാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p>
ഒരിടത്ത് കോവിഡ് എന്ന് പേരുള്ള ഒരു കുട്ടി ജിവിച്ചിരുന്നു .അവൻ ജനിക്കുന്നതിന് മുന്നേ തന്നെ അവന്റെ അച്ഛൻ മരണപ്പെട്ടതിനാൽ അവന്റെ അമ്മ വളരെ കഷ്ടപ്പെട്ടാണ് അവനെ വളർത്തിയിരുന്നത്.എല്ലാദിവസവും അവൻ കൂട്ടുകോരോടൊത്ത് മൈതാനത്തിൽ വിവിധ കളികളിൽ ഏർപ്പെടുമായിരുന്നു.എല്ലായ്പ്പോഴും ജയം അവന്റെ കൂടെയായിരുന്നു.അങ്ങനെയിരിക്കെ ഒരുദിവസം കളിക്കളത്തിൽ വച്ച് ഉണ്ടായ ഒരു വഴക്കിനിടയിൽ അവൻ കൂട്ടുകാരനെ അടിക്കുകയുണ്ടായി.അടി കൊണ്ട് താഴെ വീണ കൂട്ടുകാരൻ പറഞ്ഞു. നീ ഞങ്ങളെയല്ല ഉപദ്രവിക്കേണ്ടത്.ആദ്യം നിന്റെ അച്ഛനെ കൊന്ന മനുഷ്യരോട് പ്രതികാരം ചെയ്തിട്ട് വരൂ.അവന് അത് ഒരു പുതിയ അറിവായിരുന്നു.അന്ന് എത്ര നിർബന്ധിച്ചിട്ടിട്ടും അവർ ആഹാരം ഒന്നും കഴിച്ചില്ല.അവന് അവന്റെ അച്ഛനെക്കുറിച്ച് അറിയണമായിരുന്നു.ഈ ലോകത്ത് മനുഷ്യർ എന്ന ഒരു കൂട്ടർ ഉണ്ട്.ഒരിക്കൽ അവരുമായുണ്ടായ യുദ്ധത്തിനിടയിൽ ആണ് അവന്റെ അച്ഛൻ കൊല്ലപ്പെട്ടതെന്ന രഹസ്യം അമ്മയ്ക്ക് അവനോട് പറയേണ്ടി വന്നു.കൂട്ടത്തിൽ തങ്ങളുടെ വർഗത്തിൽ പെട്ട പ്ലേഗ്,വസൂരി തുടങ്ങിയവർ ഈ ലോകത്തെ കീഴടക്കാൻ ശ്രമിച്ച സാഹസികകഥകളും അമ്മ അവനെ പറഞ്ഞു കേൾപ്പിക്കുകയുണ്ടായി ഇതൊക്കെ കേട്ട  കോവിഡ് തന്റെ അച്ഛനെ ചതിച്ചുകൊന്ന മനുഷ്യരോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.കോവിഡ് ഇന്ന് ശക്തനായ ഒരു ചെറുപ്പക്കാരനായി മാറിയിരിക്കുന്നു.അവൻ ഇന്ന് 19വയസ്സായി.അവൻ തന്റെ സുഹൃത്തുക്കളായ കൊറോണകൂട്ടത്തെയും കൂട്ടി ലോകത്തിലെ മനുഷ്യരെ കൊന്നൊടുക്കി  ഈ ലോകം കീഴടക്കാൻ പുറപ്പെട്ടു.തന്റെ വ്യദ്ധ മാതാവിന്റെ അനുഗ്രഹം വാങ്ങി അവൻ ആദ്യം തന്നെ തന്റെ സൈന്യമായ കൊറോണ കുട്ടത്തെയും കൂട്ടി അതിർത്തിയിൽ വന്മതിൽ പണിത രാജ്യം ആക്രമിച്ച് കീഴടക്കി.ശക്തരായ കൊറോണകൂട്ടത്തെയും കൂട്ടി കോവിഡ് ലോകത്തിലങ്ങോളമിങ്ങോളമുള്ള മനുഷ്യരെ തേടി ചെന്ന് നശിപ്പിക്കാൻ തുടങ്ങി ഒരോ രാജ്യവും കീഴടക്കി അവൻ മുന്നേറി.ലോകത്തിന്റെ ഒരു മൂലയിൽ സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന രാജ്യത്തെക്കുറിച്ചറിഞ്ഞ കോവിഡ് 19 തന്റെ സൈന്യമായ കൊറോണ കൂട്ടത്തേയും കൂട്ടി അങ്ങോട്ട് പുറപ്പെട്ടു.വഴിയിൽ വച്ച് അവൻ നിപ മുത്തശ്ശിയെ കണ്ടുമുട്ടി.മോനേ കോവിഡേ നീ സൂക്ഷിക്കണം ആ രാജ്യത്തുള്ള രാജാവും മന്ത്രിമാരും അതിശക്തരാണ്.ഞാൻ അവരെ രണ്ടു പ്രാവശ്യം ആക്രമിച്ചതാണ്.പക്ഷെ അവരെന്നെ തോൽപിച്ചു.ഇനി എന്തായാലും ഞാൻ അങ്ങോട്ടില്ല.അങ്ങനെയാണോ എങ്കിൽ ആ രാജ്യം കീഴടക്കി മാത്രമെ ഞാൻ തിരിച്ചുവരികയുള്ളൂ.നിപ മുത്തശ്ശി കോവിഡിനെ അനുഗ്രഹിച്ച് യാത്രയാക്കി.അവനെ സഹായിക്കാനായി ഡങ്കി,മലേറിയ തുടങ്ങിയ തന്റെ അനുയായികളേയും വിട്ടുകൊടുത്തു.കോവിഡ് 19 ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി ആക്രമണം തുടങ്ങി.ഈ വിവരമറിഞ്ഞ രാജാവ് രാജസഭ വിളിച്ചു ചേർത്ത് തന്റെ മന്ത്രി മുഖ്യരുമായി കൂടിയാലോചന നടത്തി.രാജാവ് തന്റെ പ്രജകളോട് ഒരു വിളംബരത്തിലൂടെ നമ്മുടെ രാജ്യം കോവിഡ് 19 ഉം സൈനികരും ആക്രമിക്കുന്ന കാര്യം അറിയിച്ചു.ഈ അക്രമകാരികളിൽ നിന്ന് രക്ഷനേടുന്നതു വരെ പ്രജകളാരും തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.മാത്രമല്ല എല്ലാ പ്രജകളും മുഖാവരണം ധരിക്കണം:കൈകൾ ഇടക്കിടെ കഴുകണം.ഇത് ധിക്കരിക്കുന്നവരെ കാരാഗൃഹത്തിലടക്കുന്നതാണ്.രാജ്യത്തിലെ പ്രജകൾ രാജശാസനയനുസരിച്ച് വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. രാജാവും മന്ത്രിമാരും സൈനികരും ചേർന്ന് കോവിഡ് 19 നോട് പ്രജകളുടെ സഹായത്തോട് കൂടി ഏറ്റുമുട്ടി. തന്റെ രണ്ട് പ്രജകൾ കൊല്ലപ്പെട്ടതിൽ രാജാവ് വളരെയധികം ദു:ഖിതനായി.മുന്നൂറിൽ പരം പേർക്ക് പരുക്ക് പറ്റി.രാജാവ് കോവിഡ് 19 ന്റെ ആക്രമണത്തിൽ പരിക്ക് പറ്റിയ വരെ ചികിത്സിക്കാനായി പുതിയ ആശുപത്രികൾ പണി കഴിപ്പിച്ചു.മൂന്ന് മാസക്കാലം തുടർച്ചയായി ഏറ്റുമുട്ടിയ കോവിഡ് 19 ന് ഒരു കാര്യം തീർച്ചയായി.ദൈവത്തിന്റെ സ്വന്തം രാജ്യം എന്നറിയപ്പെടുന്ന ഈ രാജ്യം ശരിക്കും ദൈവത്തിന്റെ സ്വന്തം രാജ്യം തന്നെ.ഈ രാജാവ് ഈ രാജ്യം ഭരിക്കുന്ന കാലത്തോളം ഈ രാജ്യം കീഴടക്കാൻ സാധിക്കില്ല.തൽക്കാലം ആക്രമണം നിർത്തി പിൻവാങ്ങുന്നതാണ് നല്ലത്.കൊറോണ കൂട്ടത്തോട് ചർച്ച ചെയ്തപ്പോൾ അവരും ഇക്കാര്യം തന്നെയാണ് പറഞ്ഞത്.തന്റെ തോൽവി സമ്മതിച്ച് കോവിഡ് 19 രാജാവിന് ഒരു സന്ദേശമയച്ചു.ദൈവത്തിന്റെ സ്വന്തം നാടായ താങ്കളുടെ നാട് അങ്ങയുടെ ഭരണത്തിൻ കീഴിൽ ലോകം ശ്രദ്ധിക്കുന്ന ഒരു രാജ്യമായി തീരുന്നതാണ്.അങ്ങയെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമാവില്ല.ഞാൻ പിൻവാങ്ങുന്നു.താങ്കൾക്കും പ്രജകൾക്കും നന്മ നേരുന്നു.രാജാവ് തന്റെ പ്രജകളോട് ഇനിയും ആക്രമണമുണ്ടാകുമെന്നും അതിനാൽ എല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നും വിളംബരത്തിലൂടെ അറിയിച്ചു.അതുപോലെതന്നെ കോവിഡ് 19നെ തുരത്താൻ സഹായിച്ച പ്രജകൾക്ക് നന്ദി അറിയിച്ചു.
</p>
{{BoxBottom1
| പേര്=  പുണ്യ എസ്
| ക്ലാസ്സ്=  3എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13100
| ഉപജില്ല=പയ്യന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം