"ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="9.627322" lon="76.590157" type="map" zoom="11" width=" | <googlemap version="0.9" lat="9.627322" lon="76.590157" type="map" zoom="11" width="400" height="300"> | ||
9.585347, 76.601658 | 9.585347, 76.601658 | ||
PTM GOVT. HS VELLOOR | PTM GOVT. HS VELLOOR | ||
</googlemap> | </googlemap> |
22:12, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2010 | Kottayamsali |
ചരിത്രം
പാലാമ്പടെ തോമസ് മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ 1953 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയില്‍ അതീവ ശ്രദ്ധപുലര്‍ത്തി. ബഹുമുഖ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.
ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു.കുലീനത്വം, പഴമയില്‍ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എല്‍.എ, പൊതുപ്രവര്‍ത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാര്‍ത്ഥത, സത്യസന്ധത, സമര്‍പ്പണ ബോധത്തോയെയുള്ള പ്രവര്‍ത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയില്‍ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നല്‍കിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവ് രാജശ്രീ പട്ടം നല്‍കി ആദരിച്ചു. നഗരസഭാ ചെയര്‍മാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറില്‍ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളര്‍ച്ചയില്‍ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ശ്രീ.പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരില്‍ പാലാമ്പടം തോമസ്മെമ്മോറിയല്‍ സ്ക്കൂള്‍ സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂള്‍സര്‍ക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
പി.ടി.എം സ്ക്കൂളിന് സ്ഥലം നല്‍കിയത് കൈതമറ്റം ശ്രീ കെ.എസ് ശ്രീധരന്‍ നമ്പൂതിരിയാണ്.ഡോ.പി.ടി.ോമസിന്റെ സ്മരണയ്ക്കുമുമ്പില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. ബിജി. എം.ഡി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി . പി.എസ് , അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
പി.ടി.എം സ്ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗവും ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നു. വൈജ്ഞാനിക സഹവൈജ്ഞാനിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നല്‍കിവരുന്നു. 2008 -09 ല്‍ ഹെഡ്മിസ്ട്രസ്സായി ശ്രീമതി. പി.എസ്. മേരി ചാര്‍ജ്ജെടുത്തു. 2008-09 ല്‍ സര്‍വ്വശിക്ഷാ അഭിയാന്‍ , പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മികവ് 2009 ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന അഞ്ചാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക വേമ്ടി നടത്തിയ സരള്‍ ഹിന്ദി പ്രോജക്ട് കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുകയും സോണല്‍ മത്സരത്തില്‍ മികവ് 2009 സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഈപ്രോജക്ട് ഏറ്റെടുത്ത് പ്രവര്‍ത്തിച്ച ശ്രീ. കെ.എം. മനോജ് (എച്ച്.എസ്.എ ഹിന്ദി )പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. ഈ വര്‍ഷം ശാസ്ത്രോത്സവം എന്ന തനതു പ്രവര്‍ത്തനം നടത്തിവരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ സയന്‍സ് മത്സരങ്ങള്‍ക്ക് വിക്രം സാരാഭായ് സ്പേയ്സ് സെന്ററില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 19 world space week സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ഈവര്‍ഷം ഷീറ്റ്മെറ്റല്‍ വര്‍ക്കിന് കോട്ടയം റവന്യൂ ജില്ലയില്‍ നിന്നും ജോബി ജോര്‍ജ്ജ് എന്ന വിദ്യാര്‍ത്ഥി വിജയിക്കുകയും തൃശൂരില്‍ നടന്ന സംസ്ഥാനതല പ്രവര്‍ത്തി പരിചയമേളയില്‍ മത്സരിക്കുകയും സി ഗ്രേഡ് ലഭിക്കുകയും ചെയ്തു. സ്ക്കൂളില്‍ നിന്നും ലഭിച്ച പരിശീലനം മാത്രമാണ് ഈ വിജയത്തിനു പിന്നിലെന്ന് ജോബി ജോര്‍ജ്ജ് തന്റെ അഭിനന്ദന ചടങ്ങില്‍ മറുപടി പറഞ്ഞു. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ശ്രീ.കെ.സി. ബാബു ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച അദ്ധ്യാപകനാണ്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.627322" lon="76.590157" type="map" zoom="11" width="400" height="300"> 9.585347, 76.601658 PTM GOVT. HS VELLOOR </googlemap>