"എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ഒരുമിച്ചു നിന്നിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നിന്നിടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:43, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് നിന്നിടാം

 
കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു
ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ
ഏറെയും പൊട്ടിപ്പോയി പിന്നെ
ഞാനും വളർന്നു വലുതായി
ഇന്നെൻ പറമ്പിൽ ഞാൻ നടക്കുമ്പോൾ
കാണുന്നു പൊട്ടിയ കളിപ്പാട്ടം
എന്തെ ഇതൊന്നും മണ്ണിൽ ചേർന്നില്ല
അമ്മ പറഞ്ഞു "മോനെ ഇത് പ്ലാസ്റ്റിക്കല്ലേ ,
എന്താണീ പ്ലാസ്റ്റിക് ?അത് ഭൂമിയിൽ ചേരില്ലേ ?
മണ്ണിലലിയില്ലെന്നു മാത്രമല്ലിത്
ഈ കൊച്ചു ഭൂമിയെ അത് നാശമാക്കും
ഇത് കേട്ട് ഞാനാകെ പേടിച്ചു പോയി
പ്ലാസ്റ്റിക്കിനെ തുരത്തണം നാടിനെ കാക്കണം
എന്താണ് പോംവഴി പറയു അമ്മേ
പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചി മേടിച്ചാൽ
അൽപ്പം ആശ്വാസമാകുമെന്നെന്നമ്മ ചൊല്ലി
ഇത് മാത്രം പോരാ പിന്നെയോ വേണം ചെടികളും മരങ്ങളും നാട്ടിടേണം
കീടനാശിനി പ്രയോഗം നിർത്തണം
ജൈവകൃഷി നമ്മൾ തുടങ്ങിടേണം
ആരും മരങ്ങൾ മുറിക്കരുതേ
അരുമ ജീവികളെ കൊല്ലരുതേ
എല്ലാർക്കും താങ്ങായി തണലായിയെന്നും
നിൽക്കേണ്ടവരാണല്ലോ നമ്മളെന്നും
രക്ഷിക്കാം പുഴയെ ,കാത്തിടാം കാടിനെ
സ്നേഹിക്കാം നമുക്കിനി പ്രകൃതി അമ്മയെ
നല്ലൊരു പച്ചയാം ഭൂമിയെ നിലനിർത്താൻ
ഒരുമിച്ച് നിന്നിടാം സന്തോഷമായി

അർശക് മുഹമ്മദ്
V.A എസ് .എച് .യു .പി .എസ് .ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത