"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ജേഷ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 42071 | | സ്കൂൾ കോഡ്= 42071 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} | {{Verified1|name=Naseejasadath|തരം=കഥ}} |
15:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജ്യേഷ്ഠൻ
ജയിലിലെ തൂണിൽ ചാരിയിരുന്നയാൾ മയങ്ങി.ആ കൈയിലെ വിലങ്ങ് കൂടുതൽ വേദന നൽകി കൊണ്ടേയിരുന്നു. പക്ഷേ നേർത്ത മന്ദഹാസം അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.നിലാവുള്ള രാത്രി...............പതിവുപോലെ അന്തരീക്ഷമാകെ തണുപ്പ്. അനിയത്തിയുടെ കണ്ണുവെട്ടിച്ച് ആ ചേട്ടൻ മെല്ലെ പുറത്തേക്കിറങ്ങി. പിന്നീട് പാഞ്ഞോടുകയായിരുന്നു. മറ്റൊന്നുമായിരുന്നില്ല കാഞ്ഞ വയറുകൾ നിറയ്ക്കാൻ ആയിരുന്നു. അതിനു കണ്ടെത്തിയ വഴി അല്പം വളഞ്ഞ ആയിരുന്നുവെങ്കിലും മറ്റൊരു മാർഗവും ഇല്ലായിരുന്നു. അതെ മോഷണം. മറ്റൊന്നുമായിരുന്നില്ല വയറുകൾ നിറയ്ക്കാൻ കുറച്ച് ആഹാരത്തിന് ആയിരുന്നു. എന്നിരുന്നാലും ആ ചേട്ടൻ വിചാരിച്ചത് സ്വന്തം അനിയത്തി ഇതൊന്നും അറിയരുത് എന്നായിരുന്നു. കാരണം അവൾ നന്നായി പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സ്വന്തം ചേട്ടൻ ഇങ്ങനെ ഒരു കള്ളനാണെന്ന് അറിഞ്ഞാൽ എന്നാൽ അവൾക്ക് സ്കൂളിൽ തുടർന്ന് പഠിക്കാനാവില്ലായിരുന്നു. ആ ചേട്ടൻ മോഷ്ടിച്ചിരുന്നത് അവനു വേണ്ടി ആയിരുന്നില്ല സ്വന്തം അനുജത്തിക്കുവേണ്ടിയായിരുന്നു. എന്നാൽ ഒരു ദിവസത്തെ മോഷണത്തിന് ഇടയിൽ ആ ജ്യേഷ്ഠൻ പിടിക്കപ്പെട്ടു. അപ്പോഴും പോലീസിനോട് ആവശ്യപ്പെട്ടത് അനിയത്തി ഇതൊന്നും അറിയരുതെന്നായിരുന്നു. എന്നാൽ അനിയത്തി ആ വിവരമറിഞ്ഞു .ശേഷം ജാമ്യത്തിലിറങ്ങിയ ചേട്ടനെ അവൾ വെറുക്കാൻ തുടങ്ങി. എങ്കിലും ആ ചേട്ടന് അവളെ വെറുക്കാൻ കഴിയുമായിരുന്നില്ല. ബന്ധുവിനെ വീട്ടിലായിരുന്നു അവളുടെ പഠനത്തിനായുള്ള തുക ചേട്ടൻ നൽകിക്കൊണ്ടിരുന്നു അവളറിയാതെ. പത്താംക്ലാസിൽ അവർ മിടുക്കിയായി പഠിച്ചു .നല്ല വിജയത്തോട് കൂടി തന്നെയാണ് അവൾ പത്താം ക്ലാസ് പൂർത്തിയാക്കിയത്. പത്താംക്ലാസ് കഴിഞ്ഞ് അവൾ പുതിയ അന്തരീക്ഷത്തിലേക്ക് പറിച്ചു നടുകയായിരുന്നു. തുടർന്നുള്ള പഠനത്തിനായി അവൾക്ക് ചേട്ടനെ ആശ്രയിക്കേണ്ടിവന്നു. ചെറിയ ലജ്ജ പൂർവ്വം അവൾ ചേട്ടൻറെ കൂടെ വീട്ടിലേക്ക് പോയി പോയി .അവളുടെ മനസ്സിൽ അപ്പോഴും ആ ചേട്ടനോട് ദേഷ്യമായിരുന്നു. കഠിനമായ ഒരു വെറുപ്പ്. അച്ഛനും അമ്മയും മരിച്ചു ജീവിതത്തിൽ ഒറ്റയ്ക്കായ അവളെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് അവളുടെ ചേട്ടൻ ആയിരുന്നു. അതെല്ലാം ഒരു പഴങ്കഥ പോലെ അവൾ മറന്നിരിക്കുന്നു. അവൾ പുതിയൊരു സ്കൂളിലേക്ക് പോയി. ആ സ്കൂളും അവിടത്തെ കൂട്ടുകാരുമെല്ലാം അവളെ നന്നായി സ്വാധീനിച്ചു. പതിയെ അവയെല്ലാം അവളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവൾ ചേട്ടൻറെ സ്നേഹത്തെയും കരുതലിനെയും മറന്ന് പുതിയ സ്നേഹ ഉറവിടങ്ങൾ തേടി പോകാൻ തുടങ്ങി. കൗമാര പ്രണയം അവളിലും എത്തി.അവൾ ചേട്ടനിൽ നിന്ന് പലതും മറക്കാൻ തുടങ്ങി. ആ ചേട്ടനോട് കള്ളങ്ങൾ പറയാൻ തുടങ്ങി. ഒരിക്കൽ കൂട്ടുകാരോടൊപ്പം പുറത്തുപോയ അവൾ വളരെ വൈകിയാണ് തിരികെ വീട്ടിലെത്തിയത് അന്നാദ്യമായി അവളെ ചേട്ടൻ തല്ലി. അത് അവളിൽ ചേട്ടനോടുള്ള വാശിയും ദേഷ്യവും ഇരട്ടിയാക്കി. ചേട്ടൻറെ തുണയില്ലാതെ സ്വന്തമായി ജീവിക്കുമെന്ന് എന്ന നിലപാടിലേക്ക് അവളെത്തി. ആ നിലപാടിലുറച്ച് അവൾ ചേട്ടനെ വെല്ലുവിളിച്ച് വീടുവിട്ടിറങ്ങി. ഒരുപാട് തിരച്ചിൽ നടത്തിയെങ്കിലും ആ ചേട്ടന് അവളെ കണ്ടെത്താനായില്ല. പോലീസിൽ പരാതിപ്പെട്ടു എന്നിട്ടും അത് ഒരു ഫലവും തന്നില്ല. ചുറ്റും കാമവെറി പൂണ്ട ഒരുപാട് കഴുകന്മാരുടെ നടുവിലേക്കാണ് അവൾ ഇറങ്ങി പോയത്. ചേട്ടൻറെ ഉള്ളിൽ ഭയം ഉടൽ എടുത്തു.ഏട്ടൻറെ തണൽ നഷ്ടപ്പെട്ട നിമിഷം അവളിൽ ചെകുത്താൻമാരുടെ നിഴൽ വീണിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ആ ചേട്ടൻ തന്റെ അനിയത്തിയെ കണ്ടെത്തി. പെട്ടന്ന് ആ ചേട്ടന്റെ തോളിൽ ഒരു കരം .ഒരു പോലീസുകാരന്റെ "ഡോ അടുത്തത് തന്റെ കേസാ". പ്രതിക്കൂട്ടിൽ നിന്നപ്പോൾ അയാളുടെ കണ്ണുകൾ നിർവികാരമായിരുന്നു. സ്വന്തം അനുജത്തിയെ ക്രൂരമായി പിച്ചിച്ചീന്തി തെരുവിലേക്ക് എറിഞ്ഞവരെ കണ്ടെത്തി കൊലപ്പെടുത്തിയത് ആഹ്ലാദമായിരുന്നു. അതൊരു കുറ്റമായി അയാൾക്ക് തോന്നിയില്ല. അതൊരു സഹോദരന്റെ കടമയായിരുന്നു. മാനസികനില തെറ്റി നൂല് പോയ പട്ടം പോലെ അലയുന്ന അയാളുടെ അനിയത്തിയുടെ മനസ്സിനെ പറ്റിയും വരും ഭാവിയെക്കുറിച്ചും ഓർത്ത അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ആ നിറ കണ്ണോടെ അയാൾ തൂക്കുമരത്തിലേക്ക് കഴുത്തു നീട്ടി. ഒരു ചേട്ടന്റെ കടമ തീർത്ത ശേഷം .
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ