"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
18:08, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി നശീകരണമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത്.ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ഇന്ന് പരിസ്ഥിതിയെ പരാമർശിക്കാതെ ഒരു വാർത്ത പോലും ഉണ്ടാവാത്ത ദിനങ്ങളില്ല .എന്നാൽ പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നുമാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത് . ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു.ആഗോളതാപനം, മലിനീകരണം ,വനനശീകരണം ,വരൾച്ച,പ്രകൃതി ക്ഷോഭം എന്നിങ്ങനെയാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടുള്ള വാർത്തകൾ പുതിയ കാലത്ത് നീണ്ട് പോകുന്നത് .കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ ജനതയിൽ നിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണങ്ങാൻ പരിശ്രമിച്ച കൊണ്ടിരിക്കുന്ന ആധുനിക കാലത്തെത്തുമ്പോൾ എവിടെ വച്ചാണ് മാറ്റത്തിന്റെ തുടക്കമെന്ന് സൂക്ഷ്മാർത്ഥത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്.പുരോഗതിയും ലാഭവും ചൂഷണവും മാത്രം ലക്ഷ്യം വച്ചപ്പോളാണ് പരിസ്ഥിതി മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നുള്ള മനുഷ്യ കേന്ദ്രീകൃത വാദം ഉയർന്നു വന്നത്.മണ്ണും ,മലയും, പുഴയും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങൾ എല്ലാം നശിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത് . പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു,ആദിമ ജനതയ്ക്ക് നീതിപൂർവമായി അതിനെ വിനിയോഗിക്കുന്നതിലും അവർ കാണിച്ച കരുതലാണ് ഇന്നത്തെ ഹരിതാഭ നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്.ആ ഭാഗ്യം നാം കാത്ത്സൂക്ഷിക്കണം വരും തലമുറയ്ക്കായി......
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം