"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
13:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
ഒരു ദിവസം പൊന്നുവും മിന്നുവും മുററത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മുറ്റത്തെ മാവിൽ നിന്നും ഒരു മാമ്പഴം താഴെ വീണു. മിന്നു ഓടിച്ചെന്ന് അതെടുത്തു. അപ്പോൾ പൊന്നു പറഞ്ഞു. മിന്നു അതെടുത്ത് തിന്നരുത്. അതിൽ വവ്വാലുകളോ മറ്റോ കടിച്ചിട്ടുണ്ടോ എന്ന് നോക്കണം. കൂടാതെ നമ്മുടെ കൈയിൽ അഴുക്കുണ്ടാവും. അതുവഴി രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. അങ്ങനെ പലവിധ രോഗങ്ങളും നമ്മെ കീഴടക്കുo. ഇപ്പോഴാകട്ടെ കൊറോണയെന്ന മാരക രോഗം ലോകം മുഴുവൻ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഈ രോഗം പിടിക്കാതിരിക്കാൻ നാം ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകണമെന്ന് അമ്മ എപ്പോഴും പറഞ്ഞു തന്നത് മറന്നോ? ഇതു കേട്ടതും മിന്നുടാപ്പിനടുത്തേക്ക് ഓടി . കൈകൾ രണ്ടും സോപ്പിട്ട് നന്നായി കഴുകി. പിന്നാലെ പൊന്നുവും. രണ്ടാളും കൂടി മാമ്പഴം വൃത്തിയായി കഴുകി പങ്കിട്ടു കഴിച്ചു. മുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്ന അപ്പൂപ്പൻ ഇതൊക്കെ നിരീക്ഷിച്ച് ഉള്ളാലെ കുഞ്ഞുമക്കളേക്കുറിച്ച് അഭിമാനം കൊണ്ടു. "കൂട്ടുകാരേ നിങ്ങളും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകണേ . പുറത്ത് പോകുന്നത് പരമാവധി ഒഴിവാക്കുക. പൊരുതാം. തോൽപ്പിക്കാം. കൊറോണയെന്ന മഹാമാരിയേ ".
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ