"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലസ്മരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്=ലക്ഷ്മി കൃഷ്ണ  
| പേര്=ലക്ഷ്മി കൃഷ്ണ  
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കണ്ണൂർ       <!-- കവിത / കഥ  / C-->   
| തരം=ലേഖനം       <!-- കവിത / കഥ  / C-->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

12:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലസ്മരണകൾ

അപ്രതീക്ഷിതമായി ലഭിച്ച അവധി കാരണം ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ വാർഷിക പരിപാടികളാണ്. മാർച്ച് മാസത്തിലെ ബാക്കിയുള്ള ദിവസങ്ങൾ സന്തോഷത്തിന്റേയും, ദു:ഖത്തിന്റേയും കൂടിയാണ്. കാരണം എൽ.എസ്.എസ് പരീക്ഷ കഴിഞ്ഞതു കൊണ്ടുള്ള സന്തോഷം , എന്റെ കൂട്ടുകാരെ പിരിയുന്നതിനുള്ള ദുഃഖം. കൊറോണയെ അതിജീവിക്കുന്നതിനു വേണ്ടി ലോക് ഡൗൺ പ്രഖ്യാപനത്തിന്റെ ഭാഗമായി സ്കൂൾ അടച്ചു. എനിക്ക് വളരെ സങ്കടം തോന്നി.

എന്റെ ആഗ്രഹത്തിനൊത്ത് നിൽക്കുന്ന എന്റെ അമ്മൂമ്മ ഡിസംബറിൽ മരിച്ചു. ഇന്ന് എന്റെ വീട്ടിൽ ഉള്ളത്‌ എന്റെ അച്ഛനും അമ്മയും അനിയനുമാണ്. അച്ഛനും അമ്മയും കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നു. ഞങ്ങളുടെ കുസൃതി സഹിക്കാൻ പറ്റാതായപ്പോൾ അച്ഛൻ ടി. വി കാണാൻ സമ്മതിച്ചു. കോവിഡ് - 19 പകരുന്നതിന്റെ ഭാഗമായി അച്ഛനും അമ്മയും വീട്ടിലുണ്ട് . കുറേ നാളുകളായി ഞങ്ങളിങ്ങനെ തമാശകൾ പറയുകയും കളിക്കുകയും ചെയ്തിട്ട് . രാത്രി സമയങ്ങളിൽ അനിയനെ മലയാളം വായിപ്പിക്കുവാൻ തുടങ്ങി.

ഒരോ ദിവസവും കൊറോണയെ പറ്റിയുള്ള വിവരങ്ങൾ കേൾക്കുമ്പോൾ പേടിയാവുന്നു. കൊറോണ ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണെങ്കിലും എല്ലാ രാജ്യങ്ങളിലും പെട്ടെന്നാണ് ഈ മഹാമാരിപടർന്നു പിടിച്ചത്. ഈ രോഗം 2019 ൽ ഉണ്ടായതു കൊണ്ടായിരിക്കാം ഇതിന് കോവിഡ് 19 എന്ന പേരു വന്നത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനും അനിയനും അച്‌ഛനും വല്യച്ഛന്റെ മകനും കൂടി യൂ ട്യൂബിൽ കണ്ട ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അച്‌ഛന് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ വളരെ താൽപര്യമാണ്. അതു പോലെ തന്നെ പല തരം പൂക്കൾ ഉണ്ടാക്കാൻ ഞങ്ങൾ പഠിച്ചു.

ലോക് ഡൗൺ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ മടുപ്പ് ഒഴിവാക്കാൻ വേണ്ടി പച്ചക്കറി നടാൻ തീരുമാനിച്ചു. അച്‌ഛന്റെ കൂട്ടുകാരൻ തക്കാളി , വഴുതന, പച്ചമുളക് എന്നീ തൈകൾ തന്നു. ഞാനും അനിയനും കൂടി നട്ടു. ഞങ്ങൾക്കിത് ആദ്യത്തെ അനുഭവമാണ്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അതിൽ കൂടുതൽ ഇലകൾ വന്നു . ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി.ചീരയും നട്ടു. വല്ല്യ ച്ഛന്റെ വീട്ടിൽ പോയി ചാണകം കൊണ്ടു വന്നു . ചാണകം കലക്കി ചെടികൾക്ക് നൽകി.

ദിവസം കഴിയുന്തോറും കോവിഡ് - 19 രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ 20 സെക്കന്റ് നേരം കൈ കഴുകുക. സമൂഹിക അകലം പാലിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇവയൊക്കെ കൂടാതെ പുറത്തിറങ്ങാതെ നോക്കുക. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും വീടിന്റെ ലക്ഷ്മണ രേഖ കടക്കരുത്. ഈ കൊറോണക്കാലത്തെ അതിജീവിക്കാൻ കഴിയട്ടെ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന ....

ലക്ഷ്മി കൃഷ്ണ
4 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം