"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/അക്ഷരവൃക്ഷം/മനുഷ്യൻ നിസ്സാരനല്ല ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ നിസ്സാരനല്ല ... | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 26: | വരി 26: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
15:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യൻ നിസ്സാരനല്ല ...
മനുഷ്യൻ നിസ്സാരനല്ല ... ഹൃദയങ്ങളിലേക്ക് ആദ്യമായി നാല് ചുമരുകളുടെ അലയടിക്കുന്ന സംഗീതം അലിഞ്ഞുചേരുകയാണ്. പരിഭവചൂടറിഞ്ഞ മരവിച്ച തറകൾക്കും അനന്തതയിലേക്കൊഴുകുന്ന നഗ്നവായുവിലേക്കും ജീവിതങ്ങൾ ഒതുങ്ങുകയാണ്. വിഷുപ്പക്ഷിയുടെ നിലവിളിയും കൊന്നയുടെ ഒളികേട്ട ശോഭയുടെ തേങ്ങലുകളും താണ്ടി മനസ്സുകൾ കൊണ്ട് പുണരുന്ന സുഖത്തിൽ മനുഷ്യൻ ഈറനണിഞ്ഞു . അകത്തളങ്ങളിൽ ശരീരമെന്ന ചില്ലുകൂടാരത്തിലെ ചങ്ങലകെട്ടുകൾ കെട്ടഴിഞ്ഞുടഞ്ഞ ആഘാതത്തിൽ സ്വാതന്ത്ര്യമനുഭവിച്ച മാധുര്യത്തോടെ മനസ്സുകൾ ചിറകുവിരിച്ചു. "മനുഷ്യാ, നീ എത്ര നിസ്സാരനാണ് ?" എന്നട്ടഹസിക്കുന്ന അദൃശ്യരൂപികളിലേക്കു നാവറിയാതെ മനുഷ്യൻ വിളിച്ചോതുന്നത് ഒരുമയുടെ ആരവങ്ങളായി മാറിയിരിക്കുന്നു . പുഞ്ചിരി മറയ്ക്കുന്ന ചോദ്യചിഹ്നങ്ങളായി പാതി മറയുന്നവരായി ഒറ്റപ്പെടലിന്റെ ലഹരിയിൽ അനാഥരായ കണ്ണുകൾ മരവിച്ച തൂലികയെ ഉണർത്തുമ്പോൾ പ്രതിഫലിക്കുന്നത് പുഞ്ചിരിയിൽ മറയുന്ന ഉത്തരങ്ങളാണ് ,ലോകമൊന്നെന്ന പാഠമാണ്, മനസ്സുകൊണ്ടറിയുന്ന ബന്ധങ്ങളാണ്.രാജ്യങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കുമപ്പുറം "എല്ലാ മനുഷ്യരും എന്റെ സഹോദരീസഹോദരന്മാരാണ് " എന്ന് നിഴലുകൾ കുത്തിക്കുറിക്കുന്നു. ചിതൽ തിന്ന പുസ്തകത്താളുകൾക്കും മരവിച്ച കഴിവുകൾക്കും പച്ച മറന്ന മുറ്റങ്ങൾക്കും ജീവത്തുടിപ്പുകളുയരുന്നു !!! പൊടിയുയരാത്ത രാവിന്റെ സുഗന്ധമറിയുവാൻ, അനുഭവിക്കുവാൻ ആസ്വാദകരുണ്ടാകുന്നു. അടുക്കളയിലെരിയുന്ന പുകയ്ക്കു കുടുംബത്തിന്റെ പുഞ്ചിരിയിൽ, ഒരുമയിൽ അമൃതിന്റെ പുണ്യം ചേരുന്നു. ആത്മാവിലേക്കൂളിയിടുന്ന സുഗന്ധത്തിന്റെ മൊഴിയായ് ,താരാട്ടായ് മഴത്തുള്ളികൾ തട്ടിയുടയ്ക്കുന്ന കാറ്റിന്റെ ഇരമ്പൽ രാവിന്റെ വീണമീട്ടുമ്പോൾ കാതോർക്കുവാൻ നിശബ്ദമായ ചുണ്ടുകളോടെ ചില രൂപങ്ങൾ കൊതിപൂണ്ടു ഉമ്മറത്തിണ്ണയിൽ ചാരുന്നു. മരണത്തിന്റെ അനന്തതയിലേക്ക് "മുൾക്കിരീടം" വലിച്ചിഴച്ചവർക്കായി അവരറിയാതെ ശബ്ദങ്ങളിൽ പ്രാർത്ഥന നിറയുന്നു. ആത്മവിശ്വാസത്തിന്റെ അകത്തളങ്ങളിലേക്ക് ഉറ്റുനോക്കി പരിഹസിക്കുന്ന രോഗത്തിനുത്തരം ഒന്നുമാത്രം ..."ഒന്നാകാനറിയുന്ന താഴ്ചയിലും ഉയരുന്ന ഈ മനസ്സുകൾ മനുഷ്യനെ നിസ്സാരനല്ലാതാക്കുന്നു ! അജയ്യനാക്കുന്നു ! ബുദ്ധിവൈഭവത്തിന്റെ തണലിൽ വളർത്തുന്നു. ആർക്കും തോൽപ്പിക്കാനാകില്ല! കാരണം മനുഷ്യരാശി ഒന്നായ ശബ്ദതരംഗമാണ് !!!" "നാം അതിജീവിക്കും പുഞ്ചിരിക്കും ! മറയുന്ന മുഖങ്ങളിൽ സ്നേഹം പ്രതിഫലിപ്പിക്കും , കാരണം , നാം ഒന്നാണ് !!!"
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം