"ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
എഡിറ്റോറിയല്‍
എഡിറ്റോറിയല്‍


ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും
'''ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും'''
   
   
നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. വര്‍ണശബളമായ പാക്കുകളില്‍ വഴിയോരങ്ങളിലെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കളും മയക്കുമരുന്നുകളും സിഗരറ്റു പാക്കുകളും കേരളത്തെ പൂര്‍ണമായി മയക്കിക്കിടത്തിയിരിക്കുന്നു. നാളെയുടെ വാഗ്ദാനഹ്ങളായ വളര്‍ന്നുവരിന്ന യുവതലമുറ  
നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. വര്‍ണശബളമായ പാക്കുകളില്‍ വഴിയോരങ്ങളിലെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കളും മയക്കുമരുന്നുകളും സിഗരറ്റു പാക്കുകളും കേരളത്തെ പൂര്‍ണമായി മയക്കിക്കിടത്തിയിരിക്കുന്നു. നാളെയുടെ വാഗ്ദാനഹ്ങളായ വളര്‍ന്നുവരിന്ന യുവതലമുറ  

20:38, 28 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എഡിറ്റോറിയല്‍

ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും

നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. വര്‍ണശബളമായ പാക്കുകളില്‍ വഴിയോരങ്ങളിലെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കളും മയക്കുമരുന്നുകളും സിഗരറ്റു പാക്കുകളും കേരളത്തെ പൂര്‍ണമായി മയക്കിക്കിടത്തിയിരിക്കുന്നു. നാളെയുടെ വാഗ്ദാനഹ്ങളായ വളര്‍ന്നുവരിന്ന യുവതലമുറ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ക്കും വിധത്തിലുള്ളഒരു യാഥാര്‍ത്യമാണ്. കേരളത്തെ ഒരു സമ്പന്ന സംസ്ഥാനമാക്കി മാറ്റുന്നതില്‍ നമുക്ക് വലിയ ബാധ്യതയാണുള്ളത്. എന്നാല്‍ ഈ ബാധ്യത നമുക്ക് ഭാഗികമായി മാത്രമേ നിറവേറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നിരിക്കെ ഇനിയും കൈവരിക്കാനുള്ള സമ്പല്‍ സമൃദ്ധിയും ആരോഗ്യസമ്പുഷ്ടമായ സമൂഹവും നാളത്തെ തലമുറയിലാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇ പ്രതീക്ഷയെ മാറ്റിമറിക്കുന്ന തരത്തിലുള്ളതാണ് യുവതലമുറയിലേക്കുള്ള ലഹരി പദാര്‍ഥങ്ങളുടെ കടന്നുകയറ്റം. സിഗരറ്റ് ,പാന്‍പരാഗ്,ഹാന്‍സ്, എന്നിവ പ്രൈമറി സ്കൂളിലെ കുട്ടികളെ പോലും കീഴടക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം പുതുനാമ്പുകളെക്കുറിച്ചുള്ള പ്രതീക്ഷയെ പോലും വെല്ലുലിലിക്കുന്നവയാണ്. സ്കുള്‍ പരിസരങ്ങളില്‍ നിറമുള്ള പാക്കറ്റുകളില്‍ ആരെയും ആകര്‍ഷിപ്പിക്കും വിധത്തില്‍‌ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കള്‍ കുരുന്നുകളെ പോലും ചതിക്കുഴിയില്‍ വീഴ്ക്കിയിരിക്കുന്നു. യഥാര്‍ത്ത ത്തില്‍ ഇങ്ങനെ വിദ്യാര്ഥിസമൂഹത്തെ തിന്‍മയുടെ മായാലോകത്തേക്ക് എത്തിക്കുന്ന കറുത്ത കൈകള്‍ ഇരുട്ടിന്‍റ മറവിലെവിടെയോ ഉണ്ട്. ലഹരി പദാര്‍ഥങ്ങളില്‍ പ്രധാനമായും വിദ്യാര്‍ഥികളെ സ്വാധീനിച്ചിട്ടുള്ളത് പാന്‍പരാഗ്,ഹാന്‍സ്,റോജ... തുടങ്ങിയവയാണ്. ഇതില്‍‍ അടങ്ങിയിട്ടുള്ള കുപ്പിച്ചില്ലുകള്‍ വായിലും ചുണ്ടിലും മോണയിലും മുറിവുകള്‍ ഉണ്ടാക്കുകയും മയക്കുമരുന്ന് വേഗത്തില്‍ രക്ത ത്തില്‍ എത്തിക്കുകയും ചെയ്യുന്നു.മാരകമായ പല രോഗങ്ങളുടെയും തുടക്കവും ആരംഭിക്കുന്നു. ലഹരി പദാര്‍ഥങ്ങളില്‍ നിന്നും മോചനം സാധ്യമാകണമെങ്കില്‍ ശരിയായ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ്. വീട്ടിലെ അന്തരീക്ഷം, തൊഴില്‍‍ പ്രശ്നങ്ങള്‍‍ , കൂട്ടുകെട്ട്, ഏകാന്തത തുടങ്ങിയവയാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍‍‍‌.ഇത്തരം സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. ചീത്തകൂട്ടുകെട്ട് ഒഴിവാക്കുക,പുകവലി ഒഴിവാക്കാനാവശ്യമായ സാഹചര്യം ഒരുക്കുക, ഏകാന്തത ഒഴിവാക്കുക,ലഹരി പദാര്‍ഥങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുന്നില്ലെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തുക,ഇതിന്‍റ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക-എങ്കില്‍ മാത്രമേ രക്ഷയുള്ളൂ. ഹിമാദാസ്. എം.പി നിംഷിദ. കെ.എ കവിത മിഴികള്‍ സാക്ഷി

എന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും മേഖങ്ങള്‍ക്കൊപ്പം അകലുകയാണോ? ഒരുപക്ഷേ ആയാത്രക്കിടയില്‍ എന്‍ സ്വപ്നം മേഘത്തോട് ചോദിച്ചിരിക്കാം ‍‌‍ഞാന്‍‍ നിനക്ക് പ്രിയപ്പെട്ടതാകുമോ? പ്രിയപ്പെട്ടതല്ലെങ്കിലും.

സൂര്യദേവന്‍ പൊന്‍ പുലരിയുമായ് വരുമ്പോഴെല്ലാം ‌‌‌‌ഞാനെന്‍സ്വപ്നങ്ങളെ സ്മരിക്കുന്നു ഒരുപക്ഷേ എന്‍സ്വപ്നങ്ങള്‍

മേഘം സുര്യനുമായ് പങ്കുവച്ചിരിക്കാം

താമരപ്പൂ വിരിയുമ്പോള്‍ എന്‍ ഹൃദയം തെളിയുന്നതും എന്‍ സ്വപ്നത്തെയോര്‍ത്താവാം

എന്‍മിഴികള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ താരങ്ങള്‍ പവിഴമുത്തുകള്‍ വാരിയെറിയുന്നതും എന്നിലല്‍പം ആശ്വാസമേകിയേക്കാം താരങ്ങള്‍ക്കെപ്പംഎന്‍ സ്വപ്നവും പ്രകാശിക്കുമോ?

എന്‍ കളിത്തോഴിയും സ്വപ്നങ്ങള്‍ മാത്രമാണ് ഒരുപക്ഷേ കണ്ണീര്‍ പൂക്കള്‍ മാത്രമാവാം അതിലൊരു പൂവ് അരുവിയിലേക്ക് വീണു മുങ്ങിയും പൊങ്ങിയും അകലുന്നതില്‍ മാത്രം എന്‍ മിഴികള്‍ സാക്ഷിയാവുന്നു.


സാജിദ. ഒ. കെ പത്താം തരം എച്ച് ജി.എച്ച.എസ്. പുതുപ്പാടി മലിനീകരണം

നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതലായി ബാധിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശ്നമാണ് മലിനീകരണം.ഇതുമൂലം പലരോഗങ്ങളും നമ്മുടെ നാട്ടില്‍‍‍‍‍‍ തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നീലാകാശവും തെളിഞ്ഞ വെള്ളവും ശുദ്ധവായുവും നല്ല മണ്ണുംഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, മണ്ണു മലിനീ കരണം ശബ്ദ മലിനീകരണം തുടങ്ങിയവയ്ണ് ഇതിനു കാരണം. ജല മലിനീകരണം മനുഷ്യനും മറ്റു ജീവജാലങ്ങളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലം ഇന്ന് പല തരത്തില്‍ മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാക്ടറിയില്‍‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഒഴുക്കിക്കളയുന്ന മാലിന്ന്യങ്ങള്‍ പുഴകളിലും കടലിലുമാണ് എത്തിച്ചേരുന്നത്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. മല്‍സ്യങ്ങളും മറ്റു ജല ജീവികളും ചത്തൊടുങ്ങാന്‍ ഇതു കാരണമാകുന്നു. വായു മലിനീകരണം ജീവന്‍ നില നിര്‍ത്താന്‍ അത്യന്താപേക്ഷിതമായ വായു ഇന്ന് പലതരത്തിലും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. വാഹ നങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും ഉയരുന്ന പുക മാലിന്യങ്ങള്‍ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇത് അന്തരീക്ഷ ഷ്മാവ് ഉയരാനും ഇടയാകുന്നു. മനുഷ്യായുസ്സ് കുറയാനും ഇത് കാരണമാക്കുന്നു. മണ്ണു മലിനീകരണം മണ്ണു മലിനീകരണം ഭൂമിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. കാര്‍‍ഷികാവശ്യത്തിനുപയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിനെ ദോഷകരമായി ബാധിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത കുറയുകയും ക്രമേണ തരിശായി മാറുകയും ചെയ്യുന്നു. കൂടാതെ അണുബോംബുകളും മറ്റു രാസായുധങ്ങളും ചില രാജ്യങ്ങള്‍ ഉപയോഗിക്കുന്നകു കാരണം ഭൂമിയിലെ മണ്ണും ജലവും മലിനീകരിച്ചു കൊ ണ്ടിരിക്കുകയാണ്. ശബ്ദ മലിനീകണം. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ് ശബ്ദമലിനീകരണം. 80 ‍ഡസിബല്‍ ശബ്ദമാണ് മനുഷ്യന് താങ്ങാന്‍ പറ്റുന്ന പരമാവധി ശബ്ദം. എന്നാല്‍ ഇന്ന് 140ഡസിബല്‍ ശബ്ദം പുറപ്പെടുവിക്കുന്ന പട്ടണങ്ങളി ലാണ് ഇന്ന് ജനങ്ങളെല്ലാം ജീവിക്കുന്നത്. തലച്ചോറിനെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെ. ശബ്ദമലിനീകരണം ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് പോലം ഭീഷണിയാണ്. ഇത്തരത്തില്‍ പലവിധത്തിലുള്ള മലിനീകരണം നമ്മുടെ ചുറ്റും നിലനില്‍ക്കുന്നു. ഇതിനു മാറ്റം വരണമെ ങ്കില്‍ നമ്മള്‍ബോധവാന്‍മാരാകണം. നമ്മുടെ ജീവന്‍നിലനിര്‍ത്തുന്ന വസ്തുക്കള്‍മലിനമാവാതെ നാം സൂക്ഷിക്കാന്‍പഠിക്കണം. കുട്ടികളായ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ദിവസവും അല്‍പ സമയം നാം ചെലവഴിക്കണം.

ഷിബിന്‍ ലാല്‍ .എന്‍കെ 9 ഡി ലഹരി വസ്തുക്കളുടെ ഉപയോഗം-ശരീരാവയവങ്ങള്‍ക്ക് ദോഷം തലച്ചോറ്: ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ,അബോധാവസ്ഥ, മസ്തിഷ്കാഘാതം, നാഡീവ്യുഹങ്ങള്‍ക്ക് പഴുപ്പ്. കണ്ഠനാളം: അര്‍ബുധം. ഹൃദയം: രക്ത സമ്മര്‍ദം,പക്ഷാഘാതം,ഹൃദയപേശികളുടെ ബലക്കുറവ്. ശ്വാസ കോശം: അര്‍ബുധം, ക്ഷയം, വിട്ടുമാറാത്ത നെഞ്ചു രോഗങ്ങള്‍ ആമാശയം: അര്‍ബുധം,കുടലിലെ വ്രണം,ഛര്‍ദി. വൃക്ക: പ്രവര്‍ത്തന രഹിതം. ലൈംഗികാവയവങ്ങള്‍: ഷണ്ഡത്വം,ആര്‍ത്തവ രോഗങ്ങള്‍ വാഹനാപകടങ്ങള്‍ എങ്ങെനെഒഴിവാക്കാം ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കരുത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ സീബ്രാലൈനിലൂടെ മാത്രം നടക്കുക. സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കുക. ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുക. കാല്‍നട യാത്രക്കാര്‍ ഫുട്പാത്തിലൂടെ മാത്രം നടക്കുക. കൂട്ടം കൂട്ടമായി നടക്കരുത്. ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിച്ച് വാഹനം ഓടിക്കുക. തിരക്കുള്ള റോ‍ഡില്‍ ഓവര്‍ടേക്ക് ചെയ്യരുത്. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മുന്നിലും പിന്നിലും ഉള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കുക. അശ്രദ്ധമായി വാഹനം ഓടിക്കരുത്.