"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/ഇരുട്ടിലെ നാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
സ്മരണയ്ക്ക് മുമ്പിൽ......  
സ്മരണയ്ക്ക് മുമ്പിൽ......  


</center> </poem>
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= എമിൽഡ സോജൻ
| പേര്= എമിൽഡ സോജൻ

21:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുട്ടിലെ നാരി

ഗർജിക്കുകയാണി ഇരുട്ടിൻമറവിൽ കിടന്ന്
ഒരൽപം ജലത്തിനായ്
ആക്രോശിച്ചുകൊണ്ട് നിന്നവർ.
മക്കൾ അവഗണിച്ചു? -
ഈ മാതൃത്വത്ത.

ഒഴുകാൻ കണ്ണുനീർ ഇല്ലെന്ന്
എൻ കണ്ണുകൾ വീണ്ടും പരിഭവം-
അറിയിക്കുന്നു.

എങ്കിലും ഇവിടെ കിടന്നു കൊണ്ടലയുന്ന എക്കാലവും
ഒരു ഭ്രാന്തിയെ പോലെ
നൊന്ത് പ്രസവിച്ചു
ഞാനെൻ പൊന്നോമനയെ ലാളിച്ചു .
സ്നേഹിച്ചു , നോവിച്ചു .

പകരമായി നൽകിയെൻ മകൻ
ഈ കിളവിക്കായ്‌ അപഹാസ്യനാമങ്ങൾ.
ചങ്ങലക്കിടുവാൻ ശ്രമിക്കുന്ന മക്കൾ തൻ
തിന്മകൾ കനലാൽ എരിച്ചിടും ഈശ്വരൻ.

ദാഹിക്കുന്നു എൻ മനസ്സൊരല്പം
സ്നേഹത്തിനായി കേഴുന്നു
ഒരമ്മമനസ്സിൽ പരിഭവം.

അനാഥമാക്കപ്പെട്ട എത്രയോ ജന്മങ്ങൾ
തൻ മക്കളുടെ നരഹത്യകൾക്കു മുന്നിൽ.

ഈ യുഗവും കടന്നു പോകും
അമ്മ എന്ന രണ്ടക്ഷരം
ഓർമകളിൽ മാത്രമായി........

ഓർത്തുകൊള്ളൂക എക്കാലവും എരിഞ്ഞടങ്ങാൻ
അവൾക്ക് കഴിയില്ല.
അമ്മയെന്നതും ഒരിക്കൽ സത്യമാകും.
കൈകൂപ്പാം അവളുടെ
സ്മരണയ്ക്ക് മുമ്പിൽ......

എമിൽഡ സോജൻ
8 C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത