"ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/കൊറോ​ണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.ഹൈസ്കൂൾ ചെറിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.ഹൈസ്കൂൾ ചെറിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13753
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

21:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

നേരം പുലർന്നു അമ്മുക്കുട്ടി അച്ഛന്റെ റേഡിയോവിലൂടെയുള്ള ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അവൾ പെട്ടന്നുതന്നെ പ്രഭാതകൃത്യങ്ങൾ ചെയ്ത് അച്ഛന്റെ അടുക്കലേക് ചെന്നു. അവൾ അച്ഛനോട് ചോദിച്ചു അച്ഛാ എന്താണ് അച്ഛൻ രാവിലേ തന്നെ വാർത്ത കേൾക്കുന്നത്. അച്ഛൻ പറഞ്ഞു ഇപ്പോൾ ലോകത്ത് കൊറോണ എന്നാ രോഗം വന്നിട്ടുണ്ട് പോലും. ചൈനയിലെ വുഹാനിൽ നിന്നാണത്രെ. അവൾ ചോദിച്ചു : അച്ഛാ, ഈ കൊറോണ എന്ന് വെച്ചാൽ എന്താ. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. അച്ഛൻ പറഞ്ഞു : അത് ഒരു രോഗം ആണ്, ഇതുവരെ ആർക്കും ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് അച്ഛൻ എല്ലാ കാര്യങ്ങളും അമ്മുക്കുട്ടിക്ക് വിശദമായി പറഞ്ഞു കൊടുത്തു. ഇത് കേട്ട് അമ്മുക്കുട്ടി പേടിച്ചു. പേടിച്ഛ് നിൽക്കുന്ന അമ്മുവിനോട് അച്ഛൻ പറഞ്ഞു. സോപ്പ് ഉപയോഗിച് ഇടക്കിടക്ക് കൈ കഴുകണം കേട്ടോ അമ്മുക്കുട്ടി. പുറത്ത് വെറുതെ കറങ്ങി നടക്കരുത്, ഇത് കേട്ട് അമ്മുക്കുട്ടി പറഞ്ഞു :ശെരി അച്ഛാ. അമ്മുക്കുട്ടി ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്തെങ്ങും ആരും ഇല്ല. ചെറുകിളികളുടെ ശബ്ദങ്ങൾ മാത്രം കേൾക്കാം. ചിലനേരത് കാറ്റുകൾ അവളെ തഴുകി. റോഡിലൂടെ തലങ്ങും വിലങ്ങും ആയി ചീറി വരുന്ന വാഹനങ്ങൾ ഒന്നും തന്നെ കാണാനില്ല. കൂടിയാൽ ഒന്നോ രണ്ടോ മാത്രം. പെട്ടന്നാണ് അവൾ ടീച്ചർ പറഞ്ഞ കാര്യം ഓർത്തത്. വഴിയരികുളിലൂടെ ഓടുന്ന ഒട്ടനവധി വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കും. അത് കൊണ്ട് ഇപ്പോൾ അന്തരീക്ഷമലിനീകരണം കുറവായിരിക്കും. എന്നാലും പ്രകൃതിയോട് അവൾക്ക് വളരെ സഹതാപം തോന്നി. കാരണം മനുഷ്യർ പ്രകൃതിയെ ഒന്നൊന്നായി കൊന്നൊടുക്കിയത് കൊണ്ടല്ലേ കഴിഞ്ഞ പ്രളയവും മറ്റും വന്നത്. അമ്മുക്കുട്ടി അറിയാതെ കരഞ്ഞു പോയി. പെട്ടെന്ന് അമ്മ പറഞ്ഞു, മോളേ അമ്മുക്കുട്ടി, വേഗം വാ ഭക്ഷണം കഴിക്കാൻ. അമ്മുക്കുട്ടി വേഗം തന്നെ അച്ഛൻ പറഞ്ഞ പോലെ കൈകൾ എല്ലാം വൃത്തിയിൽ കഴുകി, ഭക്ഷണം കഴുകുന്നതിന്റ ഇടയിൽ അവൾ ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു . നേരം ഇരുട്ടി, എല്ലാരും ഉറങ്ങാൻ കിടന്നു. അവൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഉറക്കത്തിലേക്ക് മയങ്ങി.

ഷംന ആയിഷ എ.പി
6 ബി ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ