"23549/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/പരിസ്‌ഥിതി സംരക്ഷണം| പരിസ്‌ഥിതി സംരക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്‌ഥിതി സംരക്ഷണം| പരിസ്‌ഥിതി സംരക്ഷണം]]
{{BoxTop1
| തലക്കെട്ട്=  പരിസ്‌ഥിതി സംരക്ഷണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>സുന്ദരമായ ഈ പ്രകൃതി  ദൈവ ദാനമാണ് .ശ്വസിക്കാൻ  ആവശ്യമായ വായുവും ശുദ്ധ ജലവും ഭക്ഷണവും എല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു .എന്നാൽ നമുക്ക് ജീവിക്കാൻ ഉള്ളത് എല്ലാം തരുന്ന പ്രകൃതി മാതാവിനോട് നാം എന്താണ് ചെയ്യുന്നത്?
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  പരിസ്ഥിതി മലിനീകരണം .നാം ഇന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു  കണക്കില്ല . അത് മണ്ണിനെയും വായുവിനെയും ജലത്തെയും ഒരു  പോലെ വിഷമയമാക്കുന്നു.രാസവസ്തുക്കളുടെ അമിത ഉപയോഗം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു .ഇവ മണ്ണിനെ  നശിപ്പിക്കുന്നു .കുടിവെള്ളം മലിനമാക്കുന്നു.
മറ്റു ജീവികളുടെ ആവാസ മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം ഒട്ടേറെ ജീവികളുടെ വംശനാശത്തിന് കാരണമാകുന്നു .
ജനപ്പെരുപ്പത്തിന്റെയും വ്യവസായിക വളർച്ചയുടെയും ഭാഗമായും കാട് നശിപ്പിക്കപ്പെടുകയാണ് .പ്രകൃതിയുടെ ശ്വാസകോശങ്ങൾ ആയ മരങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ നാം നമ്മുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത് .
മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും ,മരങ്ങൾ നട്ടുപിടിപ്പിച്ചും ,ജലാശയങ്ങൾ മലിനമാക്കാതെയും ,ജൈവ കൃഷിരീതിയിലൂടെയും ,അധികമായ വായുമലിനീകരണം നടത്താതെയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വർദ്ധിക്കാനും,ശരിയായ കാലാവസ്ഥ ലഭിക്കാനും ,ശുദ്ധജലം ലഭിക്കാനും പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ.പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് .
കരയെയും ,ജലത്തെയും ,വായുവിനെയും സംരക്ഷിച്ചു നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.  </p>                 
{{BoxBottom1
| പേര്=    പാർത്ഥിവ് രഞ്ചിത്ത്
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി യുപിഎസ് അന്നമനട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


{{BoxTop1
| തലക്കെട്ട്=      ഭൂമി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഭൂമിയെ നമ്മൾ നാം ആയി തന്നെയും നമ്മുടെ മാതാപിതാക്കളായും  സഹോദരങ്ങളായും  കാണുക. അങ്ങനെ കണ്ടാൽ നമ്മൾ ആരും തന്നെ ഭൂമിക്ക് ദോഷമായി വരുന്ന കാര്യങ്ങൾ ചെയ്യില്ല. നാം ഏവരും നമ്മുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും സ്നേഹിക്കുന്നില്ലേ?
നമുക്ക് നമ്മോടുള്ള സ്നേഹം തന്നെയാണ് നമ്മുടെ ഉറ്റവരോടുള്ള  സ്നേഹവും.
ഭൂമിയിൽ കോടാനുകോടി ജീവജാലങ്ങൾ വസിക്കുന്നു. ഓരോ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്.
നമ്മൾ മനുഷ്യർ ജീവിക്കുന്നത് പോലെ തന്നെ. നമുക്ക് മറ്റു ജീവജാലങ്ങളെ നശിപ്പിക്കാനുള്ള അവകാശവുമില്ല.
ഭൂമി, വായു, ആകാശം ഇവയെല്ലാം ചേർന്ന നമ്മുടെ പരിസ്ഥിതിയെ ഒരു കാരണവശാലും മലിനമാക്കരുത്.
കുട്ടികളായ നമ്മൾ തന്നെയാണ് പരിസ്ഥിതി മലിനീകരണം തടയാൻ ഉത്തമരായവർ. നമുക്ക് ഇത് നമ്മുടെ വീട്ടിൽ നിന്നും തന്നെ തുടങ്ങാം.
ചപ്പുചവറുകൾ വലിച്ചെറിയാതെ യും, ജലം മലിനമാക്കാതെയും,  പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച്  വായുമലിനീകരണം ഉണ്ടാക്കാ തെയും, പരിസ്ഥിതിയേയും നമ്മുടെ സ്വന്തം ഭൂമിദേവിയേയും നമുക്ക്  സംരക്ഷിക്കാം.
വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ശുദ്ധവായുവിനുള്ള വഴി ഒരുക്കാം.
മണ്ണൊലിപ്പ് തടയാം. വീടും പരിസരവും വൃത്തിയാക്കുന്ന തുപോലെ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ ശ്രമിക്കാം.വൃത്തിയും ശുചിത്വവും മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് ഘടകങ്ങളാണ്. അതിലൂടെ രോഗങ്ങളെ തുരത്തി ഓടിക്കാം. കുഞ്ഞായ നമ്മൾ കൂട്ടായി നിന്നാൽ വരാനിരിക്കുന്ന നാളുകൾ സുന്ദരമാക്കാം.</p>
{{BoxBottom1
| പേര്= ഗൗരിനന്ദ  വി എം
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി യുപിഎസ് അന്നമനട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| ഉപജില്ല=  മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=23549/കഥ&oldid=804411" എന്ന താളിൽനിന്ന് ശേഖരിച്ചത്