"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ._എച്ച്.എസ്.എസ്._ആന്റ്_വി.എച്ച്.എസ്.എസ്._കടമക്കുടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26079
| സ്കൂൾ കോഡ്= 26079
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിധി

എങ്ങും ആംബുലൻസിന്റെ ശബ്ദം മാത്രം.നേഴ്‌സുമാർ അങ്ങോട്ടും ഇങ്ങോട്ടും തീവണ്ടിപോലെ പാഞ്ഞുനടക്കുന്നു .ആ വലിയ ചുവരിലെ ഉള്ളിൽ കയറിയപ്പോൾ കൊറോണ പിടിച്ചോ ? എന്ന തോന്നൽ മാത്രം പീറ്ററിന്റെ മനസ്സിൽ അലയടിച്ചു .ആശുപത്രിയിലെ ആളുകൾ മാസ്ക് ധരിച്ച് അകന്ന് നടക്കുന്നു.ഒരു നേഴ്‌സ് പീറ്ററിനെ ഒരു മുറിയിൽ കയറ്റി പരിശോധിച്ചു .എന്നിട്ട് നേഴ്സ് ചോദിച്ചു ."താങ്കൾക്ക് പേടിയുണ്ടോ പീറ്റർ ?" ഇല്ല എന്നമുഖഭാവത്തോടെ പീറ്റർ ഡോക്ടറിനെയും നഴ്സിനെയും മാറി മാറി നോക്കി .അവർ മറ്റൊന്നും ചോദിക്കാതെ പീറ്ററിനെ പരിശോധിച്ചുകൊണ്ടിരുന്നു .ആ സമയം അവൻ പഴയകാര്യങ്ങൾ ഓരോന്നായി ആലോചിച്ചുകിടന്നു . എന്തൊരു സന്തോഷമുള്ള കാലമായിരുന്നു.കൂട്ടുകാരുടെ പീറ്ററെ എന്ന വിളിയും ഫോണിൽ തുടരെത്തുടരെയുള്ള വീട്ടുകാരുടെ വിളികൾ ....അച്ഛന്റെയും അമ്മയുടെയും സ്നേഹത്തോടെയുള്ള സുഖവിവരം തേടിയുള്ള ചോദ്യങ്ങൾ ? എല്ലാം തിരമാലകൾ പോലെ മനസ്സിൽ വന്നും പോയും കൊണ്ടിരുന്നു. അമേരിക്കയിൽ വലിയ കമ്പനിയിൽ പീറ്ററിനൊപ്പം ജോലി ചെയ്ത്കൊണ്ടിരുന്ന ഒരാൾക്ക് രോഗം സ്ഥിരീകരിചു.അതിനാൽ അമേരിക്കയിൽ നിന്നും വീട്ടിൽ വന്ന ശേഷം 1 4 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞിരുന്നു .പതിനാല് ദിവസം കഴിഞ്ഞു പെട്ടെന്ന് ഒരുദിവസം പനി .ഉടൻ തന്നെ അപ്പച്ചൻ പീറ്ററിനെ ആശുപത്രിയിൽ എത്തിച്ചു .തന്റെ ചെവിയിൽ ആരോ കൊറോണ എന്ന് പറയുന്നത് പോലെ അവനു തോന്നി. പരിശോധനാഫലം നാളെ അറിയാമെന്ന് പീറ്ററിനോട് നഴ്സ് പറഞ്ഞു.വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനേക്കാൾ എത്ര ദുഖകരമാണ് ആശുപത്രി വാർഡിൽ കിടന്നപ്പോൾ.എല്ലാ സൗകര്യവും ഉണ്ടായിരുന്നിട്ടും മനസ്സിൽ സങ്കടം മാത്രമായിരുന്നു പീറ്ററിന്‌.തനിക്ക് കൊറോണ ഉണ്ടെങ്കിൽ തന്നെ ഞാൻ അതിനെ തോൽപ്പിക്കും എന്ന ചിന്ത കൂടി കടന്നു വന്നു അവന്റെ മനസ്സിൽ. കുറച്ചുദിവസങ്ങൾക്ക് ശേഷം പരിശോധന ഫലം വന്നു; നെഗറ്റീവ് ആണ് എന്നറിഞ്ഞു.പരീക്ഷാഫലം വന്നപ്പോൾ മുഴുവൻ മാർക്ക് വാങ്ങിയ സന്തോഷമാണ് അവനും അവന്റെ പ്രിയപ്പെട്ടവർക്കും ഉണ്ടായത് .വിവരം അറിഞ്ഞല്ലോ തനിക്ക് വീട്ടിൽ പോകാം എന്ന് ഡോക്ടർ പറഞ്ഞു .പിറ്റേന്ന് അവൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് യാത്രയായി .അവൻ വീടിന്റെ പരിസരവും തന്റെ പ്രിയപെയവരെയും നോക്കിയ ശേഷം വിപുഞ്ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറി.അവനും അച്ഛനും അമ്മയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ 'അമ്മ പറഞ്ഞു "മോനെ നിനക്ക് കൊറോണ ആണെന്ന് വരെ നാട്ടുകാർ പറഞ്ഞുണ്ടാക്കി".പീറ്റർ ഒന്നും പറയാതെ കൈയ്യും കഴുകി കിടന്നുറങ്ങി .വൈകീട്ട് അപ്പുറത്തെ വീട്ടിലെ ചേച്ചി പീറ്ററിനോട് ചോദിച്ചു "മോന് കൊറോണ ഉണ്ടോ " ? ഇല്ല എന്ന മറുപടിയും നടന്ന കാര്യങ്ങളും പറഞ്ഞു .പിന്നീട് അവർ ചെറുപുഞ്ചിരിയോടെ വീട്ടിലേക്ക് കയറിപോകുകയും ചെയ്തു . ഹോം ഐസൊലേഷന് ശേഷം ലോക്ക് ഡൗൺ ആയത്കൊണ്ട് പീറ്റർ ടെറസിലും പറമ്പിലും കൃഷിചെയ്യാൻ ആരംഭിച്ചു .ആ കാടുനിറഞ്ഞ പറമ്പിൽ വിളകൾ നിറഞ്ഞു .പീറ്റർ ഫോൺ എടുക്കുമ്പോൾ മൊബൈലിൽ വ്യാജ സന്ദേശങ്ങൾ മാത്രം വന്നു കൊണ്ടിരുന്നു.ചിലർ ഭക്ഷ്യവസ്തുക്കൾ ഉണ്ടായിട്ടും സർക്കാരിന്റെ സഹായങ്ങൾ കൈപ്പറ്റുന്നു .ചിലർ നിർദേശങ്ങൾ ലംഘിക്കുന്നു.എന്തിനാണ് ഈ ആളുകൾ ഇങ്ങനെ ചെയ്യുന്നത്.മനസ്സിൽ കൊറോനക്കാലത്തെ കുറിച്ച ചിന്തിച്ചുകൊണ്ട് പീറ്റർ ചാരുകസേരയിൽ ഇരുന്നു.ചിലർ അവശ്യ വസ്തുക്കൾ വിലകൂട്ടി വിൽക്കുന്നു,സാനിറ്റൈസർ,മാസ്കുകൾ പോലും വിലക്കയറ്റത്തിനു വിധേയമാകുന്നു .ആ ആളുകൾ കൊറോണക്കാലം മുതലെടുക്കുകയാണോ ? നമ്മുടെ കേരളത്തെ പരിഹസിച്ചവർ പോലും നമ്മുടെ കൊറോണ പ്രതിരോധപ്രവർത്തനങ്ങളെ ഓർത്തു സല്യൂട്ട് അടിക്കുന്നു .ചിന്തകൾ മനസിലൂടെ കടന്നു പോകുമ്പോഴും പീറ്ററിന്റെ മനസ്സിൽ തോൽപ്പിക്കാം കൊറോണയെ എന്ന വാചകം ഒരു കാറ്റുപോലെ വീശിക്കൊണ്ടിരുന്നു.എല്ലാം വിധിയെന്ന് ആശ്വസിച്ചു വിദൂരത്തേക്ക് പീറ്റർ നോക്കി നിന്നു .........

സനൂജ ഒ ആർ
10 എ ഗവ._എച്ച്.എസ്.എസ്._ആന്റ്_വി.എച്ച്.എസ്.എസ്._കടമക്കുടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ