"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ ഒരു മഹാമാരി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

22:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു മഹാമാരി

മാനവരാശിയെ തമ്മിൽ അകലാൻ പഠിപ്പിക്കുന്ന വൈറസ് അതാണ് കൊറോണ എന്ന കോവിഡ്-19.മനുഷ്യരെ കാർന്നു തിന്നുന്ന ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുകയാണ്. കൊറോണ എന്ന പദം ആദ്യമായ് ഉപയോഗിച്ചത് 1968-ൽ ഒരുകൂട്ടം വൈറോളജിസ്റ്റുകളാണ്.'നേച്ചർ'എന്ന ജേർണലിൽ വൈറസുകളുടെ ഒരു പുതിയ കുടുംബത്തെ പരിചയപ്പെടുത്താൻ. കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ്-19 ആദ്യമായ് റിപ്പോർട്ട് ചെയ്തത് 2019 ഡിസംബറിൽ ചൈനയുടെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നു.വുഹാൻ പ്രവിശ്യയിലാണ് 2020 മാർച്ച് 11- ന് ലോകാരോഗ്യ സംഘടന ഇതിനെയൊരു മഹാമാരിയായി തിരിച്ചറിഞ്ഞത്.2020 ഏപ്രിൽ -18 ആയപ്പോഴേയ്ക്കും ഏകദേശം ഇരുനൂറ്റിപ്പത്തു രാജ്യങ്ങളിലായി ഇരുപത്തിമൂന്നുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഒരു ലക്ഷത്തിഅറുപതിനായിരം മരണങ്ങൾ സംഭവിക്കുകയും ചെയ്തു.ലക്ഷക്കണക്കിനാളുകൾ നിരീക്ഷണത്തിൽ ആയിരിക്കുന്നു.അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ്-19 പടർന്നുകൊണ്ടേയിരിക്കുന്നു. ഏഷ്യയിലാണ് ഇതാദ്യമായി പൊട്ടിപ്പുറപ്പെട്ടത്.എന്താണ് കൊറോണ വൈറസ്? കിരീടം അഥവാ റീത്ത്‌ എന്നർത്ഥമുള്ള കൊറോണ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കൊറോണ വൈറസ് എന്ന പേര് രൂപം കൊണ്ടത്. സാധാരണ മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരിനം വൈറസ് എന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയാം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. ഇതിനെ 'സൂനോട്ടിക്' എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്‌, കാരണം വളരെ അപൂർവമായ ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു കയറുന്നു. സാർസ്,മെർസ് എന്നീ രോഗങ്ങളെപ്പോലെ സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള വൈറസാണ് കൊറോണ. ഏകദേശം അറുപതു മുതൽ നൂറ്റിയിരുപതു നാനോമീറ്റർ വരെ വലുപ്പമുള്ള ഗോളാകൃതിയാണ് ഇതിനുള്ളത്. ഈ വൈറസിന്റെ സ്തരത്തിൽനിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന കൂർത്ത മുനകൾ കാണപ്പെടുന്നു. ഇതിന് ഏകദേശം ഒൻപതു മുതൽ പന്ത്രണ്ടു നാനോമീറ്റർവരെ വലുപ്പം കാണപ്പെടുന്നു.വൈറസിന് ഏകദേശം എഴുപത്തിരണ്ട് മണിക്കൂറോളം പ്രതലങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.ഇത് ജീവനുള്ള ശരീരത്തിൽ എത്തിപ്പെടുമ്പോൾ അവയ്ക്ക് പ്രവർത്തിക്കാനുള്ള ശക്തി കിട്ടുന്നു.വൈറസ് വ്യാപിക്കുന്നതെങ്ങനെയെന്നു നോക്കാം. ആളുകൾ തമ്മിൽ അടുത്ത് ഇടപെടുന്നതിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്.രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറപ്പെടുന്ന സ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ തെറിക്കുകയും അതുവഴി വൈറസ് വ്യാപിക്കുകയും ചെയ്യുന്നു.അതുപോലെ രോഗമുള്ള ആൾ സ്പർശിച്ച സ്ഥലങ്ങളിൽ രോഗമില്ലാത്ത വ്യക്തി സ്പർശിക്കുകയും അയാളുടെ കൈകൾ കണ്ണിലോ മൂക്കിലോ വായിലോ തൊടുകയും ചെയ്യുമ്പോൾ രോഗാണു പകരാം.രോഗമുള്ള ആളിൽ ലക്ഷണങ്ങൾ പുറത്തുവരാനായി പതിനാലു ദിവസം വരെ എടുക്കാം.പനി,ചുമ,ശ്വാസതടസ്സം,തലവേദന,മൂക്കൊലിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.രോഗം മൂർച്ചിച്ചവരിൽ കടുത്ത ന്യൂമോണിയപോലുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നു.കടുത്ത ചുമ,തൊണ്ടവേദന,ശരീരം വേദന എന്നിവയും കാണപ്പെടുന്നു.ഈ രോഗം വരാതിരിക്കാനായി സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ്? കൈകൾ ഇടയ്ക്കിടെ ഹാൻഡ്‌വാഷ് ,സോപ്പ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകളോ,ടിഷ്യു പേപ്പറുകളോ ഉപയോഗിക്കുക,മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക,സാമൂഹിക അകലം പാലിക്കുക,പൊതുപരിപാടികൾ ഒഴിവാക്കുക,രോഗമുള്ള വ്യക്തികളുമായി ഇടപഴകാതിരിക്കുക,ലക്ഷണങ്ങൾ കണ്ടാൽ സ്വയം നിരീക്ഷണത്തിൽ ഏർപ്പെടുകയും അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സയെടുക്കുകയും ചെയ്യുക,രോഗമുള്ള ആളിനെ ശുശ്രുഷിക്കുന്നവർ നിർബന്ധമായും മാസ്കുകളും കൈയുറകളും ഉപയോഗിക്കുകയും ചെയ്യണം. കൊറോണയെ ചെറുക്കാനായി യാതൊരുവിധ പ്രതിരോധമരുന്നുകളോ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ലക്ഷണങ്ങൾ കണ്ടുകൊണ്ടുള്ള ചികിത്സയാണു നൽകിവരുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്ന പ്രതിരോധമരുന്ന് വൈറസിനെ തുരത്തുമെന്നു പറയുന്നുണ്ടെങ്കിലും ലോകാരോഗ്യസംഘടന ഇതിന് അംഗീകാരം നൽകിയിട്ടില്ല. ഈ മഹാമാരിയെ പൂർണമായും നശിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് എല്ലാ രാജ്യങ്ങളും. ഇത്രയും ആക്രമണകാരിയായ ഒരു വൈറസ് ശാസ്ത്രലോകത്തിനും ലോകത്തിലെ രാജ്യങ്ങൾക്കും ഭീക്ഷണിതന്നെയാണ്.ഈ മഹാമാരിയെ ചെറുക്കാൻ ശാസ്ത്രലോകത്തിന് കഴിയട്ടെ.

അലീന.എസ്
8E എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം