"ഉപയോക്താവ്:Jmhssasthamcotta" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002  മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.  


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

16:40, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

| സ്ഥലപ്പേര്= ശാസ്താംകോട്ട | വിദ്യാഭ്യാസ ജില് = കൊട്ടാരക്കര | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 39003 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1924 | സ്കൂള്‍ വിലാസം= ജെ.എം. ഹൈസ്കൂള്‍ ശാസ്താംകോട്ട ,പോരുവഴി പി.ഒ
കൊല്ലം | പിന്‍ കോഡ്= 690520 | സ്കൂള്‍ ഫോണ്‍= 04762831785 | സ്കൂള്‍ ഇമെയില്‍= jmhssasthamcotta@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ഉപ ജില്ല=ശാസ്താംകോട്ട | ഭരണം വിഭാഗം=മാനേജ്മെന്‍റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 724 | പെൺകുട്ടികളുടെ എണ്ണം= 677 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1391 | അദ്ധ്യാപകരുടെ എണ്ണം= 53

| പ്രധാന അദ്ധ്യാപകന്‍= സാറാമ്മ വര്‍ഗ്ഗീസ് | പി.ടി.ഏ. പ്രസിഡണ്ട്= കെ.രാഘവന്‍ | സ്കൂള്‍ ചിത്രം= DSC00897.JPG| }}


കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്‍റും ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്.

ചരിത്രം

കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.

ഭൗതികസൗകര്യങ്ങള്‍

പുരാതനവും പ്രശസ്തവുമായ ഈ വിദ്യാലയം മൂന്ന് ഏക്കറിലധികം ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നു. എട്ട് കെട്ടിടങ്ങളിലായി അന്‍പത് ക്ലാസ്മുറികളുണ്ട്. അതിവിശാലമായ കളിസ്ഥലം ഈ സ്കൂളിലുണ്ട്. സ്കൂള്‍ കെട്ടിടത്തോടനുബന്ധിച്ച് രണ്ടായിരത്തില്പരം പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാന്‍ ഉതകുന്ന ആഡിറ്റോറിയവും പണി കഴിപ്പിച്ചിട്ടുണ്ട്. മികച്ച കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വീഡിയോ ലൈബ്രറി, ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി എന്നിവ ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ്ക്രോസ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. ജെ. ഉമ്മന്‍ എലിസബത്ത് ഉമ്മന്‍ ലീലമ്മ ഉമ്മന്‍ ആര്‍. ഗോപാലപിള്ള കെ.സി എബ്രഹം പി.ഡി. ജോണി ജി. രവീന്ദ്രനാഥന്‍ പിള്ള ലൂസി. കെ. ഇടിക്കുള സി.കെ. എലിസബത്ത് പ്രസന്നകുമാരി രാജലക്ഷ്മിയമ്മ


പടിയിറങ്ങിയ പ്രഗല്‍ഭര്‍

ഡി. വിനയചന്ദ്രന്‍ - കവി പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍ അഡ്വ. സോമപ്രസാദ് - ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി) ശൂരനാട് രവി - ബാലസാഹിത്യകാന്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jmhssasthamcotta&oldid=79389" എന്ന താളിൽനിന്ന് ശേഖരിച്ചത്