"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പനിയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

പകർച്ച പനികളെ പ്രതിരോധിക്കാം

ശിശുമരണ നിരക്കിലും, സാക്ഷരതയിലും, ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിലും ലോകനിലവാരത്തേക്കാൾ മുന്നിൽ നിൽക്കുന്ന കേരളത്തിൽ എന്തു പകർച്ചവ്യാധി. ഇങ്ങനെ ചോദിച്ചവർ ഏറെയുണ്ടായിരുന്നു. മാലിന്യം വലിച്ചെറിഞ്ഞും വെള്ളം മലിനമാക്കിയും കക്കൂസിനെ കിണറിനോട് ചേർത്തും സൃഷ്ടിച്ച കേരള വികസന മോഡൽ ആരോഗ്യരംഗത്തെ സ്ഥിതി മാരകം ആക്കുകയും ചെയ്തു. അശ്രദ്ധയിലൂടെ മാറാരോഗങ്ങൾ പടരുമ്പോഴും അതിനു നൽകേണ്ട വില വലുതാണ്.

മരണകാരണമായ രോഗാണുക്കളും ഭൂമിയിൽത്തന്നെ ജീവിക്കുന്നതിനാൽ പ്രതിരോധിക്കാവുന്ന രോഗങ്ങൾ പോലും അശ്രദ്ധമൂലം മാരകമായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത് എന്ന പ്രമുഖ വൈറോളജിസ്റ്റ് ഡോക്ടർ ജേക്കബ് ജോൺ പറയുന്നു 12 സംസ്ഥാനങ്ങളിലെ 197 ജില്ലകളിൽ സാന്നിധ്യമറിയിച്ച ചിക്കുൻഗുനിയ കേരളത്തിലും ഒഴിയാബാധയായി. ഏഴര ലക്ഷം പേരെ ബാധിച്ച കർണാടകയ്ക്കും രണ്ടര ലക്ഷം പേരെ ബാധിച്ച മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളവും ചിക്കുൻഗുനിയയുടെ താവളം ആയി മാറി. മൺസൂണിന്റെ ആരംഭത്തോടെ തുടങ്ങി ശീതകാലം വരെ നിൽക്കുന്ന രീതിയാണ് ഡെങ്കിപ്പനിയുടേത് അതിനാൽ മഴക്കാലം കഴിയുന്നതോടെ കേരളം ജാഗ്രതയോടെ കഴിയേണ്ടിയിരിക്കുന്നു. ഡെങ്കി പരത്തുന്ന കൊതുക് തന്നെയാണ് ചിക്കുൻ ഗുനിയ പരത്തുന്നത് 10 ദിവസം കൊണ്ട് പനി മാറുമെങ്കിലും സന്ധിവേദന മൂന്നാഴ്ച വരെയും പ്രായമായ രോഗികളിൽ വാതവും നീരും മൂന്നു വർഷം വരെയും തുടരുന്നതായി കണ്ടുവരുന്നു. ആരോഗ്യരംഗത്ത് ലോകത്തുതന്നെ മുൻനിര അലങ്കരിക്കുന്ന കേരളത്തിലായിൽ എലിപ്പനി 1980 ൽ റിപ്പോർട്ട് ചെയ്തിട്ടും രോഗ നിരീക്ഷണത്തിന് മതിയായ നടപടിയെടുക്കാത്തതിനെ തുടർന്ന് വൈറസുകൾ പെരുകാൻ കാരണം ആയിട്ടുണ്ട് എന്നാണ് വൈറോളജി ഗവേഷകർ ഒന്നടങ്കം പറയുന്നത്. കേരളത്തിലെ ചിക്കുൻഗുനിയ ബാധയെ പറ്റിപ്പഠിച്ച കേന്ദ്രസംഘത്തിന്റെ കണ്ടെത്തലുകൾ സംസ്ഥാനത്തിനു മുകളിൽ മൂളിപ്പറക്കുന്നു.

നേട്ടങ്ങളുടെ നെറുകയിൽ നാം ഉയർത്തുന്ന ആഹ്ലാദാരവങ്ങൾക്കിടയിലും നമ്മുടെ ഉറക്കം കെടുത്താനും നമ്മെ കണ്ണീരിലാഴ്ത്താനും നമ്മെ തേടിയെത്തുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ നാം ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അനുഗ്രഹ എ ബി
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം