"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/പുഴയെ രക്ഷിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42224
| സ്കൂൾ കോഡ്=42224
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പുഴയെ രക്ഷിച്ച കുട്ടി     
അവധിക്കാലത്ത് നന്ദന മുത്തശ്ശിയുടെ വീട്ടിൽ എത്തി . അവിടുത്തെ കാഴ്ചകൾ അവൾക്ക് ഒത്തിരി ഇഷ്ടമായി. നല്ല മണമുള്ള കാറ്റും , മരങ്ങളും ,പൂക്കളും അവൾക്ക് ഇഷ്ടമായി. അവൾ പാടത്തിന് അടുത്തുകൂടി നടന്നു . പാടത്തു മേയുന്ന പൈക്കളും വരമ്പിലിരിക്കുന്ന കൊക്കുകളും പാറിപ്പറക്കുന്ന തത്തകളും പീലി നിവർത്തിയാടുന്ന കേരമരതകതോപ്പും അവൾ സന്തോഷത്തോടെ നോക്കി രസിച്ചു . എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയായിരുന്നു .പുഴക്കരയിലിരുന്ന് അവൾ പാട്ടു പാടി , പുഴയുടെ ചിത്രം വരച്ചു. അവധിക്കാലം തീർന്നു. അവൾ സങ്കടത്തോടെ തിരിച്ചു പോയി . പിന്നെ രണ്ട്‌ , മൂന്ന് വർഷം കഴിഞ്ഞാണ് അവൾ ഗ്രാമത്തിലെത്തിയത്.പഴയ ഗ്രാമം ആയിരുന്നില്ല അത് . മലകളും , മരങ്ങളും ,പൂക്കളും ഇല്ല ,പാടം ഉണങ്ങി കിടക്കുന്നു . പുഴയിൽ കുറച്ചുവെള്ളം മാത്രം. നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും . അവൾ ഞെട്ടിപ്പോയി . പുഴയുടെ ചിത്രം നോക്കി അവൾ പൊട്ടിക്കരഞ്ഞു ."എന്താ മോളെ കരയുന്നത് ? "ചെറിയച്ചൻ ചോദിച്ചു .അവൾ ചിത്രം കാണിച്ചിട്ട് പുഴയിലേക്ക് ചൂണ്ടി . ചെറിയച്ചന് കാര്യം മനസിലായി . " മോള് വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാം ". അദ്ദേഹം ഗ്രാമാധികാരിയുമായി സംസാരിച്ചു . വേഗം തന്നെ പുഴയിലെ മാലിന്യം നീക്കി പുഴ വൃത്തിയാക്കി .പുഴ മലിനമാക്കരുതെന്ന ബോർഡും വച്ചു . നന്ദന സന്തോഷത്തോടെ പുഴയെ നോക്കി .



രേഷ്മ . ആർ . ബി
2 B ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ