"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പ്രളയകാലത്തിന്റെ ഓർമ്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
 
No edit summary
 
വരി 31: വരി 31:
| ഉപജില്ല=  അങ്കമാലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അങ്കമാലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=     <!-- ലേഖനം -->   
| തരം= ലേഖനം    <!-- ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

15:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രളയകാലത്തിന്റെ ഓർമ്മയ്ക്ക്

2018ലെ പ്രളയം കേരളത്തിന്റെ ഒരു പേടി സ്വപ്നമാണ്. ജാതിമത രാഷ്ട്രീയ പരിഗണനകൾ ഒന്നും നോക്കാതെ രക്ഷാപ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചു. മാനവികതയിൽ ഉറച്ചുനിൽക്കുന്നതായ ഒരു പുതിയ യുഗപിറവിയായി മാറി ദുരന്തം വിതച്ച പ്രളയം. പ്രളയ സമയത്ത് ക്യാമ്പുകൾ രക്ഷകനെപോലെ തലയുയർത്തി നിന്നു. നമ്മുടെ പള്ളിക്കുടവും അതിനൊരു മാതൃകയായി നിലകൊണ്ടു. മതഭേദമില്ലാതെ കേരളീയർ ന്നിച്ചു പ്രളയത്തെ തടുത്തു. ക്യാമ്പുകളിൽ ആയിരുന്നവർ ഭക്ഷണത്തിനുവേണ്ടി ബഹളം ഉണ്ടാക്കി, അവർ ഹെലികോപ്റ്ററിന്റെ ശബ്ദത്തിന് കാതോർത്ത് നിന്നു. അങ്ങനെ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ മനുഷ്യരെല്ലാം ഒരുപോലെയാണ് എന്ന ആശയത്തിന്റെ പ്രതീകങ്ങളായി. മുമ്പ് പരസ്പരം മിണ്ടുകപോലും ചെയ്തിട്ടില്ലാത്തവർ സ്വന്തക്കാരായി ഒരുമിച്ച് താമസിച്ചു.
തീരാനഷ്ടങ്ങൾക്കിടയിലും ഒരുമയുടെ സമാശ്വാസം ആളുകൾ പങ്കുവച്ചു. മനുഷ്യർ ക്യാമ്പുകളിൽ അഭയം തേടിയപ്പോൾ പക്ഷികളും, മറ്റുരഗങ്ങളും മരക്കൊമ്പിൽ ചേക്കേറി. പല വീടുകളിലെ പലജാതിക്കാരായ കുട്ടികൾ ക്യാമ്പുകളിൽ ഒരുമിച്ച് പുതച്ച് കിടന്നു. ആളുകൾ അതുവരെ രുചിച്ചിട്ടില്ലാത്ത കറികൾ പങ്കുവച്ച് ഒരുമിച്ചിരുന്ന് ഊണി കഴിച്ചു. കേരളം ഈ ദുരന്തത്തയെല്ലാം ധീരമായി അതിജീവിക്കും എന്ന ഉറച്ച വിശ്വാസമാണ് ജനങ്ങൾക്ക് ഊർജം പകർന്നത്.
ഇപ്പോൾ കേരളം ഉയർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയിലാണ്. അങ്ങനെ സമാനത കളില്ലാത്ത ഒരു പ്രകൃതി ദുരന്തത്തെ കേരളം അഭിമുഖീകരിച്ചു. എന്നിട്ടും അവസാച്ചിട്ടില്ല. ദുരന്തങ്ങളുടെ ഒരു നീർച്ചാൽ, പ്രതീക്ഷകളോടെ നീന്തിക്കടക്കുകയാണ് ലോകം. ഇതെല്ലാം നമുക്കുള്ള തിരിച്ചടികൾ മാത്രമാണ്...

സെറിൻ തെരേസ് ഷാജു
8 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം