"ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ഒത്തിരി സന്തോഷവും ഇത്തിരി സങ്കടവും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
16:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒത്തിരി സന്തോഷവും ഇത്തിരി സങ്കടവും
ഈ ലോക്ക് ഡൗൺ കാലം ഇന്നെ സംബന്ധിച്ച് വലിയൊരു ലോക്ക് തന്നെയായിരുന്നു. പൂർണ ഗർഭിണിയായ എന്റെ ഉമ്മയുടെ പ്രസവം നടന്നത് ലോക്ക് ഡൗൺ പ്രാരാബ്ധങ്ങൾക്കിടയിലായിരുന്നു. അനിയത്തിയായി ഒരു കുഞ്ഞു വാവ ഉണ്ടായ സന്തോഷത്തിന്റെ പുഴയിൽ ലോക്ക് ഡൗൺ തീർത്തത് സങ്കടത്തിന്റെ ഓളങ്ങളായിരുന്നു. അന്നൊരു വ്യാഴാഴ്‌ചയായിരുന്നു. അന്നാണ് പ്രസവത്തിനായി ഉമ്മയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. തലേന്ന് തന്നെ എന്നെയും അനുജനേയും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ സത്യവാങ്മൂലത്തിന്റെ ബലത്തിൽ ഉമ്മയുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. കോവിഡ് 19ന്റെ ഭീഷണി ഉള്ളതിനാൽ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയ ഉമ്മയെ അനുഗമിക്കാനോ സന്ദർശിക്കാനോ ഞങ്ങൾക്കാർക്കും അനുവാദം ഉണ്ടായില്ല. ആശുപത്രിയിൽ ഉമ്മയുടെ ഉമ്മയും ഉപ്പയുടെ ഉമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മരുന്നുകൾ കൊണ്ട് വരാനും അനുബന്ധ സഹായങ്ങൾക്കുമായി അവരുടെ കൂടെ ഉണ്ടായിരുന്ന ചെറിയ മാമനു പോലും ഉമ്മയെ അഡ്‌മിറ്റ് ചെയ്ത മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പാവം ഞാനും അനിയനും കുഞ്ഞു വാവയെ കാണാൻ ആശുപത്രിയിലേക്ക് പോകാനായി നിൽക്കുമ്പോഴാണ് അറിഞ്ഞത്, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ എന്ന്. എനിക്കും കുഞ്ഞനിയനും സങ്കടമായി. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഉമ്മയും കുഞ്ഞുവാവയും വന്നപ്പോൾ എനിക്കും കുഞ്ഞനിയനും സന്തോഷമായി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ലോക്ക് ഡൗൺ ആയത് കൊണ്ട് എന്റെ കുഞ്ഞനിയത്തിയെ നോക്കിയിരിക്കാൻ ധാരാളം സമയം കിട്ടി. കർഫ്യൂ, ലോക്ക് ഡൗൺ, 144 - ഈ നിയമങ്ങൾ എന്താണെന്നു മനസ്സിലാക്കാനും സാധിച്ചു. ഈ അനുഭവക്കാലം എനിക്ക് ഒത്തിരി സന്തോഷവും ഇത്തിരി സങ്കടവും ആയിരുന്നു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം