"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ കാട്ടിലും കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ കാട്ടിലും കൊറോണ എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ കാട്ടിലും കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

17:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 കാട്ടിലും കൊറോണ    


ഒരു ദിവസം പുലർച്ചെ മൃഗങ്ങളുംപക്ഷികളും ഒത്തുചേർന്നിരിക്കുകയാണ്.അപ്പോഴാണ് ആനച്ചേട്ടൻ പറ‍‍ഞ്ഞത്"ഈമനുഷ്യൻമാരെ ഒന്നും പുറത്തുകാണുന്നില്ലല്ലോ?എന്തുപറ്റി?അതുകേട്ട കുറുക്കച്ചൻപറ‍ഞ്ഞു "അതോ നിങ്ങളാരുമറി‍ഞ്ഞില്ലേ? ചൈനയിൽനിന്ന് ഒരുവൈറസ് ഇറങ്ങിയിട്ടുണ്ട്അതുകാരണം പുറത്തിറങ്ങാതെ പേടിച്ചിരിക്കുകയാണ് . വൈറസിന്റെ പേര് കൊറോണാ" .കുറുക്കച്ഛൻ മറുപടികൊടുത്തു ."അതുശരി മനുഷ്യന്മാർക് ഇതുതന്നെ വേണം .കുറെ നാളായി നമ്മളെയും പ്രകൃതിയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ". ആനച്ചേട്ടൻ പറഞ്ഞു .കരടിച്ചേട്ടനും തത്തമ്മ പെണ്ണും എല്ലാവരും സന്തോഷിച്ചു .ആ സമയം പെട്ടെന്ന് തത്തമ്മ പെണ്ണ് ചോദിച്ചു "നമുക്കും ഇതു പകരുമോ? " അപ്പോഴാണ് അവർക്കിടയിലേക്ക് ഒരു നായ്ക്കുട്ടി നാട്ടിൽ നിന്ന് വരുന്നത് .അവരെ കണ്ട നായ് ക്കുട്ടി ചോദിച്ചു "എന്താണ് എല്ലാവരും കൂടി കൂട്ടം കൂടി സംസാരിക്കുന്നത് ". അതിനു ഉത്തരമായി കടുവ പറഞ്ഞു ."ഞങ്ങൾ ഇവിടെ നാട്ടിലെ മനുഷ്യരുടെ കാര്യം പറയുകയായിരുന്നു .അവരെ ഈയിടെയായിട്ടു പുറത്തേക്കൊന്നും കാണുന്നില്ലല്ലോ ". അപ്പോൾ നായ്ക്കുട്ടിപറഞ്ഞു "അവിടെ കൊറോണ വൈറസിനെ തുടർന്ന് ലോക്‌ഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവർക്ക് പുറത്തിറങ്ങാനാവില്ല അവിടെ എനിക്ക് ജീവിക്കാനായിട്ടു ഭക്ഷണം ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത് .പിന്നെ നിങ്ങളറിഞ്ഞോ അമേരിക്കയിൽ ഒരു കടുവക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു .അതുകൊണ്ട് ഇനി നമ്മളും വേണ്ടത്ര മുൻകരുതൽ എടുക്കണം .എല്ലാവരും കഴിവതും കാട്ടിൽ തന്നെ കഴിയണം ."എല്ലാവരും നായ് ക്കുട്ടിയുടെ അഭിപ്രായം അംഗീകരിച്ചു.ആ നിമിഷം തന്നെ സിംഹരാജൻ പറഞ്ഞു "എല്ലാവരും സുരക്ഷിതരായി വ്യക്തിശുചിത്വം പാലിച്ചു വേണ്ടത്ര മുൻകരുതൽ എടുത്തു കാട്ടിനുള്ളിൽ തന്നെ ഇരിക്കുക ."

"prevention is better than cure"


പാർവ്വതി .എം.എ
7B എച്ച്.എം.വൈ.എസ്.എച്ച്.എസ്.കൊട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ