"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
==== പ്രതിരോധമാർഗ്ഗങ്ങൾ:- ====
==== പ്രതിരോധമാർഗ്ഗങ്ങൾ:- ====

?? കൊറോണ ഒരു ആർ. എൻ. എ. വൈറസാണ്. ഈ വൈറസിന് ചുറ്റും ഒരു കൊഴുപ്പ് സ്തരമുണ്ട്. സോപ്പുപയോഗിച്ച് കഴുകുമ്പോൾ ഈ കൊഴുപ്പ് ആവരണം നഷ്ടമാവും. അതോടെ വൈറസ് നശിച്ചു പോകും.  
* കൊറോണ ഒരു ആർ. എൻ. എ. വൈറസാണ്. ഈ വൈറസിന് ചുറ്റും ഒരു കൊഴുപ്പ് സ്തരമുണ്ട്. സോപ്പുപയോഗിച്ച് കഴുകുമ്പോൾ ഈ കൊഴുപ്പ് ആവരണം നഷ്ടമാവും. അതോടെ വൈറസ് നശിച്ചു പോകും.
?? രോഗിയിൽ നിന്നുള്ള സ്രവകണങ്ങൾ നേരിട്ട് ശരീരത്തിലെത്താതിരിക്കാൻ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലത്തിൽ ആളുകളോട് ഇടപെടുക.
 
?? ഹസ്തദാനം, ആലിംഗനം, തോളിൽ കയ്യിടലും ഒഴിവാക്കുക.
* രോഗിയിൽ നിന്നുള്ള സ്രവകണങ്ങൾ നേരിട്ട് ശരീരത്തിലെത്താതിരിക്കാൻ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലത്തിൽ ആളുകളോട് ഇടപെടുക.
?? കണ്ണിലും മൂക്കിലും ചുണ്ടിലും കൈ കൊണ്ട് തൊടാതിരിക്കുക.
 
?? ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും ടവലോ ടിഷ്യൂവോ കൊണ്ട് മൂടിപ്പിടിക്കുക. അതിന് ശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി കളയുക.
* ഹസ്തദാനം, ആലിംഗനം, തോളിൽ കയ്യിടലും ഒഴിവാക്കുക.
?? യാത്രകളിൽ വാഹനങ്ങളുടെ കമ്പിയിലും വാതിൽപിടിയിലും പൊതുപ്രതലങ്ങളിലും പിടിച്ചശേഷം കൈകഴുകാതെ മുഖത്ത് തൊടരുത്.
 
?? പനി, ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയവ ഉള്ളവർ നിർബന്ധമായും പൊതു സമ്പർക്കവും പൊതുയാത്രാസൗകര്യങ്ങളും ഒഴിവാക്കുക.
* കണ്ണിലും മൂക്കിലും ചുണ്ടിലും കൈ കൊണ്ട് തൊടാതിരിക്കുക.
?? ഭരണാധികൾ പറയുന്നത് നമ്മുടെയും രാജ്യത്തിന്റെയും ഓരോ പൗരന്റെയും നല്ലതിനാണെന്ന് മനസ്സിലാക്കി അവർ പറയുന്നത് അനുസരിച്ച് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ കഴിയുവാൻ നോക്കുക.
* ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും ടവലോ ടിഷ്യൂവോ കൊണ്ട് മൂടിപ്പിടിക്കുക. അതിന് ശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി കളയുക.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്:-
 
* യാത്രകളിൽ വാഹനങ്ങളുടെ കമ്പിയിലും വാതിൽപിടിയിലും പൊതുപ്രതലങ്ങളിലും പിടിച്ചശേഷം കൈകഴുകാതെ മുഖത്ത് തൊടരുത്.
 
* പനി, ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയവ ഉള്ളവർ നിർബന്ധമായും പൊതു സമ്പർക്കവും പൊതുയാത്രാസൗകര്യങ്ങളും ഒഴിവാക്കുക.
 
* ഭരണാധികൾ പറയുന്നത് നമ്മുടെയും രാജ്യത്തിന്റെയും ഓരോ പൗരന്റെയും നല്ലതിനാണെന്ന് മനസ്സിലാക്കി അവർ പറയുന്നത് അനുസരിച്ച് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ കഴിയുവാൻ നോക്കുക.
 
==== പ്രധാനമായി ശ്രദ്ധിക്കേണ്ടത്:- ====
 
രോഗീസമ്പർക്കം ഇല്ലാതെയും രോഗലക്ഷണങ്ങൾ ഇല്ലാതെയും രോഗങ്ങൾ ഉണ്ടാവുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്നാണ് കൊറോണ വൈറസിന് ജനിതകമാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.  
രോഗീസമ്പർക്കം ഇല്ലാതെയും രോഗലക്ഷണങ്ങൾ ഇല്ലാതെയും രോഗങ്ങൾ ഉണ്ടാവുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്നാണ് കൊറോണ വൈറസിന് ജനിതകമാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.  
നന്ദി പറയേണ്ടത്:-
 
==== നന്ദി പറയേണ്ടത്:- ====
 
സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും കുടുംബബന്ധങ്ങളും പോലും നോക്കാതെ എന്തിന് സ്വന്തം കുഞ്ഞുങ്ങളെ പോലും മറ്റുള്ളവരുടെ കൈകളിലേൽപിച്ച് കൊണ്ട് അതിനെയെല്ലാം ഉപരിയായി സേവനരംഗത്തെ കാണുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, ഇനി പറയാൻ വിട്ടു പോയിട്ടുള്ളവർ എന്നിവർക്ക് എല്ലാം ഞാൻ ഹൃദയത്തിൽ തട്ടി ആത്മാർത്ഥമായി നന്ദി അർപ്പിക്കുന്നു.

അഭിനന്ദനം അർഹിക്കുന്നവർ:-
 
==== അഭിനന്ദനം അർഹിക്കുന്നവർ:- ====
 
വലിയ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ പല വലിയ സമ്പന്ന വികസിത രാജ്യങ്ങളും പതറി നിന്നപ്പോൾ നമ്മുടെ കേരളം കാണിക്കുന്ന കരുത്തുറ്റ പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനും കരുത്തുറ്റതും ബുദ്ധിപരവുമായ തീരുമാനങ്ങൾ എടുക്കാനും പ്രാവർത്തികമാക്കാനും കൂടെ നിൽക്കുന്ന നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർക്കുമാണ് എന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി... നന്ദി.. നന്ദി...

???????
***************************************************************************************

21:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആൻഡ്രിയ

VII- I

വിമലാ ഹൃദയാ ഗേൾസ് ഹൈസ്‌ക്കൂൾ, പട്ടത്താനം, കൊല്ലം

കൊറോണ എന്ന മഹാമാരിയും രോഗപ്രതിരോധവും

ലേഖനം:-

ലോകമാകെ ഭീതി പടർത്തിയ കൊറോണ വൈറസിനെ കുറിച്ചും അതിനെതിരെയുള്ള രോഗപ്രതിരോധത്തെ കുറിച്ചുമുള്ള ഒരു ലേഖനമാണ് ഞാൻ എഴുതുന്നത്.

കൊറോണ

കൊറോണ എന്ന് പറയുന്നത് ജലദോഷം മുതൽ സാർസും മെർസും പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന ഒരു വൈറസ് ആണ്. കൊറോണ വൈറസുകളുടെ കൂട്ടത്തിൽ ഏറ്റവും പുതിയതായി ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ്. ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയും കോവിഡ് -19 എന്ന എന്ന രോഗം ഉണ്ടാവുന്നുണ്ട്. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് - 19. അതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്. കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്.

രോഗം പകരുന്നത്:-

രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറുകണങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളുടെ മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഇതിന് ഡയറക്ട് ട്രാൻസ്മിഷൻ എന്നു പറയും. രോഗികളിൽ നിന്നുള്ള സ്രവകണങ്ങൾ തങ്ങിനിൽക്കുന്ന പ്രതലങ്ങളിൽ ആരെങ്കിലും സ്പർശിച്ചാൽ അവരുടെ കൈവഴി കണ്ണിലേക്കും മൂക്കിലേക്കും വായിലേക്കും വൈറസ് എത്തുന്നു. ഇതിനെ ഇൻഡയറക്ട് ട്രാൻസ്മിഷൻ എന്നു പറയുന്നു.

പരിശോധനാ രീതി:-

മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുമുള്ള സ്രവകണങ്ങൾ എടുത്ത് പരിശോധിച്ചാണ് രോഗം കണ്ടുപിടിക്കുന്നത്. റാപ്പിട് ടെസ്റ്റാണ് ആദ്യം നടത്തിയിരുന്നത്. എന്നാൽ റിയൽ ടൈം പി. സി. ആർ. കിറ്റ് അധിവേഗരോഗനിർണ്ണയം നടത്തുവാൻ സാധിക്കുന്നതാണ്. 21/2 മണിക്കുറിനുള്ളിൽ ഫലം അറിയാൻ സാധിക്കും. കോവിഡ് രോഗം വന്ന് രോഗമുക്തി നേടിയ ആളുകളിൽ നിന്ന് 14 ദിവസത്തിന് ശേഷം രോഗം പൂർണ്ണമായി മാറി എന്ന് വീണ്ടും പരിശോധനയിലൂടെ മനസ്സിലാക്കിയതിന് ശേഷം അവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് എടുത്ത് അത് രോഗിയിൽ പ്രതിരോഗമരുന്നായി ഉപയോഗിച്ചാൽ 3 മുതൽ 6 ദിവസത്തിനകം രോഗമുക്തി നേടാൻ കഴിയും എന്ന് തെളിഞ്ഞു കഴിഞ്ഞു.

വൈറസിന്റെ അതിജീവനശേഷി:-

പ്ലാസ്റ്റിക് - സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസത്തോളവും ഹാർഡ് ബോർഡ് പ്രതലത്തിൽ ഒരു ദിവസവും ജീവിച്ചിരിക്കും. പ്രതലത്തിന്റെ വ്യത്യാസം അനുസരിച്ചും അന്തരീക്ഷ ഊഷ്മാവ് അനുസരിച്ചും ആർദ്രത അനുസരിച്ചും വൈറസിന്റെ അതിജീവനശേഷി വ്യത്യാസപ്പെടും

ആർക്കെല്ലാം രോഗം വരാം:-

പ്രായഭേദമില്ലാതെ എല്ലാവർക്കും രോഗം വരാം. രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.രോഗാണുക്കൾ തങ്ങി നിൽക്കുന്ന പ്രതലത്തിലോ വസ്തുക്കളിലോ സമ്പർക്കം പുലർത്തിയവർക്കും രോഗം വരാം.

പ്രതിരോധമാർഗ്ഗങ്ങൾ:-

  • കൊറോണ ഒരു ആർ. എൻ. എ. വൈറസാണ്. ഈ വൈറസിന് ചുറ്റും ഒരു കൊഴുപ്പ് സ്തരമുണ്ട്. സോപ്പുപയോഗിച്ച് കഴുകുമ്പോൾ ഈ കൊഴുപ്പ് ആവരണം നഷ്ടമാവും. അതോടെ വൈറസ് നശിച്ചു പോകും.
  • രോഗിയിൽ നിന്നുള്ള സ്രവകണങ്ങൾ നേരിട്ട് ശരീരത്തിലെത്താതിരിക്കാൻ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലത്തിൽ ആളുകളോട് ഇടപെടുക.
  • ഹസ്തദാനം, ആലിംഗനം, തോളിൽ കയ്യിടലും ഒഴിവാക്കുക.
  • കണ്ണിലും മൂക്കിലും ചുണ്ടിലും കൈ കൊണ്ട് തൊടാതിരിക്കുക.
  • ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും ടവലോ ടിഷ്യൂവോ കൊണ്ട് മൂടിപ്പിടിക്കുക. അതിന് ശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി കളയുക.
  • യാത്രകളിൽ വാഹനങ്ങളുടെ കമ്പിയിലും വാതിൽപിടിയിലും പൊതുപ്രതലങ്ങളിലും പിടിച്ചശേഷം കൈകഴുകാതെ മുഖത്ത് തൊടരുത്.
  • പനി, ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയവ ഉള്ളവർ നിർബന്ധമായും പൊതു സമ്പർക്കവും പൊതുയാത്രാസൗകര്യങ്ങളും ഒഴിവാക്കുക.
  • ഭരണാധികൾ പറയുന്നത് നമ്മുടെയും രാജ്യത്തിന്റെയും ഓരോ പൗരന്റെയും നല്ലതിനാണെന്ന് മനസ്സിലാക്കി അവർ പറയുന്നത് അനുസരിച്ച് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ കഴിയുവാൻ നോക്കുക.