"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/ഏകാന്തവാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഏകാന്തവാസം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 73: വരി 73:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

21:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏകാന്തവാസം

ജാലക പഴുതിലൂടെത്തി നോക്കി ഞാൻ
കാറ്റിൻ കിലുക്കങ്ങൾ കേട്ടിരുന്നു.
കൈകളിൽ വന്നിരുന്നൊറ്റയ്ക്ക് പാടുന്നു
കുഞ്ഞിക്കുരുവി തൻ തേൻ നുണഞ്ഞു.
അങ്കണ കോണിലെ തൈമാവിൻ കൊമ്പത്ത്
ആടി കിടക്കുന്ന നാട്ടുമാങ്ങ
ആരാരും ആരാരും കൂട്ടിനില്ലാതെ
കണ്ണെത്താ ദൂരത്ത് നോക്കി നിന്നു.
സൂര്യനുരുക്കിയ മഞ്ഞുതുള്ളി
താഴെ വീണുടഞ്ഞതു കാൺകയായി..
പൂക്കളിൽ വർണ്ണകിരീടമായി മാറിയവർ.....
താഴേക്ക് താഴേക്ക് വീണുടഞ്ഞു
ചിത്രം വരഞ്ഞ ചിറകുകളിൽ
പൂക്കളിൽ തങ്ങിടും പൂമ്പാറ്റകൾ
പുല്ലാങ്കുഴൽ നാദം കേട്ടുവോ
കണ്ണാടി കണ്ണുള്ള പൂ തുമ്പികൾ
തെങ്ങിൻ ചോലയിൽ ആടി കളിച്ചിട്ട്
മുളക്കൊമ്പിൽ ചാടുന്ന കുഞ്ഞനണ്ണാൻ
പൊയ്കയിൽ ഏകാന്തവാസം കഴിഞ്ഞിട്ട്
പുറത്തേക്ക് ചാടുന്ന തവളകളും
നെന്മണി തോളിൽ മുറുകെ ചുമന്നിട്ട്
വരിവരിയായി പോകുന്നതാ
ഇലകൾക്കുമിടയിലൂടവിടേയ്ക്ക് നീങ്ങുന്നകുഞ്ഞനുറുമ്പുകൾ കാൺകയായി
ആശുപത്രിക്കിടക്കയിലെ കാഴ്ച്ചകൾ
എൻ്റെ മനസ്സിൽ വരഞ്ഞിടുന്നു....
മുറിയിലെ നാലു ചുവരിനുള്ളിൽ
പേനയും പേപ്പറും ഞാനുമായി
വെള്ള ഉടുപ്പിട്ട മാലാഖമാർ
ഇടയ്ക്കിടെ വന്നെന്നെ നോക്കി നിന്നു.
ഏകാന്തമായൊരു കാറ്റിൻ്റെ കൂടെ
ആടിക്കിടക്കുന്നു ഊഞ്ഞാലുകൾ
സൂര്യൻെറ താപം ഉയ൪ന്നു വന്നു
ഉച്ചയനക്കങ്ങൾ കേട്ടു വന്നു
കത്തിയെരിയുന്ന തീക്കനൽ പോലുള്ള
രശ്മികൾ കൈകളിൽ വന്നു തട്ടി.
വാതിലിൽ കൈമുട്ടുന്നൊരച്ച കേട്ടു
വാതിൽ തുറന്നാരോ വന്നു നോക്കി
അതെൻ അമ്മയാണെന്നെനിക്ക് തോന്നി
പിന്നാലെ അച്ഛനും കൂടെയുണ്ട്
അമ്മേടെ കണ്ണിലെ കണ്ണുനീർ തുള്ളികൾ
എൻ്റെ മനസ്സിലേക്കിറ്റു വീണു
അമ്മയും അച്ഛനും എന്തിനിങ്ങനെ
മാസ്കും ധരിച്ചിട്ട് അകലവും പാലിച്ച്
കൊറോണയാം ഭീകര വൈറസിൻ്റെ
കൈപ്പിടിക്കുള്ളിലോ ഞാനിപ്പോഴുംഎത്ര നാൾ എത്ര നാൾ ഞാനിങ്ങനെ
എത്ര നാൾ എത്ര നാൾ ഞാനിവിടെ
സന്ധ്യ മയങ്ങുന്ന നേരത്ത്
മയക്കം കണ്ണിൽ തട്ടുമ്പോൾ
ചിന്തിച്ചിടുന്നൊരു ഭൂമിയ്ക്കു വേണ്ടി
രോഗമുക്തയാം ലോകത്തിനായി
എന്നെ വിട്ടൊന്നു പോയീടുക
എന്തിനേ നീയെന്നിൽ നിന്നിടുന്നു
നീയെന്ന വൈറസ് രോഗം പിടിപ്പെട്ട്
എത്ര നാൾ എത്ര നാൾ ഞാനിവിടെ
എത്ര നാൾ എത്ര നാൾ ഞാനിങ്ങനെ
വ്യക്തി ശുചിത്വം പാലിച്ചിടാം....
പുതു ലോകത്തിനായി പ്രാർത്ഥിച്ചിടാം
നന്മയും സത്യവും ചിരിയുമായുള്ളൊരു
ലോകത്തിനായ് പ്രവർത്തിച്ചിടാം....

ശ്രീബാല.വി. എസ്
7G ഗവ.യു.പി.എസ് . വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത