ഉള്ളടക്കത്തിലേക്ക് പോവുക

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
  മഹാമാരിയെ തുടച്ചെറിയാൻ ശ്രമിക്കുന്ന
  മഹാമാരിയെ തുടച്ചെറിയാൻ ശ്രമിക്കുന്ന
  ഓരോരുത്തർക്കും നന്ദി നന്ദി!
  ഓരോരുത്തർക്കും നന്ദി നന്ദി!
</poem> </center>

21:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം മുന്നോട്ട്

അകന്നാണ് ഇരിക്കുന്നത് എല്ലാവരും
 അകതാരിൽ എത്തുന്നു എൻ മനവും
 അകലത്തിലായിരിക്കേണമെന്നുള്ളതും
 അനുസരിച്ചീടുന്നു എല്ലാവരും

 ആരോഗ്യ മേഖല തന്നിൽ പ്രവർത്തിക്കും
 ഓരോരോ വ്യക്തിയും മുന്നിൽ പ്രവർത്തിക്കും
 അധികാരവർഗ്ഗമായി നിർദ്ദേശമേകുന്ന
 അവരൊക്കെ നമ്മുടെ ഈശ്വരന്മാർ

 മറ്റു മരുന്നില്ലാത്ത മഹാവ്യാധിയെ
മാനവ ലോകം നശിക്കാതിരിക്കാൻ
 മറ്റൊരാൾക്കും പകരാതിരിക്കുവാൻ
 മനസ്സുകൊണ്ട് നാം ഒന്നിക്കേണം

 ഉലകത്തിനൊക്കെയും ഉണർവു നൽകാൻ
 ഉണർന്നിരിക്കുന്നു ഭരണകൂടങ്ങൾ
 മരണ ഭയമില്ലാതെ ഡോക്ടർമാരും
 മാലാഖമാരായി നഴ്സുമാരും

 ആരോഗ്യപ്രവർത്തകർ സന്നദ്ധസേവകർ
 പോലീസുകാർക്കും എല്ലാവർക്കും
 മഹാമാരിയെ തുടച്ചെറിയാൻ ശ്രമിക്കുന്ന
 ഓരോരുത്തർക്കും നന്ദി നന്ദി!