"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ - നേട്ടങ്ങളും നഷ്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
12. പണമോ പദവിയോ അല്ല ജീവിതം എന്ന് നമ്മൾ മനസ്സിലാക്കി.

12. പണമോ പദവിയോ അല്ല ജീവിതം എന്ന് നമ്മൾ മനസ്സിലാക്കി.

"നഷ്ടങ്ങൾ"
'''നഷ്ടങ്ങൾ'''
1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.

1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.

2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി.

2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി.

21:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ - നേട്ടങ്ങളും നഷ്ടങ്ങളും

മനുഷ്യരാശിയുടെ ഉത്പത്തിക്ക് ശേഷം കാലാകാലങ്ങളിൽ പലതരത്തിലുള്ള പകർച്ചവ്യാധികൾ മൂലം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. നാശനഷ്ടങ്ങൾക്ക് ഒപ്പം തന്നെ പല നല്ല നേട്ടങ്ങളും ലോകത്തിന് ഇതിലൂടെ ലഭിക്കുന്നു.
ഇപ്പോൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസ് കൊറോണ വൈറി ഡേ എന്ന കുടുംബത്തിൽപ്പെട്ട ഒരു വൈറസ് ആണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വൈറസിന്റെ അതിപ്രസരം ഏതാണ്ട് മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ തന്നെ വ്യാപിച്ചു കഴിഞ്ഞു.

മറ്റ് പകർച്ചവ്യാധികളെക്കാൾ മരണനിരക്ക് കുറവായ ഈ രോഗത്തിന് മറ്റു പകർച്ചവ്യാധികളെക്കാൾ രോഗം പടർത്തുന്നതിന് ഉള്ള ശേഷി വളരെ കൂടുതലാണ്. ആയതിനാൽ വളരെ പെട്ടെന്നു പടർന്നു പന്തലിക്കുന്ന ഈ രോഗത്തിന്റെ അതിപ്രസരം മൂലം നമുക്കുള്ള ശാസ്ത്ര സാങ്കേതിക പുനരധിവാസ സാഹചര്യങ്ങൾ കുറയുന്നു. തൻമൂലം എല്ലാ രോഗികൾക്കും നല്ല പരിഗണന കൊടുക്കാൻ സാധിക്കാത്തതിനാലും, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ തുടക്കത്തിലെ ഇതിനെ ഗൗരവമായി എടുക്കാത്തതും ആണ് ഇത്രയും കുറഞ്ഞ സമയത്ത് ഇത്രയും മരണനിരക്ക് ഉയരാൻ കാരണം.

എന്റെ നിഗമനത്തിൽ കോവിഡ്19 എന്ന രോഗംമൂലം ലോകത്തിന് സംഭവിച്ച ചില നേട്ടങ്ങളും നഷ്ടങ്ങളും എന്റെ എളിയ അറിവിൽ നിന്ന് ഞാൻ വിവരിക്കുന്നു.

നേട്ടങ്ങൾ

1. മെട്രോ നഗരങ്ങൾ ഉൾപ്പെടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒന്നിച്ച് ഒരു വീട്ടിൽ ഒത്തുചേരുന്നതോടെ ബന്ധങ്ങൾ കൂടുതൽ ശക്തമായി.
2. പ്രകൃതിയിലേക്ക് പുറംതള്ളുന്ന കാർബണിന്റെ അളവ് കുറഞ്ഞതിനാൽ ആഗോള താപനത്തിന്റെ അളവ് കുറഞ്ഞു.
3. സമുദ്രങ്ങളും മറ്റ് ജലസ്രോതസുകളും മലിനപ്പെടുന്നത് കുറഞ്ഞു.അതിനാൽ ജലജീവികളുടെ ( ആൽഗ പോലുള്ള സസ്യങ്ങൾ ) എണ്ണം കൂടി.
4. പക്ഷികൾക്കും മൃഗങ്ങൾക്കും പേടി കൂടാതെ സഞ്ചരിക്കാൻ  ഉളള സ്വാതന്ത്ര്യം ഉണ്ടായി.
5. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.
6. മോഷണവും മറ്റും കുറ്റകൃത്യങ്ങളും കുറഞ്ഞു.
7. വീട്ടിൽ പലതരത്തിലുള്ള ജോലികൾ ചെയ്ത് ശരീരത്തിനാവശ്യമായ വ്യായാമം കിട്ടി.
8. തിരക്കുമൂലം ഉപേക്ഷിച്ച പല കാര്യങ്ങളും വീട്ടിൽ ചെയ്യാൻ സാധിച്ചു.
9. വൈദ്യുതി ഉപയോഗം കുറഞ്ഞു.
10. പണം ഉണ്ടെങ്കിലും ഹോട്ടലുകളേയും ഫാസ്റ്റ്ഫുഡിനേയും ആശ്രയിച്ചിരുന്നവർ അത് ഇല്ലാതെ എങ്ങനെ ജീവിക്കാം എന്ന് മനസ്സിലാക്കി.
11. മനുഷ്യൻ ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിച്ചു.
12. പണമോ പദവിയോ അല്ല ജീവിതം എന്ന് നമ്മൾ മനസ്സിലാക്കി.

നഷ്ടങ്ങൾ 1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.
2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി.
3. ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത ഇല്ലാതായതിനാൽ അത് ഉപയോഗിക്കുന്നവർ ബുദ്ധിമുട്ടിലായി.
4. വളരെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി.
5. അമിത ജോലിഭാരം മൂലം ഈ കാലയളവിൽ പോലീസ് ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് വേണ്ട പരിഗണന ചില സ്ഥലങ്ങളിൽ കിട്ടാതെ പോയി.
6. കേരളം പോലെ ഭക്ഷ്യസാധനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവർക്ക് ആവശ്യ സാധനങ്ങൾ കിട്ടാതെ ആയി.

ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാൻ ഉണ്ട്. തൽക്കാലം എല്ലാവർക്കും എല്ലാ വൈറസിനേയ പ്രതിരോധിക്കുന്ന ഒരു ആൻറിബോഡി സ്വയം നമ്മളിൽ ഉണ്ടാക്കപ്പെടുന്ന ഒരു നല്ല കാലത്തിനായി നമ്മൾക്ക് നമ്മളെ തന്നെ നിയന്ത്രിച്ച് ഒരു നല്ല നാളെയ്ക്കാക്കായി കാത്തിരിക്കാം.

ധ്രുവ് എസ്.നായർ
9 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - [[User:|]] തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം