"രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ | color=3 }} <center><poem> ഒന്നാമതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color=4
| color=4
}}
}}
{{verified1|name=sindhuarakkan|തരം=കവിത}}

10:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

ഒന്നാമതാകാൻ പഠിച്ചു ഞാൻ നിന്നപ്പോൾ
ഇക്കൊല്ലമില്ല പരീക്ഷകൾ ഒന്നുമേ
ലോകത്തു മുഴുവൻ മഹാമാരി വന്നിട്ട്
മരണം മനുഷ്യനെ കൊണ്ടുപോയീടുന്നു

മഹാമാരിയിൽനിന്നു രക്ഷനേടാനായി
ലോക്ക് ഡൗണിൽ ആയല്ലോ രാജ്യം മുഴുവനും
പുറത്തൊന്നിറങ്ങുവാൻ കാറ്റൊന്നുകൊള്ളുവാൻ
യാതൊരു മാർഗവുമില്ല എനിക്കിന്ന്

വേനലവധിക്ക് പോകുവാനായി ഞാൻ
കണ്ടുവച്ചൊരു സ്ഥലങ്ങളത്രയും
മാറി മറഞ്ഞു വരുന്നുണ്ടെൻ മനസ്സിൽ
ഓരോ ദിവസങ്ങൾ കഴിഞ്ഞുപോകുമ്പോഴും

എന്നുകാണുമെന്നച്ഛനെ എന്നറിയില്ല
വിദേശത്ത് ജോലിക്ക് പോയതാണല്ലോ
കാത്തുനിൽക്കുന്നു ഞാൻ ഒന്ന് കാണുവാൻ
എന്ന് വരുമെന്നറിയില്ല എങ്കിലും

മഹാമാരിയിൽ നിന്ന് രക്ഷ നേടുവാൻ
അകലം പാലിക്കണം നാമെല്ലാവരും
വിട്ടുപോകട്ടെ ഈ മഹാമാരി
എന്നിട്ട് ഒന്നായി മുന്നേറിടാം നമുക്ക്......

അരുണിമ വി
8 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത