"നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/ലോകം കൊറോണയ്ക്ക് മുമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നിർമ്മലാ യുപിസ്കൂൾ ചെമ്പേരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നിർമ്മല യു.പി.സ്കൂൾ ചെമ്പേരി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13450
| സ്കൂൾ കോഡ്= 13450
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

07:30, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം കൊറോണയ്ക്ക് മുമ്പിൽ


ചൈനയിൽ ആരംഭിച്ച് ലോകം മുഴുവൻ അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ലോകത്തെ നിശ്ചലമാക്കുകയും, നമ്മെ വീട്ടു തടങ്കലിൽ ആക്കുകയും ചെയ്തിരിക്കുന്നു .ഈ സാഹചര്യത്തിൽ മനുഷ്യനിർമ്മിതമായ അതിരുകളെ അതിവേഗം അതിലംഘിച്ച് അനിയന്ത്രിതമായി താണ്ഡവമാടുന്ന ഈ വൈറസ് തകർത്തെറിഞ്ഞത് അനേകായിരം ജീവിതങ്ങളെയാണ്. ലോകം മുഴുവൻ ആഗോളഗ്രാമ മായി മാറിയ കാലമാണിത് .അതുകൊണ്ടുതന്നെ നന്മയാണ് എങ്കിലും തിന്മയാണെങ്കിലും അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണിന്ന് .നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും ലോകത്തിലെ ഏതാണ്ട് മുഴുവൻ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടർന്നതിന്റെ കാരണവും ഇതുതന്നെയാണ് 'ഈ സാഹചര്യത്തിൽ അതിജീവനം ശ്രമകരമാണ് . എന്നാൽ അസാധ്യവുമല്ലതാനും മനുഷ്യൻറെ പരിമിതിയെ ലോകം ദർശിക്കുന്ന നാളുകളാണ് ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ സകല സാധ്യതകളും കേവലമൊരു വൈറസിനു മുൻപിൽ പരാജയപ്പെട്ടുപോകുന്നത് അമ്പരപ്പോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത് . വിവിധ രാജ്യങ്ങൾ ഈ മഹാമാരിയെ നേരിട്ടത് വ്യത്യസ്ത മനോഭാവത്തോടെയാണ് .യൂറോപ്യൻ രാജ്യങ്ങൾ ആദ്യം ഇതിനെ നിസ്സാരമായി കണ്ടതിൻറെ ഫലം അവർ അനുഭവിച്ചു കഴിഞ്ഞു. യൂറോപ്പിലെ 75,000 കടന്ന മരണസംഖ്യയും, അതിലേറെ വരുന്ന രോഗ സ്ഥിതീകരണവും അതിൻറെ തെളിവുകൾ ആണ് .ഇറ്റലിയിലും സ്പെയിനിലും ആയിരുന്നു ആദ്യം ഞെട്ടിപ്പിക്കുന്ന മരണസംഖ്യ .ഇപ്പോൾ അമേരിക്ക ഇറ്റലിയേയും കടത്തിവെട്ടി മുന്നേറുന്നു. നമ്മെ ഞെട്ടിച്ചുകൊണ്ട് വികസിതരാജ്യങ്ങൾ കൊറോണയെ തുരത്താൻ മറ്റു രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. നമ്മുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് നാം പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കപ്പെടുകയാണ്. സമാനതകളില്ലാത്ത ഈ പ്രതിസന്ധിക്ക് മുൻപിൽ സാക്ഷരതയിലും ജീവിത നിലവാരത്തിലും താരതമ്യേന ഉയർന്ന സൂചികയിൽ ഉള്ള നാം കേരളീയർ രോഗത്തിന്റെ രണ്ടാം ഘട്ടവും അഭിമാനപൂർവ്വം അതിജീവിച്ചു കഴിഞ്ഞു. ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയിൽ സാമൂഹികപ്രതിബദ്ധതയുള്ള കേന്ദ്രസർക്കാരും ,സംസ്ഥാനസർക്കാരും മുന്നോട്ടുവെച്ച ലോക ഡൗണിനോടും,നിയമങ്ങളോടും, നിബന്ധനകളോടും പൂർണ്ണമായും സഹകരിച്ചപ്പോൾ ജനങ്ങൾ അവർക്ക് തന്നെയാണ് നന്മ ചെയ്യുന്നത്. പക്ഷേ ഇന്ത്യ മുഴുവനെടുക്കുമ്പോൾ ചിത്രം വിഭിന്നമാണ്. ഉയരുന്ന രോഗ സ്ഥിതിവിവരക്കണക്കുകളും , ദൈനംദിനം ഉണ്ടാകുന്ന രോഗികളും. മരണനിരക്കും നമ്മെ ഭയചകിതരാക്കുന്നു . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. വരുംദിനങ്ങളിൽ ഇത് വീണ്ടും കൂടാനാണ് സാധ്യത. സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ രോഗികൾ അല്ലാത്തവർ പോലും ഹോംമേഡ് മാസ്ക്ക് ഉപയോഗിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക , സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അടുത്ത് കുറെ മാസങ്ങളിൽ നമ്മുടെ ജീവിതശൈലിയായി തന്നെ മാറിയാൽ മാത്രമേ ഈ രോഗാണുവിനെ ഇല്ലാതാക്കാനാവൂ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പോലും വാഹകരാകുന്നു എന്നതാണ് കൊറോണ വൈറസ് ഉയർത്തുന്ന ഏറ്റവും വലിയ പ്രശ്നം.കൊറോണയുടെ 'കൊ'യുംവൈറസിന്റെ 'വി' യും ഡിസീസിന്റെ ' ഡി' യും ഇത് ആരംഭിച്ച 2019 ന്റെ 19 ചേർത്താണ് ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് - 19 എന്ന നാമകരണം ചെയ്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ ഏപ്രിൽ 13 ന് അവസാനിക്കും എങ്കിലും ചെറിയ ഇളവുകളോടെ തുടരാനാണ് സാധ്യത .പട്ടണങ്ങളും തിരക്കേറിയ സ്ഥാപനങ്ങളും ശൂന്യമാണ്. എല്ലാം സ്തംഭിച്ചിരിക്കുന്നു .ഒരുതരത്തിൽ പ്രകൃതി ആശ്വസിക്കുകയാണ്. അന്തരീക്ഷത്തിനും , പ്രകൃതിക്കും ഇത്തരത്തിൽ ഒരു ഇടവേള ആവശ്യമായിരിക്കാം. മനുഷ്യൻറെ സ്വാർത്ഥ താൽപര്യങ്ങളുടെ പൂർണ്ണതയ്ക്കായി നിഷ്ക്കരുണം ചൂഷണം ചെയ്ത് നീക്കിയത് പ്രകൃതി തിരികെ വാങ്ങുന്നത് ആകാം . എന്തായാലും കാലഘട്ടത്തിലെ ചുവരെഴുത്തുകളെ വ്യക്തതയോടെ വായിച്ചെടുക്കാൻ നമുക്ക് സാധിക്കണം. സ്നേഹവും സഹകരണവും കുടുംബബന്ധങ്ങളുടെ ദൃഢതയും എല്ലാം കൂടുതൽ ശക്തിപ്പെടട്ടെ . വലിയ പ്റതിസന്ധി ഘട്ടങ്ങളിലാണ് മാനവരാശി അനിതരസാധാരണമായ ഒത്തൊരുമയും സഹജീവിസ്നേഹവും പ്രകടിപ്പിച്ചിട്ടുള്ളത് എന്ന് ചരിത്രം പഠിപ്പിച്ചിരിക്കുന്നു. ദേശീയതലത്തിൽ ചിന്തിച്ചാൽ ലക്ഷക്കണക്കിന് ആളുകളെ ഉന്മൂലനം ചെയ്ത 1897 ലെ ബ്യൂ ബോണിക്ക്‌ പ്ലേഗിനെ കൂട്ടായ പരിശ്രമം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മറികടന്നത് ഭാരതത്തിൻറെ അതിജീവന ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ് .ഇന്നത്തെ പ്രതിസന്ധിയെയും നാം അതിജീവിക്കുക തന്നെ ചെയ്യും. പ്രത്യാശ കൈവിടാതെ ഇരിക്കുകയാണ് ഈ അവസരത്തിൽ ഏക അതിജീവന മന്ത്രം....

സിയാൻ മരിയ ഷാജി
VI ഡി നിർമ്മല യു.പി.സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത