"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/പ്രകൃതിയമ്മയുടെ മടിത്തട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയമ്മയുടെ മടിത്തട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

14:51, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയമ്മയുടെ മടിത്തട്ടിൽ

പ്രകൃതിയാം അമ്മയെ സ്നേഹിക്കണം നാം
പ്രകൃതിയാം അമ്മയെ വന്ദിക്കേണം
അമ്മതൻ സ്നേഹം അനുഭവിച്ചിടേണം
എന്നുമാ മടിയിൽ ചാഞ്ഞീടേണം
ഓരോ നിമിഷവും തഴുകിതലോടുന്നു
മഞ്ഞായി മഴയായി ഇളം തെന്നലായി
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുന്നു
കൊച്ചുകാട്ടാറും അരുവികളും
പ്രകൃതിയാം അമ്മയുടെ വിസ്മയകാഴ്ചകൾ
കണ്ണുനിറയെ നാം കണ്ടീടേണം