"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഓർമ്മയിൽ ഒരു കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:28, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മയിൽ ഒരു കഥ
,നന്ദു മോന്റെ കരച്ചിൽ കേട്ടാണ് ഹരി എഴുന്നേറ്റത്. രമ്യയോട് ചോദിച്ചപ്പോൾ അവന് കഥ കേൾക്കാൻ ആണ് ബഹളം. സമയം രാത്രി 11 മണി. ഹരിക്ക് ഇത് കേട്ടിട്ട് ചിരി വന്നു. രമ്യയ്ക്ക് അത് കണ്ടിട്ട് കാലിൽ കയറി. രാവിലെ മുതൽ വൈകുന്നേരം വരെ ഇൻഫോപാർക്കിലെ. ജോലിയും കഴിഞ്ഞ് വീട്ടിൽ ജോലി ചെയ്തു മടുത്തു ഇരിക്കുമ്പോഴാണ് നന്ദുവിന്റെ കഥ. ടെക്നോളജിയുടെ നിരവധി ഗെയിമുകൾ കൊണ്ട് വർണ്ണാഭമായ ഈ സൈബർ യുഗത്തിലാണ് നന്ദുവിന് കഥ കേൾക്കേണ്ടത്. എല്ലാ കുട്ടികളും ഇപ്പോൾ ഗെയിമുകളുടെ പുറകെ പോകുമ്പോൾ നന്ദുവിന് ഇപ്പോഴും കഥയാണ് പ്രിയം. നന്ദു ഒരു വ്യത്യസ്തമായ കുട്ടിയാണ് അവൻ എപ്പോഴും കഥകൾ കേട്ട് ആടിപ്പാടി നടക്കാനാണ് ഇഷ്ടം. മുത്തശ്ശി ആയിരുന്നു അവന്റെ കഥ പറച്ചിലു കാരി. അവർ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷമായി. നന്ദുവിനെ കൂട്ടിയിട്ട് ടെറസിലേക്ക് കയറിപ്പോയി കഥ പറഞ്ഞുകൊടുക്കാൻ. നന്ദു കരച്ചിൽ നിർത്തി അച്ഛനോടൊപ്പം കയറിപ്പോയി. ഹരി കഥ പറഞ്ഞു തുടങ്ങി. കുറെ വർഷങ്ങൾക്കു മുമ്പ് ഒരു വർഷാരംഭത്തിൽ നമ്മുടെ ലോകത്തെ പിടിച്ചുലച്ച ഒരു മഹാമാരിയുടെ കഥ. ഹരി അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ ഗൾഫിലും. നല്ല രീതിയിൽ ജീവിതം നയിക്കുന്നു. ചെറിയ രീതിയിൽ പിടിക്കപ്പെട്ട രോഗം വളർന്ന് ലക്ഷത്തിലധികം ആളുകൾ മരിക്കുകയും നിരവധി പേർ രോഗമുക്തർ ആവുകയും ചെയ്തു. ഇരു രാജ്യങ്ങളുടെ നിലനിൽപ്പിനുവേണ്ടി ഒന്നേ നശിപ്പിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത വൈറസ് ചോർന്നു പോയതായിരുന്നു അതിന് കാരണം. വലിയ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിൽ നിന്നാണ് അത് പകരുന്നത്. അങ്ങനെ പലരും പ്രവാസികളെ തള്ളിപ്പറയാനും ചീത്ത വിളിക്കാനും ട്രോൾ ഉണ്ടാക്കാനും തുടങ്ങി. ഒരു ദിവസം ഹരി സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോൾ പ്രവാസിയുടെ കുടുംബമായതിനാൽ നിഷേധിച്ചു. എനിക്ക് ഒരുപാട് വിഷമം ആയി. അച്ഛൻ പോയിട്ട് അഞ്ചു കൊല്ലമായി. ഒരുപാട് നാളായി കൊതിക്കുന്നു അച്ഛനെ ഒന്ന് കാണണം കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്നാൽ അച്ഛന് വരാൻ പറ്റില്ലായിരുന്നു. അച്ഛന്റെ അവസ്ഥ ആയിരിക്കും അമ്മയ്ക്കും അല്ലേ അറിയൂ. കുടുംബത്തെ കാണാൻ കൊതിക്കുന്ന അച്ഛൻ. പ്രധാനമന്ത്രിയുടെയും രാജാക്കന്മാരുടെയും എല്ലാം നിയന്ത്രണത്തിൽ വീട്ടിലിരിക്കുന്ന ജനങ്ങൾ. ആളനക്കമില്ലാത്ത കെട്ടിടങ്ങൾ മാളുകൾ നിരപ്പു കൾ. ഒരുപാടു പേരുടെ പരിശ്രമവും ദൈവാനുഗ്രഹം കൊണ്ടാണ് ബസ്സുകൾക്ക് തുണയായത്. ദിവസങ്ങളോളം കുടുംബത്തെ കുറിച്ച് ഓർത്ത് ഭക്ഷണം പോലും കഴിക്കാതെ ദിവസവും അവർ തള്ളി നീക്കുകയായിരുന്നു. അവർക്ക് ആശ്വാസം ആയിരുന്നു ആ വാർത്ത. കാലാവധി നിശ്ചയിക്കുകയും അവരെ പറഞ്ഞേക്ക് യും ചെയ്തു പ്രവാസലോകം. എയർപോർട്ടിൽ എത്തിയതിനു ശേഷം ഹരിയും അച്ഛനും മറ്റു കുറച്ചു പേരും ഒരു പള്ളിയിലായിരുന്നു ക്വാറന്റൈൻ. 14 ദിവസത്തെ സർക്കാരിന്റെ സംരക്ഷണത്തിനു ശേഷം ഹരിയുടെ അച്ഛൻ വീട്ടിലെത്തി. ഹരിയുടെ വീട് ഒരു ആഘോഷത്തിമിർപ്പിൽ ആയിരുന്നു. ഇപ്പോഴും ഹരിയുടെ അച്ഛൻ പറഞ്ഞത്: ആഘോഷിക്കുക യല്ല പ്രാർത്ഥിക്കുകയാണ് വേണ്ടത്. അച്ഛൻ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ നന്ദുവിനെ കണ്ണുകളിൽനിന്ന് കണ്ണീർത്തുള്ളികൾ നിറഞ്ഞൊഴുകി. നന്ദു ഹരിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഹരിയുടെ ആശ്വസിപ്പിക്കൽ കഴിഞ്ഞു ഇനിയൊരു രോഗം ഈ ലോകത്തെ നശിപ്പിക്കല്ലേ ദൈവമേ എന്ന പ്രാർത്ഥനയിൽ അവൻ ഉറങ്ങി ഇനിയൊരു തേങ്ങലായി ഇനി ഒരു വേദനയായി ഞങ്ങളെ പരീക്ഷിക്കല്ലേ ദൈവമേ. ഈ വൈറസ് ആണ് നമ്മുടെ ലോകത്തെ ഇപ്പോൾ ചുറ്റും വളഞ്ഞിരിക്കുന്നത്. അതുകൊണ്ട് സർക്കാരിന്റെ അപേക്ഷ അനുസരിച്ച് എല്ലാരും വീട്ടിൽതന്നെ ഇരിക്കുക. സർക്കാർ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്യുക. ഈ രോഗം കുറഞ്ഞു കിട്ടാൻ നമുക്ക് ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കാം. നന്ദി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ