"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ജലം ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലം ജീവാമൃതം സൃഷ്ടിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:18, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജലം ജീവാമൃതം സൃഷ്ടിക്കുന്നു

ജലം അമൂല്യമാണ്. അത് പാഴാക്കരുത്. ദേവന്മാർ മനുഷ്യർക്ക് കനിഞ്ഞു നൽകിയ ഏറ്റവും വലിയ വരദാനമാണ് അത്. ജീവന്റെ നിലനിൽപ്പു തന്നെ അസാധ്യമാകുന്ന രീതിയിൽ ഭൂമിയിൽ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണിന്ന്. ഇനിയൊരു ലോകയുദ്ധ മുണ്ടായാൽ അത് ജലത്തിനുവേണ്ടിയായിരിക്കും എന്ന് പലരും ഭയപ്പെടുന്നുണ്ട്. ഈ ഭയപ്പാടിനെ സാധൂകരിക്കുന്ന രീതിയിലാണ് നമ്മുടെ വേനൽക്കാലം കടന്നുപോകുന്നത്. വെള്ളത്തെ പാഴാക്കിയും ഉള്ള ജലത്തെ മലിനമാക്കിയും മനുഷ്യൻ ജലത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അവനറിയുന്നില്ല സ്വന്തം ‍ജീവാംശത്തെയാണ് നശിപ്പിക്കുന്നതെന്ന്. ചിലപ്പോൾ ഒരു തുള്ളി ജലത്തിനുവേണ്ടി അവർ അലയേണ്ടിവരും.ഭൂമിയിലെ ശുദ്ധജലത്തിലെ നല്ലൊരു പങ്ക് വ്യവസായ ശാലകളിലെ മാലിന്യം കലർന്ന് മലിനീകരി ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജലം ജീവാമൃതമാണ്. ജീവന്റെ ആധാരമാണത് . അതുകൊണ്ടു തന്നെ ജലം സംരക്ഷിക്കുന്നതിനും ജലത്തിന്റെ ദുരുപയോഗം തടയുന്നതിനും നാം വളരെ ശ്രദ്ധിക്കണം . കടുത്ത വേനൽ വന്നെത്തും മുമ്പേ വറ്റിവരളുന്ന കിണറുകളും തോടുകളും കുളങ്ങളും തടാകങ്ങളും നദികളും ജലസംരക്ഷണത്തിന്റെ പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുന്നു. ജലത്തെ ദുരുപയോഗം ചെയ്യുമ്പോൾ ഓർക്കേണ്ടത് ജലക്ഷാമത്തിലേക്കു നാം നടന്നടുക്കുന്നു എന്നതാണ്.”

                               ***************************
വൈകാശ്
9 B ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം