"ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കോവിഡ് 19ഉം ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}

21:03, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19ഉം ലോകവും

നമുക്കെല്ലാവർക്കുമറിയാം നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19. കൊറോണ വൈറസ് എന്ന മഹാമാരി ലോകെത്തെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ മനുഷ്യരും ജാഗ്രതയോടെയും ശുചിത്വത്തോടെയും മുന്നോട്ടു പോകണം. ഓരോ ദിവസവും വിലപ്പെട്ട ഒരുപാടു ജീവനുകൾ പൊലിയുകയാണ്. നമുക്കൊക്കെ വേണ്ടി ജീവൻ ബലിനൽകി പ്രവർത്തിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയും നാം വണങ്ങണം. അവരെ മാത്രമല്ല പോലീസുകാരെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും നാം വണങ്ങണം. അവർ നൽകുുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കണം.

കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ്സാനിറ്റൈസറോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നന്നായി ഉരച്ചു കഴുകുക. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്. അഥവാ പുറത്തു പോയാൽ മാസ്‌കോ തൂവാലയോ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. പനി, ചുമ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

ലോക്ക്ഡൗൺ കാലയളവ് വരെ വീട്ടിൽ തന്നെ കഴിയുക. കുറച്ചു കാലത്തേക്ക് പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കുക. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ആപത്തിനു കാരണമാകും.

ലോകത്തെ എല്ലാ ശാസ്ത്രജ്ഞരും കൊറോണയെ ഈ ലോകത്തു നിന്നും തുരത്താനുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രളയത്തെയും നിപ്പയെയും പോലെ നമുക്ക് കൊറോണ എന്ന മഹാമാരിയെയും ലോകത്തുനിന്ന് തുരത്താം. അതിനായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.

അഭയേന്ദു എ എസ്
4B ജി.എൽ.പി.എസ് പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം