"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം... ശുചിത്വം ഇല്ലെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=കഥ}} |
00:05, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം... ശുചിത്വം ഇല്ലെങ്കിൽ
ഒരിടത്ത് അമ്മു എന്ന ഒരു കുട്ടി താമസിച്ചിരുന്നു. വൃത്തിയില്ലാത്ത ഒരു കുട്ടിയായിരുന്നു അവൾ.കൂടാതെ വികൃതിയുമാണ്.അമ്മ പറയുന്നത് ഒന്നും അനുസരിച്ചിരുന്നില്ല. കുളിക്കാതെ അഴുക്കടിഞ്ഞ ശരീരം, നഖങ്ങൾ നീണ്ടു വളർന്നിരുന്നു. അവളുടെ കൂട്ടുകാർ തത്തമ്മയും അണ്ണാനും മാത്രമായിരുന്നു. വീട്ടിൽ നിന്നും ഉറക്കമെഴുന്നേറ്റാൽ അമ്മു ഓടിപ്പോകുന്നത് കളിക്കാനാണ്.അമ്മുവിനെ തത്തമ്മയ്ക്കും, അണ്ണാനും ഇഷ്ടമായിരുന്നെങ്കിലും അവളുടെ ശുചിത്വമില്ലായ്മ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ഒരു ദിവസം അവൾ കളിക്കാൻ പോയി. തത്തമ്മയുടെ അടുത്ത് വന്നപ്പോൾ തത്തമ്മ പറഞ്ഞു "നീ ഇന്ന് കുളിച്ചിട്ടില്ല. അതിനാൽ ഞാൻ നിന്നോട് കളിക്കുന്നില്ല." അമ്മു അണ്ണാന്റെ അടുത്ത് പോയി. അപ്പോൾ അണ്ണാൻ പറഞ്ഞു "നീ ഇന്ന് പല്ലുതേച്ചിട്ടില്ല. അതിനാൽ ഞാൻ നിന്നോട് കളിക്കുന്നില്ല." അമ്മു നടന്ന് നടന്ന് ചെളിയിൽ ചാടിമറിഞ്ഞ തവളയെ കണ്ടു. തവള പറഞ്ഞു "അമ്മു, നിന്നോട് ആരും കളിച്ചില്ല.ഞാൻ നിന്നോട് കളിക്കാം. നീയും ഞാനും നല്ല ചേർച്ചയാണ്." അതു കേട്ട് അമ്മുവിന് ദേഷ്യം വന്നു.അവൾ പെട്ടെന്ന് വീട്ടിലേയ്ക്ക് ഓടിപ്പോയി. വസ്ത്രം മാറ്റി, കുളിച്ചു സുന്ദരിയായി, അമ്മ കൊടുത്ത പുതിയ വസ്ത്രവും ഇട്ടു,കൈയിലെ നീണ്ട നഖങ്ങൾ വെട്ടി, തലമുടി ചീകി അവൾ കളിക്കാൻ പോയി. ഇതു കണ്ട അണ്ണാനും, തത്തയും അവളെ കളിക്കാൻ വിളിച്ചു. ശുചിത്വം ഇല്ലെങ്കിൽ ആരും കളിക്കാൻ വരില്ലെന്ന് അമ്മുവിന് മനസിലായി. അതുവഴി വന്ന തവളയെ അണ്ണാൻ ഓടിച്ചു വിട്ടു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ