"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ ഓർമ്മിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans}}
{{Verified|name=Kannans|തരം=കവിത}}

19:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മിക്കുക

 ഇന്ന് ഭീതിയിലാണ്ടുനിൽക്കുന്നു നാം
 ഇന്ന് വേദനയോടെ തേങ്ങുന്നു നാം
ഓർക്കുന്നു നാമിന്ന് പലതിനേയും
 പണ്ട് ധരയോടു ചെയ്തൊരു തെറ്റിനെയും

വെട്ടിക്കളഞ്ഞു നാം വൃക്ഷങ്ങളെ
ഭൂമിക്കു തണലായ സ്വർഗ്ഗങ്ങളെ
മായ്ച്ചു നാം കിളികൾ തൻ മധുരഗാനം
 കൊന്നു നാം പുഴയുടെ കളനിസ്വനം

 എന്തിനു ചെയ്തുവെന്നോർക്കുന്നു നാമിന്ന്
കേവലം മാനവൻ തൻ സുഖത്തിൻ
 ഓർത്തില്ല നാമന്ന് പലതിനെയും
ഓർക്കാൻ ശ്രമിച്ചീല പല ജീവനും

ഇന്ന് നാം ഒറ്റയ്ക്കായി കൂടുകളിൽ
ഇന്ന് നാം തണലില്ലാതേകരായി
 ഓർക്കൂ മനുജാ നീ ഒറ്റക്കല്ല
പലരാണ് ഭൂമിതൻ അവകാശികൾ
 

നക്ഷത്ര. ജെ.കെ
9B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത