"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GEETHA C A (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 33: | വരി 33: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=MT_1227}} |
11:55, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
ഇന്നീ യുഗത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന കോവിഡ്-19.ഒരുപാട് മനുഷ്യർ ഇന്ന് ജീവനുവേണ്ടി മല്ലടിക്കുകയാണ്. ചൈന എന്ന വൻനഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.ജീവനുതുല്ല്യം സ്നേഹിക്കുന്നവർ പിരിഞ്ഞുപോയികഴിഞ്ഞു. ഈ മഹാമാരിയെ പ്രതിരോധിക്കാനായി കേരളത്തിൽ ഏറെ സജ്ജീകരണങ്ങളും സുരക്ഷയും ഉറപ്പാക്കുന്നുണ്ട്.കേരളം കൊറോണയെ ഭയങ്കരമായി കണ്ടതുകൊണ്ടും ജാഗ്രതയോടെ പ്രതിസന്ധിയോടെ തരണം ചെയ്തതുകൊണ്ടും മാത്രമാണ് കൊറോണ എന്ന മഹാമാരിയിൽ നിന്നും കര കയറുന്നത്. കേരളത്തിലെ ലോകമെമ്പാടുമുള്ള ഡോക്ടർമാരും നേഴ്സ്മാരും മറ്റ് ആരോഗ്യപ്രവർത്ത കരുമാണ് നമ്മുടെ ലോകത്തിന്റെ കൈത്താങ്ങായി പ്രവർത്തിക്കുന്നത്.കൊറോണ എന്ന വൈറസ് കാരണം എത്ര മനുഷ്യരാണ് നമ്മെ വിട്ടു പിരിഞ്ഞത്.കൊറോണയെ നമ്മൾ അതിജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാൻ.കൊടുംങ്കാറ്റ് പോലെ ലോകമെമ്പാടും ബാധിച്ച കോവിഡ് 19 ചൈന എന്ന വൻനഗരത്തിൽ നിന്ന് പൊട്ടിപുറപ്പെട്ട് കൊയ്തെടുത്തത് ഒട്ടേറെ ജീവനുകളാണ്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തോടെ ജനങ്ങളാകെ ആശങ്കാപരരായി മാറിക്കഴിഞ്ഞു.'ബിഗ് ബോസ് ഹൗസ് 'പോലെ വീടിനുള്ളിൽ അടച്ചിരിക്കുകയാണ് ഇന്നത്തെ നമ്മുടെ ലോകം.സ്വാതന്ത്രത്തിനുമുമ്പ് കോളറയും വസൂരിയും ഭീതിവിതച്ചതുപോലെ കേരളം ഇപ്പോൾ കൊറോണ ഭീതിയിലാണ്.കാളവണ്ടിയിൽ കെട്ടിവച്ച മൈക്കിലൂടെ കേൾപ്പിച്ചിരുന്ന ബോധവൽക്കരണ ഗാനത്തിനുപകരം ഇന്ന് സെക്കന്റുകൾ ക്കിടയിൽ മൊബൈൽഫോണുകളിലെത്തുന്ന വാട്സപ്പ് സന്ദേശങ്ങളാണ് ജനങ്ങൾക്കിടയിൽ എത്തി നിൽക്കുന്നത്. ലോകം മുഴുവൻ ഒന്നാകെ നിലനിന്ന് ഈ കൊടും വിഷമായ കൊറോണ വൈറസിനെ അകറ്റി ദൂരെ ഒരു കാറ്റിന്റെ രൂപത്തിൽ പറത്തിക്കളയാം.തളരാതെ ഒറ്റക്കെട്ടായി നിന്ന് പുതിയൊരു നവലോകം വീണ്ടെടുക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ